Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുമാരനല്ലൂര്‍ സഹകരണ ബാങ്കില്‍ നിന്നും സിപിഎം നേതാവ് ഇടപാടുകാരെ പറ്റിച്ച് തട്ടിയത് ലക്ഷങ്ങള്‍, ഗത്യന്തരമില്ലാതെ ഭരണസമിതി പുറത്താക്കി

ഭരണ സമിതിയുടെ കുടുംബസ്വത്തായിട്ടാണ് ഈ സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാരന്‍ ഒരു വായ്‌പക്ക് ചെന്നാല്‍ നിയമവും ചട്ടവും പറഞ്ഞ് രണ്ട് ലക്ഷം രൂപ വരെയുള്ള ചെറിയ വായ്‌പ നല്കി ഒഴിവാക്കുകയാണ്. എന്നാല്‍ ഈ ബാങ്കില്‍ ജോലി ഉള്ളവരുടെ ബന്ധുവോ, സിപിഎം പ്രവര്‍ത്തകരോ ആണ് വായ്‌പക്ക് അപേക്ഷിക്കുന്നതെങ്കില്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി 10 ലക്ഷം രൂപ വരെ അനുവദിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 03:31 pm IST
in Kerala

കോട്ടയം: കുമാരനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായ സിപിഎം നേതാവ് ഇടപാടുകാരെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു.  മുന്‍ സിപിഎം കുമാരനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന ഇയാള്‍ നിലവില്‍ ഏറ്റുമാനൂര്‍ ഏരിയാ കമ്മറ്റി അംഗമാണ്.  ഇതേ ബാങ്കില്‍ കളക്ഷന്‍ ഏജന്റുമാണ്. ഇതേ കുറ്റത്തിന് മുമ്പ് പല തവണ ഇയാള്‍ പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും രാഷ്‌ട്രിയ സ്വാധീനത്താല്‍ രക്ഷപ്പെടുകയായിരുന്നു. ഇപ്പോള്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നതോടെയാണ് ഭരണസമിതി ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കിയത്.  

ഒരു നിക്ഷേപകന്‍ ആറു മാസം മുമ്പ് എടുത്ത വായ്‌പയില്‍ ബാക്കി തിരിച്ചടയ്‌കാനുണ്ടായിരുന്ന അറുപതിനായിരം രൂപ ബാങ്കിന്റെ രസീത് വാങ്ങി ഈ നേതാവിന്റെ കൈയില്‍ തിരിച്ചടവിനായി ഏല്പിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഈ തുക ബാങ്കില്‍ അടയ്‌ക്കാതെ സ്വന്തം പോക്കറ്റില്‍ നിക്ഷേപിച്ച് വന്‍ തട്ടിപ്പ് നടത്തുകയായിരുന്നു. പിന്നീട് നിക്ഷേപകന്‍ മറ്റൊരു ലോണിനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് കളക്ഷന്‍ ഏജന്റിനെ ഏല്പിച്ച തുക ബാങ്കില്‍ എത്തിയിട്ടില്ലെന്ന് അറിയുന്നത്. ഗുരുതരമായ തട്ടിപ്പ് നടത്തിയ എജന്റിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ബാങ്ക് ഭരണസമിതിക്ക്. താന്‍ അടച്ച 60000 രൂപ ഇയാള്‍ തട്ടിയെടുത്തുവെന്നും പോലീസ് കേസ് എടുത്തു അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ഒതുക്കി തീര്‍ക്കാനായി വലിയ ഒരു ലോണ്‍ അനുവദിച്ച് നിക്ഷേപകനെ വിഷയത്തില്‍ നിന്നും  പിന്‍തിരിപ്പിക്കാനാണ് ബാങ്ക് ഭരണാധികാരികള്‍ ശ്രമിച്ചത്.  

ഇയാള്‍ നടത്തിയിട്ടുള്ള തട്ടിപ്പുകളെ തുടര്‍ന്ന് പലതവണ പാര്‍ട്ടിയിലും, സിപിഎം. ഭരിക്കുന്ന ഈ ബാങ്കിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പുകള്‍ വകവെയ്‌ക്കാതെ പാര്‍ട്ടി നേതൃത്വം ഇയാളെ സംരക്ഷിച്ചു വരുകയായിരുന്നു. ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ ഈ നേതാവിന്റെ കൈയില്‍ വായ്‌പാ തിരിച്ചടവ് തുക ഏല്പിച്ച മുഴുവന്‍ നിക്ഷേപകര്‍ക്കും ബാങ്കില്‍ നേരിട്ടെത്തി തിരിച്ചടവ് തുക ഒത്തു നോക്കണം എന്നാവശ്യപ്പെട്ടു കത്തയയ്‌ക്കുകയും ചെയ്തു. ഇതെ തുടര്‍ന്ന് കത്ത് ലഭിച്ച് ബാങ്കില്‍ എത്തിയ പാവപ്പെട്ട നൂറ് കണക്കിന് നിക്ഷേപകരുടെ തുക ബാങ്കില്‍ ഇയാള്‍ തിരിച്ചടച്ചിട്ടില്ല എന്ന് ബാങ്കിന് ബോധ്യപ്പെട്ടു. തുടര്‍ന്ന് ബാങ്ക് നടത്തിയ അന്വേഷണത്തില്‍ ഈ നേതാവ് നിരവധി നിക്ഷേപകരുടെ പക്കല്‍ നിന്നായി 25 ലക്ഷം രൂപ തട്ടിയെടുത്തതായി തെളിഞ്ഞു. ഗത്യന്തരമില്ലാതെ ബാങ്ക് ഇയാളെ പുറത്താക്കുകയായിരുന്നു.  

ഭരണ സമിതിയുടെ കുടുംബസ്വത്തായിട്ടാണ് ഈ സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നത്.  സാധാരണക്കാരന്‍ ഒരു വായ്‌പക്ക് ചെന്നാല്‍ നിയമവും ചട്ടവും പറഞ്ഞ് രണ്ട് ലക്ഷം രൂപ വരെയുള്ള ചെറിയ വായ്‌പ നല്കി ഒഴിവാക്കുകയാണ്.  എന്നാല്‍ ഈ ബാങ്കില്‍ ജോലി ഉള്ളവരുടെ ബന്ധുവോ, സിപിഎം പ്രവര്‍ത്തകരോ ആണ് വായ്‌പക്ക് അപേക്ഷിക്കുന്നതെങ്കില്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി 10 ലക്ഷം രൂപ വരെ അനുവദിക്കും.  ബാങ്കിന്റെ വിശ്വാസ്യതയില്‍ നിക്ഷേപകര്‍ക്ക് സംശയങ്ങളാണ്. ഇവിടെ നിന്നും പലരും നിക്ഷേപങ്ങള്‍ പിന്‍വലിച്ചു തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയുടെ പേരില്‍ വര്‍ഷങ്ങളായി ഇയാള്‍ നടത്തിയിട്ടുള്ള സാമ്പത്തിക തട്ടിപ്പുകള്‍ പാര്‍ട്ടി നേതാക്കന്‍മാര്‍ക്കും അറിവുള്ളതാണ്.  

ഈ ബാങ്കിലെ സിപിഎം നേതാക്കന്‍മാരുടെ നിക്ഷേപങ്ങള്‍ക്കെതിരെയും സാമ്പത്തിക തട്ടിപ്പിനെതിരെയും വിജിലന്‍സ് അന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികളെയും സഹകാരികളെയും സംഘടിപ്പിച്ചു കൊണ്ട് ജനകീയ സമരങ്ങള്‍ നടത്തുമെന്നും നാട്ടുകാര്‍ പറയുന്നു. 

Tags: kottayamഅഴിമതിസഹകരണ ബാങ്ക്കുമാരനല്ലൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

Kerala

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

Kerala

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

പുതിയ വാര്‍ത്തകള്‍

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.