Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിഎസിനെ വീഴ്‌ത്താന്‍ പോരാളിയായി…വിഎസിന് മുന്‍പേ വീണു; കാവ്യനീതിയെന്ന് സിപിഎമ്മിലെ പഴയ തലമുറ നേതാക്കള്‍

അരൂര്‍ മുതല്‍ കുണ്ടറ വരെ തീരദേശ മണ്ഡലങ്ങളിലാകെയുണ്ടായ വോട്ടു ചോര്‍ച്ച പരിഗണിക്കാതെ അമ്പലപ്പുഴ മാത്രം ചര്‍ച്ചയാക്കി സുധാകരനെ പ്രതിക്കൂട്ടിലാക്കി. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരായി നടന്ന നീക്കങ്ങളെക്കുറിച്ച് സുധാകരന്‍ ഉന്നയിച്ച പരാതികളിലും ചിലര്‍ നടത്തുന്ന പൊളിറ്റിക്കല്‍ ക്രിമിനലിസത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളും നേതൃത്വം ചെവിക്കൊണ്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2022, 10:28 am IST
in Alappuzha
sudakaran

sudakaran

ആലപ്പുഴ: ജില്ലയിലെ പാര്‍ട്ടിയില്‍ രണ്ടു പതിറ്റാണ്ടിലേറെ കരുത്തനായി നിലയുറപ്പിച്ച ജി. സുധാകരന് പടിയിറക്കം.  വിഎസിനെ വീഴ്‌ത്താന്‍ പിണറായി പക്ഷത്തിന്റെ കുന്തമുനയായി നിന്ന നേതാവ് അതേ പക്ഷത്തിന്റെ പിന്നില്‍ നിന്നുള്ള കുത്തേറ്റ് വീഴുന്നത് കാവ്യനീതിയെന്നാണ് സിപിഎമ്മിലെ പഴയ തലമുറ നേതാക്കള്‍ പറയുന്നത്. രക്തസാക്ഷിയുടെ സഹോദരന്‍, മന്ത്രി സ്ഥാനം അടക്കം പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യങ്ങളെല്ലാം പ്രശംസനീയമായ നിലയില്‍ കൈകാര്യം ചെയ്തയാള്‍ തുടങ്ങി വിശേഷണങ്ങള്‍ ഏറെയുണ്ട് സുധാകരന്.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച വരുത്തി എന്ന് ആരോപിച്ച് പരസ്യമായി പാര്‍ട്ടി ശാസിച്ചപ്പോള്‍ തന്നെ സുധാകരന്റെ വീഴ്ച പ്രതീക്ഷിച്ചിരുന്നതാണ്.  ആദ്യം വിഎസിനൊപ്പവും പിന്നീട് പിണറായി വിജയനൊപ്പവും സുധാകരന്‍ കൂട്ടുകൂടിയെങ്കിലും അപ്പോഴെല്ലാം ആലപ്പുഴയിലെ പാര്‍ട്ടി അദ്ദേഹത്തിനൊപ്പമായിരുന്നു. വിഭാഗീയത ആളിക്കത്തിയപ്പോള്‍  പിണറായി പക്ഷത്തിനൊപ്പം ജില്ലയിലെ പാര്‍ട്ടിയെ ഉറപ്പിച്ച് നിര്‍ത്താന്‍ സുധാകരന് സാധിച്ചു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുധാകരനെതിരായ നീക്കം ആലപ്പുഴയില്‍ ശക്തിപ്പെട്ടു. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവരും മുമ്പ് വിഎസ് -ഐസക്ക് പക്ഷത്തായിരുന്ന ചില നേതാക്കളും ചേര്‍ന്ന രണ്ടാം നിര പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ നീക്കം നടത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരവസരം കൂടി പ്രതീക്ഷിച്ച തോമസ് ഐസക്കിനും ജി. സുധാകരനും സീറ്റ് നിഷേധിക്കപ്പെടുകയും ഈ വിഭാഗത്തിലുള്ളവര്‍ വിജയിച്ച് അധികാര സ്ഥാനങ്ങളിലെത്തുകയും ചെയ്തതോടെ പാര്‍ട്ടി പൂര്‍ണമായും കൈപ്പിടിയിലൊതുക്കാനുള്ള ശ്രമമായി. തെരഞ്ഞെടുപ്പിലെ പ്രചാരണ വീഴ്ച ആരോപിച്ച് തെളിവുകള്‍ സമാഹരിച്ച ഈ വിഭാഗം സുധാകരനെ വരിഞ്ഞു മുറുക്കി.

അരൂര്‍ മുതല്‍ കുണ്ടറ വരെ തീരദേശ മണ്ഡലങ്ങളിലാകെയുണ്ടായ വോട്ടു ചോര്‍ച്ച പരിഗണിക്കാതെ അമ്പലപ്പുഴ മാത്രം ചര്‍ച്ചയാക്കി സുധാകരനെ പ്രതിക്കൂട്ടിലാക്കി. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരായി നടന്ന നീക്കങ്ങളെക്കുറിച്ച് സുധാകരന്‍ ഉന്നയിച്ച പരാതികളിലും ചിലര്‍ നടത്തുന്ന പൊളിറ്റിക്കല്‍ ക്രിമിനലിസത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളും നേതൃത്വം ചെവിക്കൊണ്ടില്ല. സുധാകരന്‍ സംസ്ഥാന സമിതി യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നതും ഒരു ആനുകാലിക പ്രസിദ്ധീകരണത്തില്‍ നല്‍കിയ കവിത പ്രതിഷേധ സൂചകമാണെന്നും എതിര്‍പക്ഷം വ്യാഖ്യാനിച്ചു.  

കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെ പൊതുരംഗത്തെത്തിയ സുധാകരന്‍ 1971ല്‍ എസ്എഫ്‌ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടയാളാണ്. പാര്‍ട്ടി പിടിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി 2002ല്‍ നേരിട്ടിരുന്നു. അന്ന് സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തുകയായിരുന്നു. എന്നാല്‍ പിന്നീട് ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലേക്ക് ഉയര്‍ന്നു.

സജി ചെറിയാന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായതോടെ  സുധാകരന്റെ പതനം  പൂര്‍ത്തിയായി. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതല നേതൃത്വത്തിന്റെ ഔദാര്യത്തില്‍ ലഭിച്ചെങ്കിലായി. അനാരോഗ്യം കാരണം  വിശ്രമജീവിതം നയിക്കുന്ന വിഎസ് സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവായി തുടരുമ്പോഴാണ് സുധാകരന് നിലവില്‍ ഒരു ഘടകം പോലും ഇല്ലാതാകുന്നത്. സുധാകരന്‍ ഇനി ഏതു ഘടകത്തില്‍ പ്രവര്‍ത്തിക്കണമെന്ന് നേതൃത്വം നിശ്ചയിച്ച് നല്‍കും.  

Tags: cpmG.SudhakaranV.S Achuthanandan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.