Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മനോരമയുടെ ഹോർത്തൂസ് പരിപാടിയിൽ “അംബേദ്കറെക്കുറിച്ച് സംസാരിച്ച ശ്രീജിത്ത് പണിക്കരെ തടഞ്ഞ് പാനലിസ്റ്റുകളും മോഡറേറ്ററും

മനോരമയുടെ ഹോർത്തൂസ് പരിപാടിയിൽ “അംബേദ്കർ എങ്ങനെ വായിക്കപ്പെടുന്നു” എന്ന വിഷയത്തിലെ പാനല്‍ ചർച്ചയിൽ പാനലിസ്റ്റുകൾ ശ്രീജിത്ത് പണിക്കരുടെ അഭിപ്രായത്തെ ആക്രമിച്ചപ്പോള്‍ ശ്രീജിത്ത് അതിന് മറുപടിയുമായി വന്നുവെങ്കിലും അതിന് തനിക്ക് കഴിഞ്ഞില്ലെന്ന പരാതിയുമായി ശ്രീജിത്ത് പണിക്കര്‍.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Dec 2, 2025, 10:57 pm IST
inKerala

കൊച്ചി: മനോരമയുടെ ഹോർത്തൂസ് പരിപാടിയിൽ “അംബേദ്കർ എങ്ങനെ വായിക്കപ്പെടുന്നു” എന്ന വിഷയത്തിലെ പാനല്‍ ചർച്ചയിൽ പാനലിസ്റ്റുകൾ ശ്രീജിത്ത് പണിക്കരുടെ അഭിപ്രായത്തെ ആക്രമിച്ചപ്പോള്‍ ശ്രീജിത്ത് അതിന് മറുപടിയുമായി വന്നുവെങ്കിലും അതിന് തനിക്ക് കഴിഞ്ഞില്ലെന്ന പരാതിയുമായി ശ്രീജിത്ത് പണിക്കര്‍.

വാദിച്ച് ജയിക്കാൻ കഴിയില്ല എങ്കിൽ കൂവി തോൽപ്പിക്കണം എന്ന സംവാദങ്ങൾക്ക് ചേരാത്ത പഴയ തന്ത്രം.

ശ്യാം കുമാറിന്റെയും സണ്ണി കപ്പിക്കാടിന്റെയും കപട അംബേദ്കർ ഭക്തി പച്ചക്കു തുറന്നു കാട്ടി ശ്രീജിത്ത്‌ പണിക്കർ.

കൂട്ടത്തിൽ സദസ്സിലെ കുറച്ച് കമ്മികളെയും കൈകാര്യം ചെയ്യുന്ന രസകരമായ ഡിബേറ്റ്. pic.twitter.com/kskyme4dpl

— 𝐀𝐤𝐬𝐡𝐚𝐢 𝐒𝐩𝐞𝐚𝐤𝐬 🌬️🫧 (@akshaiblogs) December 2, 2025

മനോരമയുടെ ഹോർത്തൂസ് പരിപാടിയിൽ “അംബേദ്കർ എങ്ങനെ വായിക്കപ്പെടുന്നു” എന്ന വിഷയചർച്ചയിൽ പാനലിസ്റ്റുകൾ ശ്രീജിത്ത് പണിക്കരുടെ അഭിപ്രായത്തെ തള്ളിയപ്പോൾ മറുപടി പറയാൻ തുറന്നടിച്ച ശ്രീജിത്തിനെ തടയാൻ മോഡറേറ്ററും സംഘവും സംഭാഷണം തടസ്സപ്പെടുത്തി.

തനിക്ക് പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന്… pic.twitter.com/Yim9BO6DLD

— 𝐀𝐤𝐬𝐡𝐚𝐢 𝐒𝐩𝐞𝐚𝐤𝐬 🌬️🫧 (@akshaiblogs) December 2, 2025

മലബാര്‍ കലാപത്തെക്കുറിച്ച് പാനലിലുള്ള ചിലര്‍ സുദീര്‍ഘമായി കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ മിണ്ടാന്‍ പോലും അനുവദിച്ചില്ലെന്ന് ശ്രീജിത് പണിക്കര്‍ പരാതി പറയുന്നു. മലയാളമനോരമ പത്രവും ചാനലും ചേര്‍ന്നാണ് ഹോര്‍ത്തൂസ് എന്ന പേരില്‍ സാംസ്കാരിക പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പാനലിസ്റ്റുകള്‍ ശ്രീജിത്തിനെ അഭിപ്രായം പറയാന്‍ അനുവദിച്ചില്ലെന്ന് പറയുന്നു. മറ്റ് പാനലിസ്റ്റുകളുടെ അഭിപ്രായങ്ങളെ ഖണ്ഡിക്കാന്‍ ശ്രമിച്ച ശ്രീജിത്തിനെ സംസാരിക്കാന്‍ പോലും അനുവദിച്ചില്ലെന്ന് പറയുന്നു. പാനലിസ്റ്റുകളുടെ എതിര്‍പ്പിനെ വകവെയ്‌ക്കാതെ മറുപടി പറയാൻ തുനിഞ്ഞ ശ്രീജിത്തിന്റെ സംഭാഷണം ചര്‍ച്ചയിലെ മോഡറേറ്ററും മറ്റും തടസ്സപ്പെടുത്തുകയായിരുന്നുവെന്നും പറയപ്പെടുന്നു.

പ്രത്യേകിച്ചും മലബാര്‍ കലാപത്തെക്കുറിച്ച് ബി.ആര്‍. അംബേദ്കറിന്റെ നിരീക്ഷണങ്ങള്‍ പറയാന്‍ ശ്രീജിത്തിന് ഏറെയുണ്ടായിരുന്നുതാനും. പക്ഷെ ഉള്ളുപൊള്ളുന്ന സത്യം തുറന്നു പറയുമ്പോള്‍ മനോരമ ആരെയാണ് ഭയക്കുന്നതെന്ന് ശ്രീജിത് പണിക്കര്‍ ചോദിക്കുന്നു. ഡോ. ബി. ആർ. അംബേദ്കർ മലബാർ കലാപത്തെക്കുറിച്ച് വിശദമായി എഴുതിയിട്ടുള്ളത് അദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥമായ ‘Pakistan or The Partition of India’ (പാക്കിസ്ഥാൻ അല്ലെങ്കിൽ ഇന്ത്യയുടെ വിഭജനം) എന്ന പുസ്തകത്തിലാണ്. ​കലാപത്തിന്റെ ഭാഗമായി മുസ്ലീങ്ങൾ ഹിന്ദുക്കൾക്കെതിരെ നടത്തിയ കൊലപാതകങ്ങൾ, നിർബന്ധിത മതപരിവർത്തനങ്ങൾ, ക്ഷേത്രങ്ങളുടെ നാശീകരണം, സ്ത്രീകളോടുള്ള അതിക്രമങ്ങൾ തുടങ്ങിയ കാര്യങ്ങൾ ബി.ആര്‍. അംബേദ്കര്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ഇതും ഇതിനേക്കാള്‍ അധികവും മലബാര്‍ കലാപത്തെക്കുറിച്ച് പറയാനറിയുന്ന രാഷ്‌ട്രീയ നിരീക്ഷകനാണ് ശ്രീജിത് പണിക്കര്‍. പക്ഷെ അദ്ദേഹത്തിന്റെ വായ് ഹോര്‍ത്തൂസില്‍ മൂടിക്കെട്ടപ്പെടുകയായിരുന്നു.

തനിക്ക് പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് വാശിപിടിച്ച ശ്രീജിത്ത് പണിക്കർക്ക് മുന്നിൽ സംഘാടകർക്ക് ഒടുവില്‍ കീഴടങ്ങേണ്ടി വന്നു. വേദിയില്‍ നിന്നും താഴെയിറങ്ങി ശ്രീജിത് പ്രതിഷേധിക്കുന്നതിന്റെ വീഡിയോ കാണാമായിരുന്നു. പാനല്‍ ചര്‍ച്ചയില്‍ അംഗങ്ങളായ മൂന്ന് പേരുടെയും വാദങ്ങള്‍ കേള്‍ക്കാനാണ് തങ്ങള്‍ വന്നതെന്നും എന്നാല്‍ അതില്‍ ശ്രീജിത്തിന്റെ വാദം മാത്രം കേള്‍ക്കേണ്ട എന്ന് തീരുമാനിക്കുന്നത് തെറ്റാണെന്നും ചര്‍ച്ച കേള്‍ക്കാനെത്തുവരും പ്രതികരിക്കുന്നു.

Tags: AmbedkarSreejith PanickerMalayala ManoramaMalabar riotHortus 2025Horthus Manorama
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

India

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍
Article

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

Kerala

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

Kerala

‘ആ അവസാന ശ്വാസത്തിന് മുൻപ്, എന്ത് സേവനത്തിനായിരുന്നു കോടികൾ വാങ്ങിയതെന്ന് അങ്ങു പറഞ്ഞാൽ പോരേ? ഇതിനൊക്കെ കുമ്പിടേണ്ട കാര്യമുണ്ടോ?’; ശ്രീജിത്ത് പണിക്കർ

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.