Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അക്കാദമിയുടെ മുറ്റത്ത് ആംബുലന്‍സും അനിവാര്യം

മറ്റു പല വകുപ്പുകളിലുമുണ്ട് അവര്‍ക്ക് ഭാരിച്ച ചുമതലകള്‍. അതിനിടയിലാണ് ഇത്തരമൊരു തത്രപ്പാടു കാട്ടാന്‍ അവര്‍ ധൈര്യപ്പെട്ടത്. അഴിമതികൊണ്ട് അഴുകിയ പല സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമെതിരെ ധനകാര്യ വകുപ്പിന്റെ ശിപാര്‍ശയുണ്ടായിട്ടും ചെറുവിരലനക്കാന്‍ കൂട്ടാക്കാത്തവരാണ് ഇക്കാര്യത്തില്‍ കാര്യക്ഷമതയുടെ കുപ്പായമിടാന്‍ തുനിഞ്ഞതെന്നോര്‍ക്കണം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 2, 2022, 05:33 am IST
inArticle

സി.കെ. ആനന്ദന്‍ പിള്ള

(സാഹിത്യ വിമര്‍ശം മാസിക എഡിറ്ററാണ് ലേഖകന്‍)

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദഗ്ധ ചികിത്സയ്‌ക്ക്  വിദേശത്തേക്കു പറക്കുന്ന തക്കം നോക്കി വകുപ്പ് സെക്രട്ടറി ഒപ്പിച്ച പണിയാണേ്രത സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സെക്രട്ടറി, ഡയറക്ടര്‍, സിഇഒ തുടങ്ങിയ തസ്തികകളില്‍ 65 വയസ് കഴിഞ്ഞവര്‍ തുടരാന്‍ പാടില്ലെന്ന ഉത്തരവു നടപ്പാക്കല്‍. ഏീ(ചീ)1/2022 സാം. ക.വ. 2022 ഉത്തരവു പ്രകാരം ഡോ. കെ.പി. മോഹനന്‍, ഡോ. പ്രഭാകരന്‍ പഴശ്ശി, ഡോ. കാര്‍ത്തികേയന്‍ നായര്‍ തുടങ്ങിയവര്‍ സ്ഥാനഭ്രഷ്ടരായി. സാധാരണഗതിയില്‍ ഇത്തരം ഉത്തരവുകള്‍ പുതിയ നിയമനങ്ങള്‍ക്കാണ് ബാധകമാവുകയാണ് പതിവ് എന്നിരിക്കെയാണ് മറിച്ചൊരനുഭവം ഉണ്ടാകുന്നത്. റാണി ജോര്‍ജ് ഐഎഎസ് കഴിഞ്ഞ പത്തു പതിമൂന്നു വര്‍ഷമായി സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായി തുടരുകയാണ്. മറ്റു പല വകുപ്പുകളിലുമുണ്ട് അവര്‍ക്ക് ഭാരിച്ച ചുമതലകള്‍. അതിനിടയിലാണ് ഇത്തരമൊരു തത്രപ്പാടു കാട്ടാന്‍ അവര്‍ ധൈര്യപ്പെട്ടത്. അഴിമതികൊണ്ട് അഴുകിയ പല സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമെതിരെ ധനകാര്യ വകുപ്പിന്റെ ശിപാര്‍ശയുണ്ടായിട്ടും ചെറുവിരലനക്കാന്‍ കൂട്ടാക്കാത്തവരാണ് ഇക്കാര്യത്തില്‍ കാര്യക്ഷമതയുടെ കുപ്പായമിടാന്‍ തുനിഞ്ഞതെന്നോര്‍ക്കണം.

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കാട്ടുകൊള്ളയും കേരള സാഹിത്യ അക്കാദമിയിലെ കൊടുംകൊള്ളയും ചൂണ്ടിക്കാട്ടി ധനകാര്യ പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും അതിന്മേല്‍ നടപടികളില്ലാതെ അടയിരിക്കുകയാണ് സാംസ്‌കാരിക വകുപ്പ്. നിസ്സഹായതയുടെ മുന്നില്‍ കൈകൂപ്പി നില്‍ക്കാനല്ലാതെ വകുപ്പ് ജീവനക്കാര്‍ക്ക് എന്തു ചെയ്യാന്‍ കഴിയും?

വിദഗ്ധ ചികിത്സയും ദുബായ് വാസവും കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രിക്ക് വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് കീറാമുട്ടിയായി. എന്നാല്‍ ഏതു മുട്ടിയും കീറുന്ന സഖാവ് പിണറായി ഈ മുട്ടിയും കീറി, അനായാസമായി. അങ്ങനെ  ഉത്തരവ് റദ്ദാക്കപ്പെട്ടു. ഉത്തരവിന്റെ അടിയേറ്റ് പോയവര്‍ ഏതായാലും പോയി. 65 നു മേല്‍ 77 കാരനായ സി.പി.അബൂബക്കര്‍ (ദേശാഭിമാനി വാരികയുടെ പത്രാധിപര്‍) കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായി നിയമിക്കപ്പെട്ടു. മുന്‍പൊരിക്കല്‍ സഖാവു നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ പ്രാ

യത്തിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു ഗീര്‍വാണം വിട്ടിട്ട് ലക്ഷ്യത്തിലെത്താതെ ചീറ്റിപ്പോയ കാര്യം വകുപ്പ് സെക്രട്ടറി അറിഞ്ഞിട്ടുണ്ടാവില്ല. നായര്‍ നിര്‍ദേശിച്ച പ്രായം 65 അല്ല കേവലം 60 ആയിരുന്നു. ഒരു പുകസ നേതാവിനെ നിയമിക്കാന്‍ നിര്‍ബന്ധിതനാകേണ്ടി വന്നപ്പോള്‍ നിശ്ചയിച്ച പ്രായപരിധി എടുത്തു തോട്ടില്‍ കളയേണ്ടി വന്നു. അങ്ങനെ ഒരു തടസ്സവും കൂടാതെ തോട് ഒഴുകിക്കൊണ്ടിരിക്കെയാണ് ഇപ്പോഴത്തെ ഈ ഇടംകോലിടല്‍. ആ ഇടംകോലും തട്ടിക്കളയാന്‍ ഉറച്ച മനസുള്ള സഖാവ് മുഖ്യന് നിഷ്പ്രയാസം കഴിഞ്ഞിരിക്കുന്നു. അതാണ് കാര്യപ്രാപ്തിയുടെ ലക്ഷണം.

അക്കാദമിയുടെ പ്രസിഡന്റായി നിയമിതനായത് എഴുപതുകളില്‍ ലോകോത്തര വിപ്ലവം പറഞ്ഞ്, അക്കാദമി പോലുള്ള എസ്റ്റാബ്ലിഷ്‌മെന്റുകളെ പുച്ഛിച്ചു നടന്ന, ഇപ്പോഴത്തെ സാംസ്‌കാരിക സമുന്നതന്‍ കെ. സച്ചിദാനന്ദന്‍. കാലം കടന്നുപോകവേ ന്യൂദല്‍ഹിയിലെ വലിയ അക്കാദമിയില്‍ അടിവച്ചടിവച്ചു കയറി പിന്നെ സെക്രട്ടറിയും നിര്‍വാഹക സമിതി അംഗവുമൊക്കെയായി. അവിടെ നിന്ന് ഇടക്കാലത്ത് ഇറങ്ങി നിന്ന് അവാര്‍ഡു തടസ്സവും നീക്കി. ഒടുവില്‍ കേരള സാഹിത്യ അക്കാദമിയുടെ പരമോന്നത ബഹുമതിയായ ഫെലോഷിപ്പും നേടി. ഇപ്പോഴിതാ ഫെലോയുടെ പിടലിക്കു ചവിട്ടി അവിടത്തെ അധ്യക്ഷനുമായി. അക്കാദമിയുടെ ചരിത്രത്തിലെ ഒരു സര്‍വ്വകാല റിക്കാര്‍ഡാണിത്. ഇതിനാണ് ചരിത്രം തിരുത്തിക്കുറിക്കല്‍ എന്നു പറയുന്നത്. സാംസ്‌കാരിക വിപ്ലവത്തിന്റെ മുന്നേറ്റം. അത് എതാണ്ട് പൂര്‍ത്തിയായി വരുന്നു. ഇനിയും പല അങ്കത്തിനും ബാല്യമുണ്ട്. പ്രായം വെറും 76 അല്ലേ ആയുള്ളൂ. തന്റെ ചിരകാല പരിചയ സമ്പത്ത് കേരള സാഹിത്യ അക്കാദമിക്കുവേണ്ടി വിനിയോഗിക്കാമെന്ന് ആട ചാര്‍ത്തി സ്വീകരിക്കാനെത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനോടു പറഞ്ഞു കഴിഞ്ഞു.

സഹചരനും കലികാല ബുദ്ധിജീവിയും കനകശ്രീ അവാര്‍ഡ് വലിച്ചെറിഞ്ഞ് വിപ്ലവം സൃഷ്ടിച്ച ‘കവി’യുമൊത്ത് കേന്ദ്രത്തിന്റെ പണമുപയോഗിച്ച് പണ്ട് ചൈനയില്‍ പോയതുപോലെ കേരളത്തിന്റെ പണം വാങ്ങി ഇനിയും പലയിടത്തും പര്യവേഷണം നടത്താനുള്ള പദ്ധതിയാവിഷ്‌കരിക്കാം. അങ്ങനെ പലതും പലതും. അതൊക്കെ നല്ല കാര്യമാണ്. സാംസ്‌കാരിക വിപ്ലവം തന്നെ നടക്കട്ടെ. പാര്‍ട്ടിക്ക് കൊടിപിടിച്ചു നടന്ന സാഹിത്യ സാംസ്‌കാരിക സഖാക്കള്‍ വീട്ടിലിരിക്കട്ടെ. അവസരവാദ, വിശുദ്ധ വിചാര വിപ്ലവങ്ങള്‍ വിജയിക്കട്ടെ.

സംഗതി പക്ഷേ വേറൊന്നുണ്ട് സര്‍ക്കാരറിയാന്‍. അക്കാദമിയില്‍ ഒരു സൈക്കിളുപോലുമില്ലാതിരുന്ന കാലത്ത് പ്രസിഡന്റായിരുന്ന പ്രൊഫ. കെ.എം. തരകന് സ്വന്തം കാറില്‍, അന്തസ്സിനായി പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി എന്ന ബോര്‍ഡ് എഴുതിത്തൂക്കി ഉലകം ചുറ്റിയ ഗതികേടുണ്ടായി. കാലം കഴിഞ്ഞപ്പോള്‍ പ്രസിഡന്റിന് സര്‍ക്കാര്‍ കാറായി-ഒരംബാ

സഡര്‍. ഇടതുഭരണം വന്നപ്പോള്‍ സര്‍ തോമസ് ഐസക്കിന്റെ മഹാമനസ്‌കതയില്‍ കാറ് ഇന്നോവയായി. അതുകണ്ട് മനസ്സുരുകിയ കാവ്യ ദര്‍ശിക്കും കഠിനാധ്വാനം കൊണ്ട് ഇന്നോവ കൈവന്നു. ആള് ചെറുകാടിന്റെ മകനല്ലേ. ഇനിയിപ്പോള്‍ പ്രമുഖനല്ല. അക്കാദമിയുടെ മുറ്റത്ത് രണ്ട് ആംബുലന്‍സുകള്‍ എപ്പോഴും റെഡിയായി വേണം. സെക്രട്ടറിക്കു പ്രായം 77. പ്രസിഡന്റിന് 76. ആര്‍ക്ക് എപ്പോഴാണ് ഒരത്യാവശ്യം ഉണ്ടാകുക എന്നത് പറയാനാവില്ലല്ലോ. പോരെങ്കില്‍ സമീപത്ത് മറ്റൊരക്കാദമിയില്‍ ഒരു കിഴവന്‍ കാര്യദര്‍ശി കുഴഞ്ഞുവീണ ചരിത്രവുമുണ്ട്.

Tags: keralaകേരള സാഹിത്യ അക്കാദമി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.