Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

സഞ്ചാരികള്‍ക്കായി മാഹി കിടഞ്ഞി തുരുത്ത് ഒരുങ്ങുന്നു: ട്രയല്‍ യാത്ര സംഘടിപ്പിച്ചു, തുരുത്തിലെ താമസക്കാര്‍ രണ്ട് വീടുകളിലായി 14 പേർ

പ്രകൃതി മനോഹരമായ ഈ തുരുത്തിനെ വിനോദസഞ്ചാര ഭൂപടത്തില്‍ ചേര്‍ത്തുവെക്കുന്നതിനുള്ള ആദ്യ ചുവട് വെപ്പായി മാറുകയാണ് ട്രയല്‍ ബോട്ട് യാത്രയെന്നും സ്വകാര്യ പങ്കാളിത്തമടക്കം ഉപയോഗപ്പെടുത്തി പ്രകൃതിസൗഹൃദ വിനോദസഞ്ചാര പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും എംഎല്‍എ എ.എന്‍. ഷംസീര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 01:10 pm IST
in Travel

തലശ്ശേരി: മയ്യഴിപ്പുഴ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായുള്ള കിടഞ്ഞി തുരുത്ത് ഡെസ്റ്റിനേഷനിലേക്ക് ട്രയല്‍ യാത്ര സംഘടിപ്പിച്ചു. മുന്നൂറ് കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന മയ്യഴിപുഴ വിനോദസഞ്ചാരത്തിന്റെ ഭാഗമായാണ് ഉന്നതസംഘം തുരുത്തിലേക്ക് ട്രയല്‍ ബോട്ട് യാത്ര നടത്തിയത്.

മയ്യഴി പുഴയില്‍ നിന്നും 16 കിലോമീറ്ററോളം പുഴയിലൂടെ യാത്ര ചെയ്താണ് സംഘം തുരുത്തിലേക്ക് എത്തിച്ചേര്‍ന്നത്. തലശ്ശേരി സബ് കളക്ടര്‍ അനുകുമാരി, അസിസ്റ്റന്റ് കളക്ടര്‍മാരായ സുഫിയാന്‍ അഹമ്മദ്, സച്ചിന്‍ യാദവ്, സന്ദീപ്കുമാര്‍, മുഹമ്മദ് ഷെഫീഖ് തുടങ്ങിയവരും യാത്രയില്‍ സംബന്ധിച്ചു.  

പ്രകൃതി മനോഹരമായ ഈ തുരുത്തിനെ വിനോദസഞ്ചാര ഭൂപടത്തില്‍ ചേര്‍ത്തുവെക്കുന്നതിനുള്ള ആദ്യ ചുവട് വെപ്പായി മാറുകയാണ് ട്രയല്‍ ബോട്ട് യാത്രയെന്നും സ്വകാര്യ പങ്കാളിത്തമടക്കം ഉപയോഗപ്പെടുത്തി പ്രകൃതിസൗഹൃദ വിനോദസഞ്ചാര പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും എംഎല്‍എ എ.എന്‍. ഷംസീര്‍ പറഞ്ഞു. കണ്ണുര്‍ ജില്ലയിലെ കരിയാട് പഞ്ചായത്തിന്റേയും, കോഴിക്കോട് ജില്ലയിലെ ഏറാമല പഞ്ചായത്തിന്റേയും മദ്ധ്യേയാണ് നാല് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രകൃതി രമണിയമായ ഏഴ് ഏക്കറോളം വരുന്ന ഈ ഹരിത തുരുത്ത്.

ഉഗ്രവിഷമുള്ള മൂര്‍ഖന്‍, അണലി തുടങ്ങി പെരുമ്പാമ്പുകള്‍, മുള്ളന്‍പന്നി, ദേശാടനപ്പക്ഷികള്‍ തുടങ്ങിയവയുടെ ആവാസ കേന്ദ്രവുമാണ് ഇവിടം. ഒരുകാലത്ത് ഏളമ്പക്ക വന്‍തോതില്‍ ലഭിച്ചിരുന്ന സ്ഥലമാണിത്. മണലൂറ്റുകൊണ്ടാണ് ഇവ ഇല്ലാതായത്. കുടിവെള്ളവും വൈദ്യുതിയും പൈപ്പ് ലൈന്‍ വഴി കണ്ണൂര്‍-കോഴിക്കോട് ജില്ലകളില്‍ നിന്നാണ് കൊണ്ടുവരുന്നത്. കോഴിക്കോട്ടെ ഒരു സ്വകാര്യ ഹോട്ടലുടമയാണ് ഇവര്‍ക്ക് യാത്രാ സൗകര്യത്തിന് തോണി നല്‍കിയത്. ചെറിയ കുട്ടികള്‍ പോലും തോണി തുഴയും. മാഹിയില്‍ നിന്ന് പുഴ വഴി അഞ്ച് കി.മീ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. സഞ്ചാരവഴിയില്‍ പുഴയോരത്ത് ന്യൂമാഹി, പാത്തിക്കല്‍, കക്കടവ്, മോന്താല്‍, കാഞ്ഞിരക്കടവ് എന്നിവിടങ്ങളില്‍ മനോഹരമായ ബോട്ട് ജെട്ടികള്‍ നിര്‍മ്മിച്ചു കഴിഞ്ഞു.

രണ്ട് വീടുകളിലായി 14 പേരാണ് തുരുത്തിലെ താമസക്കാര്‍. പ്രളയകാലത്ത് ഇവരുടെ സ്ഥിതി കഷ്ടമാണ്. വീട്ടിനകത്ത് പോലും വെള്ളം കയറി ഒഴിഞ്ഞ് പോകേണ്ടി വരും. ദ്വീപിനകത്ത് കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ ഒരു പൊടിക്കളമുണ്ട്. ഭരണിക്കാലത്ത് ഇവിടെ ഗുരുതി നടക്കും. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ധാരാളം വിശ്വാസികള്‍ ഉത്സവത്തില്‍ പങ്കെടുക്കാനെത്തും. തെങ്ങ് ധാരാളമുള്ള ഈ തുരുത്തില്‍ മുന്‍കാലങ്ങളില്‍ കള്ള് ചെത്തി ചക്കരയുണ്ടാക്കി വിറ്റാണ് ഇവര്‍ ഉപജീവനം കഴിച്ചിരുന്നത്. ഇപ്പോള്‍ കൂലിവേല ചെയ്താണ് ഇവര്‍ ജീവിക്കുന്നത്. മയ്യഴി വിനോദസഞ്ചാര പദ്ധതി യഥാര്‍ഥ്യമാകുമ്പോള്‍ അതിലെ ഏറ്റവും ആകര്‍ഷമായ ഒരു പ്രദേശമായി കിടഞ്ഞി തുരുത്ത് മാറും. 

Tags: ടൂറിസംമാഹിKidanji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

Thrissur

തുമ്പൂര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ

India

വെള്ളച്ചാട്ടം കാണാന്‍ കാറില്‍ വന്നു; അച്ഛനും മകളും കാറോടെ ജലാശയത്തില്‍ വീണു

ജീന ജെയ്മോന്‍
Thrissur

ടൂര്‍ പാക്കേജിന്റെ പേരില്‍ തട്ടിപ്പ്: യുവതി പിടിയില്‍

India

നിയന്ത്രണരേഖയിലെ ഗ്രാമങ്ങളും കശ്മീര്‍ ടൂറിസം ഭൂപടത്തില്‍; കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതീക്ഷ വച്ച് കേരന്‍ നിവാസികള്‍

പുതിയ വാര്‍ത്തകള്‍

താമരശ്ശേരി ചുരത്തില്‍ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു

പുതിയ മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ പിഎംജിയിലെ പിഡബ്ല്യുഡി റോഡ്‌സ് വിഭാഗം എക്‌സി. എന്‍ജിനീയറുടെ ഓഫീസ് വളപ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്നു

രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സ് പ്രീമിയത്തിനും പണമില്ല; പുതിയ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

വിസ്മയം ആ 12മിനിറ്റ്…. ഈജിപ്തിനെ അര്‍ജന്റീന പരാജയപ്പെടുത്തിയത് അവസാന 12 മിനിറ്റിലെ മികവില്‍

പ്രീക്വാര്‍ട്ടറില്‍ വിജയമുറപ്പിച്ച പെനാല്‍റ്റി ഷൂട്ടഔട്ട് ഗോള്‍ വീണ നിമിഷം സ്വിസ് താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: ക്വാര്‍ട്ടറിലേക്ക്… സ്വിസ് നിക്ഷേപം!

പിന്നാക്ക ഹിന്ദു സമുദായത്തിൽ നിന്ന് മതം മാറി മറ്റൊരു മതം സ്വീകരിച്ചവർക്ക് സംവരണം വേണം: വിജയ് സർക്കാർ സുപ്രീംകോടതിയിൽ

‘അർജന്റീനയ്‌ക്കായി ഒത്തുകളിച്ചു; റഫറിയെയും മറ്റ്‌ ഒഫീഷ്യൽസിനെയും പുറത്താക്കണം’; തോല്‍വിക്ക്‌ പിന്നാലെ ഫിഫയ്‌ക്ക്‌ ഔദ്യോഗിക പരാതി നൽകി ഈജിപ്ത്

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിലെ 440 കോടി രൂപ മരവിപ്പിച്ച് ഇഡി: നടപടി സംശയകരമായ ഇടപാടുകൾക്കായി പണം ചെലവഴിക്കുന്നതിനാൽ

58-ാം മിനിറ്റിലെ ഗോള്‍ നിഷേധിച്ചതിന് കാരണമായി കണ്ടെത്തിയ ഫൗള്‍ നിമിഷം, ഈജപ്ത് പ്രധാന പരിശീലകന്‍ ഹൊസം ഹസ്സനും റഫറി ഫ്രാന്‍സ്വാ ലെറ്റെക്സിയുമായി ആശയവിനിമയം നടത്തുന്നു, 1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വിവാദമായ മറഡോണയുടെ 'ഹാന്‍ഡ് ഓഫ് ഗോഡ്' ഗോള്‍

ഫിഫ ലോകകപ്പ് 2026: റഫറിയോട് ‘വാര്‍’ പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.