Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബുര്‍ഖ മുസ്ലിം സ്ത്രീകളെ തടവിലിടുന്ന ഒന്നാണ്, പൊതുജീവിതത്തിലെ ശാപവും: ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി അംബേദ്കര്‍ ബുര്‍ഖയെപ്പറ്റി പറഞ്ഞതെന്തൊക്കെ?

കൈക്കോട്ടിനെ കൈക്കോട്ടെന്ന് വിളിക്കുന്ന സ്വഭാവക്കാരനാണ് പണ്ടേ അംബേദ്കര്‍ എന്ന ഇന്ത്യയുടെ ഭരണഘടനാശില്‍പി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഉല്‍പതിഷ്ണുത്വം നിറഞ്ഞ മനസ്സില്‍ മുളപൊട്ടിയ ബുര്‍ഖയെക്കുറിച്ചുള്ള ചിന്തകള്‍ അദ്ദേഹം 1945ല്‍ എഴുതിയ പാകിസ്ഥാന്‍ ഓര്‍ ദ പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. അതിലെ ചില ചിതറിയ ചിന്തകള്‍:

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2022, 06:42 pm IST
inIndia

ന്യൂദല്‍ഹി:കൈക്കോട്ടിനെ കൈക്കോട്ടെന്ന് വിളിക്കുന്ന സ്വഭാവക്കാരനാണ് പണ്ടേ അംബേദ്കര്‍ എന്ന ഇന്ത്യയുടെ ഭരണഘടനാശില്‍പി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഉല്‍പതിഷ്ണുത്വം നിറഞ്ഞ മനസ്സില്‍ മുളപൊട്ടിയ ബുര്‍ഖയെക്കുറിച്ചുള്ള ചിന്തകള്‍ അദ്ദേഹം 1945ല്‍ എഴുതിയ പാകിസ്ഥാന്‍ ഓര്‍ ദ പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. അതിലെ ചില ചിതറിയ ചിന്തകള്‍:

മുസ്ലിം സ്ത്രീകളെ തടവിലിടുന്ന ഒന്നാണ് ബുര്‍ഖയെന്ന് അംബേദ്കര്‍ പറയുന്നു. ഹിന്ദുക്കളിലുള്ളതുപോലെ മുസ്ലിങ്ങളിലും എല്ലാ സാമൂഹ്യ തിന്മകള്‍ ഉണ്ടെന്നും എന്നാല്‍ മുസ്ലിങ്ങളില്‍ ഇതില്‍ കൂടുതലായി ചിലതുണ്ടെന്നും അംബേദ്കര്‍ എഴുതിയിട്ടുണ്ട്. അതില്‍ ഒന്നാണ് ബുര്‍ഖ. പര്‍ദ്ദ സംവിധാനം മുസ്ലിം സ്ത്രീകളെ സമൂഹത്തില്‍ വേര്‍തിരിക്കുന്നു. ഒറ്റപ്പെടുത്തുന്നു. – അംബേദ്കര്‍ കുറിയ്‌ക്കുന്നു.  

സ്ത്രീകള്‍ പുറത്തോ, വരാന്തയിലോ തോട്ടത്തിലോ സന്ദര്‍ശിക്കില്ല. എപ്പോഴും വീടിന്റെ പിന്നാമ്പുറത്താണ് അവരുടെ സ്ഥാനം. അവരുടെ സാന്നിധ്യത്തില്‍ ഒരു പുരുഷ ജോലിക്കാരന്‍ പോലും അവിടെ പണിയെടുക്കില്ല. തന്റെ മക്കളെയും ഭര്‍ത്താവിനെയും സഹോദരനെയും അച്ഛനെയും അമ്മാവന്മാരെയും അടുത്ത ബന്ധുക്കളേയും മാത്രമേ പര്‍ദ്ദ ധരിച്ച സ്ത്രീയെ കാണാന്‍ അനുവദിക്കു. പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ സ്ത്രീക്ക് അവകാശമില്ല. പുറത്ത് പോകുമ്പോള്‍ ബുര്‍ഖ ധരിയ്‌ക്കണം. തെരുവിലൂടെ നീങ്ങളും ബുര്‍ഖ ധരിച്ച സ്ത്രീകള്‍ ഭീതിപ്പെടുത്തുന്ന കാഴ്ചയാണ് ഇന്ത്യയില്‍.- അംബേദ്കര്‍ എഴുതുന്നു.  

ബുര്‍ഖ സ്ത്രീകളുടെ ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യത്തിന് വരെ കാരണമാവുന്നു. അവര്‍ പലപ്പോഴും രക്തക്കുറവിനും ക്ഷയരോഗത്തിനും പാത്രമാവുന്നു. എല്ലാ എല്ലുകളും വേദനിക്കും. ഹൃദയമിടിപ്പ് അവരില്‍  ഉയര്‍ന്ന് കേള്‍ക്കാം. പലപ്പോഴും ബുര്‍ഖാധാരണം മൂലം അവരുടെ നട്ടെല്ല് വളയുന്നു. എല്ലുകള്‍ തൂങ്ങുന്നു. കൈകാലുകള്‍ വളയുന്നു. വസ്തിപ്രദേശത്തുള്ള അസ്വാരസ്യങ്ങള്‍ പ്രസവസമയത്ത് ചിലപ്പോള്‍ മരണത്തിന് വരെ കാരണമാവുന്നു.- അംബേദ്കര്‍ മറ്റൊരിടത്ത് കുറിയ്‌ക്കുന്നു.  

മറ്റു സമുദായങ്ങളിലെ പെണ്‍കുട്ടികളില്‍ നിന്നും അവര്‍ പിറകിലാവുന്നു. പുറത്തെ കളികളിലും മറ്റ് വ്യാപാരങ്ങളിലും അവര്‍ക്ക് ഏര്‍പ്പെടാന്‍ കഴിയില്ല. വീടിന്റെ നാലു ചുമരുകള്‍ക്ക് പുറത്ത് അവരെ മറ്റൊന്നിലും താല്‍പര്യമില്ലാത്തവരാക്കി പര്‍ദ്ദ മാറ്റുന്നു. അവര്‍ അടിമമനോഭാവവും അപകര്‍ഷതോബോധവും കൊണ്ട് തകരുന്നു. പര്‍ദ്ദ ധരിക്കുന്ന സ്ത്രീകള്‍ ജീവിതത്തില്‍ ഭീരുവായിത്തീരുന്നു. ജീവിതത്തില്‍ സമരം ചെയ്യാന്‍ പലപ്പോഴും കഴിവില്ലാത്തവരാകുന്നു.- അംബേദ്കര്‍ എഴുതുന്നു. –  

പര്‍ദ്ദ പലപ്പോഴും സ്ത്രീയെ മറ്റ് പുരുഷന്മാരില്‍ നിന്നും വേര്‍തിരിച്ചുനിര്‍ത്താനും കൂടി ഉദ്ദേശിച്ചുള്ളതാണ്. ലൈംഗികതയോടുള്ള ആഴത്തില്‍ വേരൂന്നിയ സംശയവും പര്‍ദ്ദയുടെ ജനനത്തിന് പിന്നിലുണ്ട്. ഇത് മുസ്ലിം പുരുഷന്മാരിലെ സന്‍മാര്‍ഗ്ഗികതയെ ബാധിക്കുന്നു. ബുര്‍ഖ പലപ്പോഴും സമൂഹത്തില്‍ ഹിന്ദുവിനെയും മുസ്ലിങ്ങളെയും ശക്തമായി വേര്‍തിരിച്ചുനിര്‍ത്തുന്നു. ഇത് ഇന്ത്യയുടെ പൊതുജീവിതത്തിലെ ശാപമാണ്. ഇതിനെ ഇല്ലാതാക്കാന്‍ മുസ്ലിങ്ങളില്‍ നിന്നും ഒരു ശ്രമവും ഉണ്ടായതായി തെളിവില്ല.- അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നു.  

(അംബേദ്കര്‍ 1945ല്‍ എഴുതിയ പാകിസ്ഥാന്‍ ഓര്‍ ദ പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ നിന്നുള്ളത്.)

Tags: അംബേദ്കര്‍പര്‍ദ്ദമുസ്ലിങ്ങള്‍ബുര്‍ഖഭരണഘടനഡോ. അംബേദ്കര്‍മുസ്ലീം ജനസംഖ്യഇന്ത്യന്‍ ഭരണഘടനAmbedkarമുസ്ലിം വനിതകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗസല്‍ ഗായകന്‍ ഉമ്പായിക്കൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര
Varadyam

നാടകം തന്നെ ജീവിതം -3: ഗാന്ധി അംബേദ്കര്‍ ജിന്ന

India

രാഹുലിന്‌റേത് മുതലക്കണ്ണീര്‍, അംബേദ്കറെ അവഗണിച്ച കോണ്‍ഗ്രസാണോ കന്‍ഷിറാമിനെ ആദരിക്കുകയെന്ന് മായാവതി

Kerala

മനോരമയുടെ ഹോർത്തൂസ് പരിപാടിയിൽ “അംബേദ്കറെക്കുറിച്ച് സംസാരിച്ച ശ്രീജിത്ത് പണിക്കരെ തടഞ്ഞ് പാനലിസ്റ്റുകളും മോഡറേറ്ററും

Kerala

രാജ്ഭവനില്‍ അംബേദ്ക്കര്‍ ഇല്ല, കുറവ് പരിഹരിച്ച് ആര്‍ലേക്കര്‍, പൂര്‍ണകായ ചിത്രം ചീഫ് ജസ്റ്റിസ് അനാച്ഛാദനം ചെയ്യും

India

അംബേഡ്കറിന്റെ സന്ദേശം ഇന്നും പ്രസക്തം: സുനില്‍ ആംബേക്കർ

പുതിയ വാര്‍ത്തകള്‍

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.