Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ദുരിതപര്‍വം താണ്ടി പിറന്ന മണ്ണില്‍, വിഷ്ണു പ്രസാദിന് ഊര്‍ജ്ജം പകര്‍ന്നും ആശ്വാസം നല്‍കിയും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍

ഹോട്ടല്‍ മാനേജ്മെന്റ് പഠനത്തിന് ഒപ്പം ജോലിയുമായി ഉക്രൈനില്‍ എത്തിയ വിഷ്ണു യുദ്ധം പൊട്ടിപുറപ്പെട്ടതോടെയാണ് കൂട്ടുകാരുമൊത്ത് നാട്ടിലേക്ക് തിരിച്ചത്. ബസുകളിലും നടന്നുമായി പോളണ്ട് അതിര്‍ത്തി ലക്ഷ്യമാക്കി യാത്ര. ഇതിനിടെ ബോക്സാന റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത് നില്‍ക്കെയാണ് റഷ്യന്‍ പോര്‍ വിമാനത്തില്‍ നിന്ന് ബോംബ് വര്‍ഷം കണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 01:03 pm IST
inThrissur

തൃശ്ശൂര്‍: റഷ്യന്‍ പോര്‍ വിമാനത്തില്‍ നിന്ന് തുരുതുരാ വീഴുന്ന ബോംബുകള്‍, 45 കിലോമീറ്ററുകള്‍ താണ്ടി പോളണ്ട് അതിര്‍ത്തിയിലെത്തിയതിന്റെ യാതന, ഉക്രൈന്‍ പട്ടാളക്കാരുടെ മര്‍ദ്ദനം, ഇതിനിടയില്‍ ഊര്‍ജ്ജം പകര്‍ന്നും ആശ്വാസം നല്‍കിയും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍. ഉക്രൈന്‍ യുദ്ധഭൂമിയില്‍ നിന്ന് ഞായറാഴ്‌ച്ച രാത്രി വീടണഞ്ഞ വടക്കാഞ്ചേരി മച്ചാട് കരുമത്ര സ്വദേശി വിഷ്ണു പ്രസാദിന് നാട്ടിലേക്കുള്ള രക്ഷപ്പെടലില്‍ ഉണ്ടായ അനുഭവങ്ങള്‍ ഏറെയാണ്.  

ഹോട്ടല്‍ മാനേജ്മെന്റ് പഠനത്തിന് ഒപ്പം ജോലിയുമായി ഉക്രൈനില്‍ എത്തിയ വിഷ്ണു യുദ്ധം പൊട്ടിപുറപ്പെട്ടതോടെയാണ് കൂട്ടുകാരുമൊത്ത് നാട്ടിലേക്ക് തിരിച്ചത്. ബസുകളിലും നടന്നുമായി പോളണ്ട് അതിര്‍ത്തി ലക്ഷ്യമാക്കി യാത്ര. ഇതിനിടെ ബോക്സാന റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത് നില്‍ക്കെയാണ് റഷ്യന്‍ പോര്‍ വിമാനത്തില്‍ നിന്ന് ബോംബ് വര്‍ഷം കണ്ടത്. ഓരോ കെട്ടിടങ്ങള്‍ക്ക് മുകളിലും ബോംബ് വര്‍ഷിച്ച് റഷ്യന്‍ വിമാനം കുതിച്ചുവരുന്നു, എകദേശം 200 മീറ്റര്‍ അകലെ വരെ എത്തിയതോടെ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന നൂറുക്കണക്കിന് പേര്‍ പ്രാണരക്ഷാര്‍ത്ഥം എങ്ങോട്ടെന്നില്ലാതെ ഓടി, ഒപ്പം താനും. വിഷ്ണു പറഞ്ഞുനിര്‍ത്തി. പലയിടത്തും തട്ടിത്തടഞ്ഞു വീണു. എന്നാല്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ആക്രമണം നടത്താതെ റഷ്യന്‍ വിമാനം തിരിച്ച് പോയപ്പോഴാണ് ശ്വാസം നേരെ വീണത്. വീണ്ടും റെയില്‍വേ സ്റ്റേഷനില്‍ എത്തി. എന്നാല്‍ അവിടെ നിന്ന് ട്രെയിന്‍ ലഭിച്ചത് ഒരു ദിവസം കഴിഞ്ഞ് മാത്രമാണ്. അത്രയ്‌ക്ക് തിക്കുംതിരക്കുമായിരുന്നു ട്രെയിനുകളില്‍.  

ഒരു വിധത്തില്‍ ട്രെയിന്‍ കിട്ടി യാത്ര തുടര്‍ന്നു. ഇതിനിടയില്‍ എംബസിക്കാരുടെ വിളി ആശ്വാസം പകര്‍ന്നു. എംബസിക്കാരെ സഹായിക്കുന്നതിന് അവിടെ ഉണ്ടായിരുന്ന മലയാളി വനിത നല്‍കിയ ധൈര്യം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് വിഷ്ണു കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ബസ് യാത്രക്കിടെ ഉക്രൈന്‍ തിരിച്ചറിയില്‍ കാര്‍ഡ്, മറ്റ് രേഖകള്‍, 20,000 ത്തോളം രൂപ എന്നിവ അടങ്ങുന്ന വിഷ്ണുവിന്റെ പേഴ്സ് പോക്കറ്റടിക്കപ്പെട്ടു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. യാത്രകളും ഭക്ഷണവുമെല്ലാം സൗജന്യമായിരുന്നത് ആശ്വാസമായി.  അതിര്‍ത്തിയില്‍ എത്തി അഞ്ച് ദിവസത്തിന് ശേഷമാണ് പോളണ്ടിലേക്ക് കടക്കാന്‍ സാധിച്ചത്. ഉക്രൈന്‍ സ്വദേശികളെ മാത്രമാണ് അവര്‍ അതിര്‍ത്തി കടത്തിവിട്ടിരുന്നത്. ഇതിനിടെ വിദേശികള്‍ എല്ലാവരും കൂടി ഇതിനെതിരെ രംഗത്ത് വന്നപ്പോള്‍ അവര്‍ ആകാശത്തേക്ക് വെടിവച്ചും വാഹനങ്ങള്‍ ജനക്കൂട്ടത്തിന് നേരെ അതിവേഗത്തില്‍ ഓടിച്ചു വന്നും ഭീതി സൃഷ്ടിച്ചു. പലരെയും അവര്‍ മര്‍ദ്ദിച്ചു. തനിക്കും കിട്ടി മര്‍ദ്ദനം. ഇപ്പോഴും ആ വേദന മാറിയിട്ടില്ല. 45 കിലോമീറ്റര്‍ നടന്നാണ് പോളണ്ട് അതിര്‍ത്തിയിലേക്ക് എത്തിയത്.  

ഇതിനിടെ  പലരുടെയും കാലുകള്‍ നീരു വന്ന് നിറഞ്ഞ് നടക്കാന്‍ സാധിക്കാത്ത സ്ഥിതിയായി. ഇത് ഇന്ത്യന്‍ എംബസിക്കാരരെ അറിയിച്ചപ്പോള്‍ ഭയപ്പെടേണ്ടന്നും ആംബുലന്‍സില്‍ പോളണ്ടിലേക്ക് എത്തിക്കാമെന്നും ഉറപ്പ് നല്‍കി. അവര്‍ ആംബുലന്‍സ് അയക്കുകയും ചെയ്തു. ഇതിനിടെ അതിര്‍ത്തി കടക്കല്‍ സുഗമമായതോടെ ബസില്‍ ഇന്ത്യന്‍ എംബസിക്കടുത്ത് എത്തി. യുദ്ധം പൊട്ടിപുറപ്പെടുന്നതിന് എതാനും ദിവസം മുമ്പ് പോളണ്ട് വിസക്കായി വിഷ്ണു തന്റെ പാസ്പോര്‍ട്ട് പോളണ്ട് എംബസിക്ക് നല്‍കിയതിനാല്‍ കൈയില്‍ പാസ്‌പോര്‍ട്ടും ഉണ്ടായിരുന്നില്ല. എന്നല്‍ ഉടന്‍ ഇന്ത്യന്‍ എംബസി താത്ക്കാലിക പാസ്പോര്‍ട്ട് അനുവദിച്ച് മടക്കയാത്രക്കുള്ള സൗകര്യം ഒരുക്കി. തന്റെ ഒപ്പം ഉണ്ടായിരുന്ന മൂന്നു പേര്‍ നേരത്തെ തന്നെ പോളണ്ട് വിസ തരപ്പെടുത്തിയിരുന്നതിനാല്‍ അവര്‍ അവിടെ തങ്ങിയെന്ന് വിഷ്ണു പറഞ്ഞു.  

ശനിയാഴ്‌ച്ച രാവിലെ 11 മണിയോടെയാണ് വിഷ്ണു ദല്‍ഹിയില്‍ എത്തിയിത്. അവിടെ കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലാണ് തങ്ങളെ സ്വീകരിച്ചതെന്ന് വിഷ്ണു പറഞ്ഞു. ഞായറാഴ്‌ച്ച വൈകീട്ട് മൂന്നു മണിക്കാണ് നെടുമ്പാശേരിയിലേക്കുള്ള വിമാനം കിട്ടിയത്. അതുവരെ കേരളഹൗസില്‍ തങ്ങി. രാത്രി പത്തരയോടെ വീട്ടിലെത്തി. വീട്ടുകാരോടൊന്നും തന്റെ യാതനകള്‍ വിഷ്ണു അറിയിച്ചിരുന്നില്ല. ഓട്ടോ ഡ്രൈവറായ കരുമത്ര തടത്തില്‍ മോഹനന്റെയും അനിതയുടെയും മകനാണ് വിഷ്ണു. ഒരു വര്‍ഷം മുന്‍പാണ് ഉക്രൈനിലേക്ക് പോയത്. നാട്ടിലെത്തിയ വിഷ്ണുവിനെ സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്തംഗം ഐശ്വര്യ ഉണ്ണി, മുന്‍ പഞ്ചായത്തംഗം രാജീവന്‍ തടത്തില്‍ എന്നിവരും എത്തിയിരുന്നു.

Tags: യുദ്ധംറഷ്യ- ഉക്രൈന്‍ യുദ്ധംഉക്രൈന്‍ യുദ്ധംVishnu prasad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

ബെലാറസ് പ്രധാനമന്ത്രി ലുകാഷെങ്കോ (ഇടത്ത്) പോളണ്ടിന്‍റെ പ്രതിരോധമന്ത്രി (വലത്ത്)
World

റഷ്യ-ഉക്രൈന്‍ യുദ്ധം പുതിയ മേഖലയിലേക്ക് പടരുന്നു; ബെലാറസ് അതിര്‍ത്തിയിലേക്ക് പോളണ്ട് 10000 പട്ടാളക്കാരെ അയയ്‌ക്കുന്നു

ചാവക്കാട് നടന്ന ചടങ്ങില്‍ കേണല്‍ എന്‍.എ. സുബ്രഹ്‌മണ്യനെ മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു.
Thrissur

കാര്‍ഗില്‍ യുദ്ധത്തിലെ ധീരസൈനികര്‍ക്ക് ആദരം

Football

ലോകപെണ്‍പോരിന് നാളെ കിക്കോഫ്

India

മണിപ്പൂരില്‍ ഹിന്ദു-ക്രിസ്ത്യന്‍ ഏറ്റുമുട്ടലെന്നത് നുണ; തകര്‍ത്ത 100ല്‍ പരം പള്ളികള്‍ മെയ്തികളുടേത്; മെയ്തി ക്ഷേത്രങ്ങളും തകര്‍ത്തു: റോഹെന്‍ ഫിലെം

പുതിയ വാര്‍ത്തകള്‍

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.