Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്‌നാട്ടില്‍ ഡിഎംകെ കോട്ടയില്‍ നിര്‍ഭയം എബിവിപി; സ്റ്റാലിന്റെ വസതിയിക്ക് മുന്നില്‍ സമരം ചെയ്ത നിധി ത്രിപാഠി ഫിബ്ര. 28 വരെ കസ്റ്റഡിയില്‍

മതപരിവര്‍ത്തന സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്ത ലാവണ്യയ്‌ക്ക് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ വസതിക്ക് മുന്നില്‍ നിര്‍ഭയം സമരം നയിച്ച എബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് 40 പേരും അറസ്റ്റിലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 07:36 pm IST
in India
തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ വസതിക്ക് മുന്നില്‍ സമരം നയിച്ച എബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിയെ പൊലീസ് വലിച്ചിഴയ്ക്കുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ വസതിക്ക് മുന്നില്‍ സമരം നയിച്ച എബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിയെ പൊലീസ് വലിച്ചിഴയ്ക്കുന്നു

ചെന്നൈ:മതപരിവര്‍ത്തന സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്ത ലാവണ്യയ്‌ക്ക് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ വസതിക്ക് മുന്നില്‍ നിര്‍ഭയം സമരം നയിച്ച എബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് 40 പേരും അറസ്റ്റിലായി.

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സുരക്ഷ ലംഘിച്ച് ഇരച്ചുകയറി എന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കുറ്റമാരോപിച്ച് നിധി ത്രിപാഠിയെയും മറ്റ് 32 എബിവിപിക്കാരെയും ഫിബ്രവരി 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്‌ക്കാന്‍ ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.പ്രായപൂര്‍ത്തിയായില്ല എന്ന കാരണത്താല്‍ മൂന്ന് പേരെ വെറുതെ വിട്ടു.

“സമരക്കാര്‍ സുരക്ഷയുടെ ആദ്യ വരി ലംഘിച്ച് സ്റ്റാലിന്റെ വസതിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചിരുന്നു. പൊലീസുമായി സഹകരിക്കാതെയായിരുന്നു എബിവിപി പ്രവര്‍ത്തകരുടെ ഈ അസാധാരണനീക്കം. ഇത് ലാത്തിപ്രയോഗിക്കാനും വലിച്ചിഴയ്‌ക്കാനും ഞങ്ങളെ നിര്‍ബന്ധിതരാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പ്രായപൂര്‍ത്തിയാകാത്തവരും സംഘത്തിലുണ്ടായിരുന്നു,”- പൊലീസ് ആരോപിക്കുന്നു.

ലാവണ്യയ്‌ക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിന്റെ വീഡിയോ:

തഞ്ചാവൂരിലെ മൈക്കേല്‍പട്ടിയിലെ സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ത്ഥിനി ലാവണ്യ മതപരിവര്‍ത്തന നിര്‍ബന്ധം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലാവണ്യയ്‌ക്ക് നീതി കിട്ടണം എന്നാവശ്യപ്പെട്ടായിരുന്നു എബിവിപി സമരം ചെയ്തത്. പൊലീസ് രംഗത്തെത്തി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ ശക്തമായി പ്രതിഷേധിച്ചത് ചെറിയ സംഘര്‍ഷത്തിന് കാരണമായി.

അതിനിടെ ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ നേതൃത്വത്തില്‍ ഡിഎംകെ സര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കുന്ന രീതിയില്‍ ലാവണ്യയുടെ ആത്മഹത്യ സംബന്ധിച്ച കേസ് സിബി ഐയ്‌ക്ക് വിടാന്‍ സൂപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ഈ കേസിലെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന പ്രശ്‌നം തേച്ചുമാച്ചുകളയാന്‍ പള്ളിയുടെയും ഡിഎംകെ നേതാക്കളുടെയും മുന്‍കയ്യില്‍ തമിഴ്‌നാട് പൊലീസില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ ലാവണ്യയുടെ മരണമൊഴിയും ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുമ്പോഴെടുത്ത ലാവണ്യയുടെ വീഡിയോയും പുറത്തുവന്നത് ഡിഎംകെയ്‌ക്കും പള്ളി അധികൃതര്‍ക്കും ശക്തമായ തിരിച്ചടിയായി. രണ്ട് കന്യാസ്ത്രീമാര്‍ മതം മാറ്റാന്‍ ശ്രമിച്ചതായി വ്യക്തമായി ലാവണ്യ വീഡിയോയില്‍ പറയുന്നുണ്ട്.

എന്തുകൊണ്ടാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ വസതിക്ക് മുന്നില്‍പ്രതിഷേധിക്കാന്‍ തയ്യാറായി എന്ന് മാധ്യമങ്ങളോട് വിശദീകരിക്കുന്ന എബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിയുടെ വീഡിയോ വൈറലായിരുന്നു. ‘സിബി ഐയുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ല. ദേശീയ ബാലാവകാശകമ്മീഷനുമായും തമിഴ്‌നാട് സര്‍ക്കാര്‍ സഹകരിക്കുന്നില്ല. എന്തുകൊണ്ടാണ് അവര്‍ സഹകരിക്കാത്തത്? അവര്‍ സിബി ഐയുമായും ദേശീയ ബാലാവകശാകമ്മീഷനുമായും സഹകരിക്കണം,’- വീഡിയോയില്‍ നിധി ത്രിപാഠി പറയുന്നു.

‘ഇനിയൊരു ലാവണ്യ കേസ് സംഭവിച്ചുകൂട. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനശ്രമത്തിന്റെ ഇരയാണ് ലാവണ്യ. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ആവശ്യപ്പെടുന്നു’- നിധി ത്രിപാഠി വീഡിയോയില്‍ ആവശ്യപ്പെടുന്നു. എന്തായാലും ഡിഎംകെ മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ സമരം ചെയ്യുക എന്ന അതിധീരമായ വഴിയാണ് എബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിയുടെ നേതൃത്വത്തില്‍ ഉണ്ടായത്. ഇത് തന്നെ തമിഴ്‌നാട്ടിലുടനീളം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

മാത്രമല്ല, ഫിബ്രവരി 9ന് നിധി ത്രിപാഠി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തൊഴുതുക കൂടി ചെയ്തു. 17കാരി ലാവണ്യയുടെ ആത്മഹത്യാ സംഭവത്തില്‍ തണുത്ത നിലപാട് സ്വീകരിക്കുന്നതിന് ഡിഎംകെ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിക്കൊണ്ടാണ് നിധി ത്രിപാഠിയുടെ ഈ കത്ത്.

Tags: സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ലാവണ്യയ്ക്ക് നീതിഎബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിഎം.കെ. സ്റ്റാലിന്‍എബിവിപിഡിഎംകെK Annamalaiമതപരിവര്‍ത്തനംലാവണ്യനിധി ത്രിപാഠിReligious Persecution
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോയമ്പത്തൂരിൽ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂർണ്ണ പിന്തുണ നൽകുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

India

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

India

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

India

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

India

‘ മത്സരിക്കാനില്ലെന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചത് , പ്രചാരണത്തിന് മുന്നിൽ ഞാൻ ഉണ്ടാകും ‘ ; മാസ് മറുപടിയുമായി  അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.