Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രക്തസാക്ഷി പട്ടിക വ്യാജം; ദേശാഭിമാനിയുടെ ‘രക്തസാക്ഷി’കളെത്തേടി ആലപ്പുഴയിലെ സഖാക്കള്‍

വ്യാജ രക്തസാക്ഷികളുടെ പട്ടികയുണ്ടാക്കി പാര്‍ട്ടിപത്രത്തിലൂടെ പ്രചരിപ്പിച്ച സിപിഎം നീക്കം തിരിച്ചടിക്കുന്നു. കണ്ണൂരില്‍ കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളി ഹരിദാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്‌ട്രീയം ആരോപിച്ച് മുതലെടുക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തുടനീളം മരിച്ച 'സിപിഎം' പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കി രക്തസാക്ഷികളാക്കാന്‍ ശ്രമം നടന്നത്.

ഡോ. പി. ശിവപ്രസാദ്byഡോ. പി. ശിവപ്രസാദ്
Feb 23, 2022, 09:31 am IST
inKerala

ആലപ്പുഴ: ജില്ലയില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയെന്ന് പാര്‍ട്ടി പത്രം പ്രചരിപ്പിക്കുന്ന രക്തസാക്ഷിയെ തേടി അലയുകയാണ് സിപിഎം സഖാക്കള്‍. അഞ്ചര വര്‍ഷത്തിനിടെ ആര്‍എസ്എസുകാര്‍ ആലപ്പുഴ ജില്ലയില്‍ നാലു സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്നാണ് വ്യാജ പ്രചാരണം. എന്നാല്‍, ഇവയില്‍ ഒന്നുപോലും രാഷ്‌ട്രീയ കൊലപാതകമായിരുന്നില്ല.  

വയലാറില്‍ അഭിമന്യു എന്ന പാര്‍ട്ടി സഖാവിനെ 2019ല്‍ കൊലപ്പെടുത്തിയെന്നാണ് ദേശാഭിമാനി പറയുന്നത്. എന്നാല്‍, ഈ പേരില്‍ ഒരാളും വയലാറില്‍ കൊല്ലപ്പെട്ടിട്ടില്ല. പാര്‍ട്ടി മുഖപത്രം പറയുന്ന രക്തസാക്ഷി ആരാണെന്നാണ് സഖാക്കളും നാട്ടുകാരും ചോദിക്കുന്നത്.  

ആര്‍എസ്എസിനെതിരേ കുപ്രചാരണം നടത്തുന്നതിന് ഇല്ലാത്ത സഖാക്കളെയും രക്തസാക്ഷികളാക്കുകയാണ് സിപിഎമ്മും മുഖപത്രവും. 2016ല്‍ തവണക്കടവില്‍ ഷിബു, 2017ല്‍ കരുവാറ്റയില്‍ ജിഷ്ണു, അതേവര്‍ഷം ആലപ്പുഴയില്‍ മുഹമ്മദ് മുഹസിന്‍ എന്നിവരെയും ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയെന്നാണ് ദേശാഭിമാനിയുടെ അവകാശവാദം. ഇതില്‍ ഷിബു ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരിച്ചത്. മദ്യപിച്ച് പ്രദേശവാസികളുമായി ഇയാള്‍ സംഘര്‍ഷമുണ്ടാക്കിയിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി വീട്ടിലെത്തിയ ശേഷം ഹൃദയാഘാതമുണ്ടായി മരിക്കുകയായിരുന്നു. എന്നാല്‍, അന്നത്തെ സ്ഥലം എംഎല്‍എയുടെയും പാര്‍ട്ടിയുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ കേസില്‍ കുടുക്കി.

ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്നാണ് എതിര്‍ സംഘത്തിന്റെ ആക്രമണത്തില്‍ ജിഷ്ണു കൊല്ലപ്പെടുന്നത്. ഈ കേസിലും ആര്‍എസ്എസ് പ്രവര്‍ത്തകരാരും പ്രതികളല്ലെന്നതാണ് യാഥാര്‍ഥ്യം. ജിഷ്ണു മരിച്ചതിനു ശേഷമാണ് ഇയാള്‍ തങ്ങളുടെ പാര്‍ട്ടിക്കാരനാണെന്ന് പ്രവര്‍ത്തകര്‍ പോലും അറിയുന്നത്. ഇതിലും കൗതുകകരമാണ് മുഹമ്മദ് മുഹസിനെ സഖാവായി പ്രഖ്യാപിച്ച് സിപിഎം നടത്തിയ പ്രചാരണം. ആലിശേരി ക്ഷേത്രോത്സവം ഒരുസംഘം യുവാക്കള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത് ഭക്തര്‍ ചോദ്യം ചെയ്തു. ഇതിനിടെയാണ് മുഹസിന് പരിക്കേല്‍ക്കുകയും പിന്നീടു മരിക്കുകയുമുണ്ടായത്.

ആദ്യം മുഹസിന്‍ തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് പ്രഖ്യാപിച്ചു രംഗത്തെത്തിയത് എസ്ഡിപിഐക്കാരായിരുന്നു. കൊലപാതകത്തിന് വര്‍ഗീയ നിറം നല്കാനും അതുവഴി മുതലെടുപ്പിനും മത ഭീകരവാദികള്‍ ശ്രമം നടത്തി. അപ്പോഴാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നു പ്രചരിപ്പിച്ച് സിപിഎം മുഹസിനെ ഏറ്റെടുത്തത്.  

ഭരണ സ്വാധീനവും പോലീസ് ഇടപെടലും സിപിഎമ്മിന് തുണയായി. അങ്ങനെ രക്തസാക്ഷിപ്പട്ടികയില്‍ ഒരാളെക്കൂടി ഉള്‍പ്പെടുത്താന്‍ പാര്‍ട്ടിക്കായി. ഉത്സവ സംഘര്‍ഷങ്ങളിലും മദ്യലഹരിയിലെ ഏറ്റുമുട്ടലിലും ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയിലും കൊല്ലപ്പെട്ടവരെ സഖാക്കളായി പ്രഖ്യാപിച്ച് രക്തസാക്ഷികളുടെ എണ്ണം കൂട്ടുകയാണ് സിപിഎം. ദേശാഭിമാനിയാകട്ടെ ഇല്ലാത്ത സഖാക്കളെപ്പോലും രക്തസാക്ഷികളാക്കുന്നു.

Tags: ആര്‍എസ്എസ്cpmalappuzhaരക്തസാക്ഷിfake news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.