Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഉക്രൈന്‍ കീഴടങ്ങിയാല്‍ സംഘര്‍ഷം അവസാനിക്കുമൊ?

യുദ്ധം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ തുടക്കം മുതല്‍ തന്നെ കാണവുന്നതാണ്. എന്നാല്‍ നമുക്ക് ഒന്നുതന്നെ വാഗ്ദാനം ചെയ്യാനില്ലത്തതിനാല്‍ സമാധാനം മാത്രമെ കാംഷിക്കാന്‍ സാധിക്കുകയുള്ളു. യുദ്ധത്തില്‍ ഇടപെടുക എന്നു പറഞ്ഞാല്‍ സൈനികമായി പിന്തുണ പ്രഖ്യാപ്പിക്കുക എന്നല്ല. അത് സമാധാനത്തിന്റെ ഒത്തുതീര്‍പ്പിന്റെ ഭാഷയിലുമാകാം

ടിപി ശ്രീനിവാസന്‍ by ടിപി ശ്രീനിവാസന്‍
Feb 25, 2022, 09:56 pm IST
in Main Article

ടി.പി. ശ്രീനിവാസന്‍

നയന്ത്ര വിദഗ്‌ദ്ധന്‍

റഷ്യയുടെ ഉക്രൈന്‍ അധിനിവേശവും പിടിച്ചെടുക്കലും ലോക ജനതയില്‍ ഭീതിപടര്‍ത്തികഴിഞ്ഞു. രണ്ടു രാജ്യങ്ങള്‍ തമ്മിലുളള മറ്റൊരു യുദ്ധത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. റഷ്യയുടെ നിലപാടില്‍ ഭാരതം സ്വീകരിക്കുന്ന നയത്തെ കുറിച്ചാണ് ഇന്ന് നാറ്റോ സംഖ്യം മറ്റു വന്‍സമ്പത്തിക രാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നത്

യുദ്ധസമയത്ത് ഭാരതം ധര്‍മ്മ സങ്കടത്തിലാണ്. ഇതിനുകാരണം റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം തന്നെയാണ്. നമ്മുടെ പ്രതിരോധത്തിന്റെ 70% റഷ്യയുടെ കയ്യിലാണ്. സാങ്കേതികവിദ്യ, ആയുധ വില്‍പ്പന മേഖലകളില്‍ ഭാരതത്തിന് റഷ്യയുമായുള്ള ബന്ധം ശ്രദ്ധേയമാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ ഈ കരാറുകളൊക്കെ പിന്‍വലിക്കാനും റഷ്യക്കെതിരായി നില്‍ക്കാനും സാധ്യമല്ല. അമേരിക്ക റഷ്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഇരുഭാഗത്തിനു ഒപ്പം നില്‍ക്കാന്‍ ഇന്ത്യക്ക് സാധ്യമാകാതെ വരും. ഈ വിഷയത്തിലെ ഇന്ത്യയുടെ ന്യൂട്രല്‍ നിലപാട് അതിനെയാണ് സൂചിപ്പിക്കുന്നത്. ഒരു യുദ്ധ സാഹചര്യത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് വഴി നിരവധി വിമര്‍ശനങ്ങളും ഇന്ത്യക്ക് നേരിടേണ്ടി വരും. അതിനു മികച്ച ഉദാഹരണമാണ് അമേരിക്കയുടെ ‘ഇന്ത്യ ചരിത്രത്തിന്റെ തെറ്റായ ഭാഗത്താണ്’ എന്ന പരാമര്‍ശം. ഇന്ത്യ വിഷയത്തില്‍ ഇടപെടണമെന്ന ഉ്രൈകന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും നിരന്തര ആവശ്യത്തിനു മുന്നില്‍ സമാധാനം വേണമെന്ന് പറയുകയല്ലാതെ മറ്റൊന്നു അവര്‍ക്കായി നല്‍കാനില്ല എന്നതാണ് സത്യം.

ഈ യുദ്ധകൊണ്ടുണ്ടായ രണ്ടാം വലിയ പ്രശ്‌നമാണ് ചൈന, റഷ്യ, ഇറാന്‍, പാക്കിസ്ഥാന്‍ സഖ്യം. പാക്ക് പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനവും അതിനാല്‍ തന്നെ ചര്‍ച്ചാവിഷയമാണ്. ചൈനയുമൊത്ത് ചേര്‍ന്ന് ഇന്ത്യക്കെതിരായി എന്തെങ്കിലും തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചാല്‍ അത് നമുക്ക് വെല്ലുവിളി ശൃഷ്ടിക്കും. ഉക്രൈന്‍ നേറ്റോയില്‍ ചേരുന്നെങ്ങില്‍ യുദ്ധം എന്ന് പറഞ്ഞ റഷ്യക്ക് പിന്നീട് മനംമാറ്റമുണ്ടായതാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള കാലതാമസം ഉണ്ടാക്കിയത്. കഴിഞ്ഞ ദിവസം വല്‍ഡിമിര്‍ പുടിന്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന് നേരെ വളരെ ദുര്‍ബലമായിയാണ് ലോകരാജ്യങ്ങള്‍ പ്രതികരിച്ചത്. സാമ്പത്തിക ഉപരോധങ്ങള്‍ മാത്രമാണ് അമേരിക്കയും നേറ്റോയും ചെയ്തത്. ഇത്തരത്തിലുള്ള പ്രതികരണങ്ങളാണ് റഷ്യയെ യുദ്ധകാഹളം മുഴക്കാന്‍ പിന്‍ബലമുണ്ടാക്കിയത്. നിലവിലുള്ളതുപോലെ ഒരു പ്രതിഷേധം ലോകരാജ്യങ്ങളില്‍ നിന്നും റഷ്യ പ്രതീക്ഷിച്ചിരുന്നില്ല.

യുദ്ധം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ തുടക്കം മുതല്‍ തന്നെ കാണവുന്നതാണ്. എന്നാല്‍ നമുക്ക് ഒന്നുതന്നെ വാഗ്ദാനം ചെയ്യാനില്ലത്തതിനാല്‍ സമാധാനം മാത്രമെ കാംഷിക്കാന്‍ സാധിക്കുകയുള്ളു. യുദ്ധത്തില്‍ ഇടപെടുക എന്നു പറഞ്ഞാല്‍ സൈനികമായി പിന്തുണ പ്രഖ്യാപ്പിക്കുക എന്നല്ല. അത് സമാധാനത്തിന്റെ ഒത്തുതീര്‍പ്പിന്റെ ഭാഷയിലുമാകാം. കഴിഞ്ഞ ദിവസത്തെ യൂറോപിയന്‍ സന്ദര്‍ശനത്തിനിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഫ്രഞ്ച് പ്രസിഡന്റിനെ കണ്ടതും റഷ്യയുമായി ആശയ വിനിമയം നടത്തിയതും ഇതിനു ഉദാഹരണമാണ്. സമാധാനത്തിനായി ഐക്യരാഷ്ട സംഘടനക്കൊപ്പം ശ്രമിക്കാനും നാം തയ്യാറാണ്. എന്നാല്‍ നിലവിലുള്ള സ്ഥിതി അനുസരിച്ച് യുഎന്നിന് ഈ വിഷയത്തില്‍ എടുക്കാവുന്ന തീരുമാനങ്ങള്‍ പരിമിതമാണ്. പ്രത്യേക്കിച്ചും സുരക്ഷാ കൗണ്‍സില്‍ ചെയര്‍മാനായി റഷ്യ ഈ മാസം തുടരുമ്പോള്‍. സുരക്ഷാ സമിതിയുടെ പ്രമേയം ഉണ്ടായാല്‍ ലോക സംഘടന ഇടപെടും. കൗണ്‍സിലില്‍ റഷ്യ സ്ഥിരാംഗമാണ്, അതിന് വീറ്റോ ഉണ്ട്. ജനറല്‍ അസംബ്ലി പ്രമേയം എടുത്താലും, അത്തരം പ്രമേയങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമല്ലാത്തതിനാല്‍ റഷ്യ ഉപദേശം പാലിക്കാന്‍ ബാധ്യസ്ഥമല്ല. ഒരു പരിതാപകരമായ സ്ഥിതിയിലാണ് യുഎന്‍ സെക്രട്ടറി ജനറല്‍ മാനുഷികതയുടെ പേരില്‍ അഭ്യര്‍ത്ഥന നടത്തിയത്.

റഷ്യയുടെ ആവശ്യമെന്നാല്‍ നിലവിലത്തെ ഉക്രൈന്‍ പ്രസിഡന്റ വോളോഡിമര്‍ സെലെന്‍സ്‌കിയെ രാജിവയ്‌പ്പിച്ച് പകരം റഷ്യയുടെ അധീനതയിലുള്ള ഒരു പപ്പെറ്റ് പ്രസിഡന്റിനെ ആരോഹണം ചെയ്യുകയാണെങ്കില്‍ അവര്‍ യുദ്ധം നിറുത്തിയെക്കാം. അമേരിക്ക ഉ്രൈകനു വേണ്ടി യുദ്ധം ചെയ്യുന്ന സാഹചര്യങ്ങളൊന്നും നിലവിലില്ല. അതുകൊണ്ടുതന്നെ നിലവിലെ ചൈനഅമേരിക്ക ശീതയുദ്ധത്തിലേക്ക് റഷ്യയും കൂടി കടന്നു വന്നല്‍ ഇന്ത്യക്ക് അത് ഉറപ്പായും വെള്ളുവിളി ശൃഷ്ടിക്കും. അമേരിക്ക ലഡാക്കുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നമ്മുക്ക് തന്നിരുന്ന പിന്തുണ നമ്മുടെ നിലപാടോടെ ചോദ്യചിഹ്നമാകും.

റഷ്യയുടെ വാദം അവര്‍ക്ക് 70 രാജ്യങ്ങളുടെ പിന്തുണയുണ്ടെന്നാണ്. എന്നാല്‍ ജനറല്‍ അസംബ്ലിയില്‍ വോട്ടു ചെയ്യുന്നവരൊന്നു ആക്ടിവായി പ്രവര്‍ത്തിക്കുന്നവരല്ല. റഷ്യക്ക് അനുകൂലമായിട്ടോ പ്രതികൂലമായിട്ടോ വോട്ടുചെയ്തുവെന്ന് കരുതി ആരും സ്വന്തം രാജ്യത്തിന്റെ സാഹചര്യം മറന്ന് മറ്റുള്ള രാജ്യങ്ങളുകാര്യങ്ങളില്‍ ഇടപെടില്ല. രാജ്യങ്ങളെ ശത്രു പക്ഷത്ത് എത്തിക്കാതിക്കാന്‍ നിരവധി രാജ്യങ്ങള്‍ ശ്രമിക്കുന്നതിനാല്‍ ആരോക്കെ ചേരിചേരാതെ നില്‍ക്കുമെന്നത് ഇപ്പോള്‍ പറയാനകില്ല.

മഹാമാരിയുടെ സമയം മുതല്‍ ചൈന ശ്രമിക്കുന്നത് അമേരിക്കയെ മാറ്റി ലോക നേതൃത്വ്വം ഏറ്റെടുക്കാനാണ്. എന്നാല്‍ കൊവിഡ് വിതച്ച ആഘതം ചൈനയുള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും ഒരുപോലെയാണ് ബാധിച്ചത്. ഇതിനു പിന്നാലെ ജോ ബൈഡന്‍ അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നതും രാജ്യം തിരിച്ച് ലോകത്തിന്റെ നടുവിലേക്ക് എത്തി. ചൈനറഷ്യ കൂട്ടുകെട്ട് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പ്രതിസന്ധി ശൃഷ്ടിക്കാം.

ഉക്രെയ്‌നിന്റെ ഭാഗങ്ങള്‍ നശിപ്പിക്കുകയല്ല പുടിന്റെ ലക്ഷ്യം. റഷ്യയുടെ സ്വാധീനത്തിന്‍കീഴില്‍ അവരെ കൊണ്ടുവരിക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക ലക്ഷ്യം. ഇപ്പോള്‍ അദ്ദേഹം ആ ആഗ്രഹം വിപുലീകരിച്ചു, പഴയ സോവിയറ്റ് യൂണിയനെ തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ നീക്കം സൂചിപ്പിക്കുന്നു.

സോവിയറ്റ് യൂണിയന്റെയും ചരിത്രത്തിലെ കമ്മ്യൂണിസത്തിന്റെയും നാശത്തിനെതിരെ താന്‍ പ്രതികരിക്കാന്‍ പോകുകയാണെന്ന് യുദ്ധത്തിനുള്ള പ്രത്യക്ഷമായ ആഹ്വാനത്തിന് മുമ്പുതന്നെ പുടിന്‍ വ്യക്തമാക്കി. ‘സോവിയറ്റ് യൂണിയന്റെ പഴയ സ്വയംഭരണ പദവി വീണ്ടെടുക്കുക എന്നതാണ് പുടിന്റെ ലക്ഷ്യം. ഈ ഘട്ടത്തില്‍, ആ ലക്ഷ്യം എത്രത്തോളം പിന്തുടരുമെന്ന് നമുക്ക് പ്രവചിക്കാന്‍ കഴിയില്ല. ഉക്രൈന്‍ കീഴടങ്ങിയാല്‍ സംഘര്‍ഷം അവസാനിക്കും.

Tags: റഷ്യUkraineറഷ്യ- ഉക്രൈന്‍ യുദ്ധംVladimir Putin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.