Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമിത് ഷായുടെ ഈ നീക്കം യുപിയില്‍ നിര്‍ണ്ണായകമായി; കര്‍ഷകരായ ജാട്ടുകളെ താമരയിലെത്തിച്ചത് ഷാ; കര്‍ഷകസമരത്തെ അതിജീവിച്ച് ബിജെപി

യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗിയേയും മോദിയേയും പുകഴ്‌ത്തുമ്പോള്‍ തന്നെ രാഷ്‌ട്രീയ ചാണക്യനായ അമിത്ഷായുടെ വലിയൊരു നീക്കമാണ് കര്‍ഷകരെ വീണ്ടും താമരയിലെത്തിച്ചതെന്ന് വിലയിരുത്തല്‍. കര്‍ഷകരോഷം നിലനില്‍ക്കുന്നുവെന്ന് പ്രതിപക്ഷപാര്‍ട്ടികളും മോദിവിരുദ്ധമാധ്യമങ്ങളും കൊട്ടിഘോഷിച്ച ഇടങ്ങളിലെല്ലാം ബിജെപിക്ക് ക്ഷീണമുണ്ടായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 07:47 pm IST
inIndia

ലഖ്‌നോ: യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗിയേയും മോദിയേയും പുകഴ്‌ത്തുമ്പോള്‍ തന്നെ രാഷ്‌ട്രീയ ചാണക്യനായ അമിത്ഷായുടെ വലിയൊരു നീക്കമാണ് കര്‍ഷകരെ വീണ്ടും താമരയിലെത്തിച്ചതെന്ന് വിലയിരുത്തല്‍. കര്‍ഷകരോഷം നിലനില്‍ക്കുന്നുവെന്ന് പ്രതിപക്ഷപാര്‍ട്ടികളും മോദിവിരുദ്ധമാധ്യമങ്ങളും കൊട്ടിഘോഷിച്ച ഇടങ്ങളിലെല്ലാം ബിജെപിക്ക് ക്ഷീണമുണ്ടായില്ല.

75 ശതമാനം കര്‍ഷകരുള്ള മേഖലയില്‍ ബിജെപിയുടെ വോട്ട് ശതമാനം 2017നെ അപേക്ഷിച്ച് 4.1 ശതമാനം വര്‍ധിച്ചു. 55 മുതല്‍ 75 ശതമാനം വരെ കര്‍ഷകരുള്ള മേഖലയില്‍ ബിജെപി വോട്ട് 1.9 ശതമാനം ഉയര്‍ന്നു. 40 മുതല്‍ 55 ശതമാനം വരെ കര്‍ഷകരുള്ള മേഖലയില്‍ വോട്ട് ശതമാനം 2.2 ശതമാനവും 40 ശതമാനത്തില്‍ താഴെ കര്‍ഷകരുള്ള മേഖലയില്‍ ബിജെപിയുടെ വോട്ട് ശതമാനം 4.5 ശതമാനവും വര്‍ധിച്ചു. അങ്ങിനെ ബിജെപിയുടെ പടിഞ്ഞാറന്‍ യുപിയിലെ ജാട്ട് കോട്ട തകര്‍ക്കാനുള്ള സമാജ് വാദി പാര്‍ട്ടിയുടെയും സഖ്യകക്ഷിയായ രാഷ്‌ട്രീയ ലോക് ദളിന്റെയും ശ്രമം പരാജയപ്പെട്ടു.  

ഈയൊരു മാറ്റത്തിന് പിന്നില്‍ അമിത് ഷാ നടത്തിയ നീക്കം നിര്‍ണ്ണായകമായെന്ന് കരുതുന്നു. 2014ലെയും 2019ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളിലും 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ കൈവിടാത്ത ജാട്ടുകള്‍ കര്‍ഷകസമരത്തെ തുടര്‍ന്നാണ് ബിജെപിയുമായി അകന്നത്. കര്‍ഷകരെ അനുനയിപ്പിക്കാന്‍ അമിത് ഷാ പ്രമുഖ ജാട്ട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടഞ്ഞു നില്‍ക്കുന്ന കര്‍ഷകരെ അനുനയിപ്പിക്കാനാണ് അമിത് ഷാ നേരിട്ടെത്തിയത്. ബിജെപി എംപി പര്‍വേഷ് വര്‍മ്മയുടെ വീട്ടിലായിരുന്നു ഈ കൂടിക്കാഴ്ച. കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാനും യുപി മന്ത്രി ഭൂപേന്ദ്ര ചൗധരിയും മുതിര്‍ന്ന നേതാക്കളും സന്നിഹിതരായിരുന്നു.

അന്ന് അമിത് ഷാ വൈകാരികമായ ഒരു ലഘുപ്രസംഗം തന്നെ നടത്തി. ജാട്ട് നേതാക്കളുടെ ഹൃദയം അലിയിക്കുന്നതായിരുന്നു ഈ പ്രസംഗം. ‘ബിജെപി രാജ്യത്തിനായി ചിന്തിക്കുന്നതുപോലെ ജാട്ടുകള്‍ അവരെ കുറിച്ച് മാത്രമല്ല ചിന്തിക്കുന്നത്. ജാട്ടുകളും ബിജെപിയും കര്‍ഷകരുടെ താല്‍പര്യത്തിനായി പ്രവര്‍ത്തിക്കുന്നു. ജാട്ടുകളും ബിജെപിയും രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് ചിന്തിക്കുന്നു. ചിലപ്പോള്‍ ഞങ്ങള്‍ നിങ്ങളെ ചെവിക്കൊണ്ടില്ലെങ്കില്‍ പോലും ഞങ്ങള്‍ സമീപിച്ചപ്പോഴെല്ലാം ജാട്ട് സമൂഹം ഞങ്ങള്‍ക്ക് വോട്ട് നല്‍കിയിട്ടുണ്ട’- ഇങ്ങിനെ പോകുന്നു ഷായുടെ പ്രസംഗം.

കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധത്തെ ജാട്ട് സമൂഹം പിന്തുണച്ചിരുന്നു. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പില്‍ ജാട്ടുകള്‍ ബിജെപിയെ കൈവിടുമോ എന്ന ആശങ്ക പരിഹരിക്കാനാണ് അമിത് ഷാ തന്നെ നേരിട്ട് എത്തിയത്. തെരഞ്ഞെടുപ്പ് ഈഗോ കാട്ടാനുള്ള വേദിയല്ല, പകരം ലക്ഷ്യം സാധിക്കാനുള്ള തന്ത്രങ്ങളുടെ നാളുകളാണെന്ന് അമിത് ഷായ്‌ക്ക് വ്യക്തമായി അറിയാം. ‘ജാട്ടുകള്‍ മുഗളന്മാരോട് യുദ്ധം ചെയ്തു. ഞങ്ങളുടെ പോരാടുകയാണ്’- ജാട്ടുകളുടെ പഴയ ചരിത്രത്തിലെ മിന്നുന്ന അധ്യായം ഓര്‍മ്മിപ്പിച്ച് കൊണ്ട് അമിത് ഷാ പറഞ്ഞു.

ഇനി ജാട്ടുകാര്‍ക്ക് ബിജെപി സര്‍ക്കാര്‍ ചെയ്ത നേട്ടങ്ങള്‍ പ്രസംഗത്തില്‍ അമിത് ഷാ എണ്ണിയെണ്ണിപ്പറഞ്ഞു.

‘ഞങ്ങള്‍ കുറച്ച് കാര്യങ്ങള്‍ ജാട്ടുകള്‍ക്ക് ചെയ്തിട്ടുണ്ട്. എന്താണെന്ന് പറയട്ടെ…പട്ടാളക്കാര്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ചോദിച്ചു. ഞങ്ങള്‍ കൊടുത്തു. ഞങ്ങള്‍ മൂന്ന് ജാട്ട് ഗവര്‍ണര്‍മാരെയും 9 എംപിമാരെയും നിയമിച്ചു. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 കാരണം 40,000 പേര്‍ മരിച്ചു. മോദി അത് വലിച്ചെറിഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കര്‍ഷകരുടെ 36,000 കോടിയിലധികം വായ്‌പകള്‍ എഴുതിത്തള്ളി. കര്‍ഷകരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു. എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇനിയും ചെയ്യും. ബിജെപിക്കും മോദിക്കും അല്ലാതെ ആര്‍ക്കാണ് രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയുക? ‘- അമിത് ഷാ അഭിപ്രായപ്പെട്ടു.

ഈ പ്രസംഗവും കൂടിക്കാഴ്ചയും ബിജെപിക്കും കര്‍ഷകര്ക്കുമിടയിലുള്ള തെറ്റിദ്ധാരണ ഉരുക്കിക്കളഞ്ഞു. അതാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു.  

Tags: ബിജെപി വീണ്ടുംകര്‍ഷകര്‍യോഗി വീണ്ടുംയോഗി ആദിത്യനാഥ്ജാട്ട് സമുദായംയോഗംbjpഉത്തര്‍പ്രദേശ്അമിത് ഷാupകാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍കര്‍ഷക സമരംയുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

India

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

നിലപാടില്‍ ഒരു മാറ്റവും ഇല്ല! പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍: കാന്തപുരം

കണ്ണാ കാര്‍മുകില്‍ വര്‍ണാ….; ആസ്വാദകരുടെ ഹൃദയം കവര്‍ന്ന വളരെ വ്യത്യസ്തമായ ഒരു കൃഷ്ണഭക്തിഗാനത്തിന്റെ കഥയറിയാം

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.