Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

മെഗാ ഷോ; ഐപിഎല്‍ താരലേലം നാളെ ആരംഭിക്കും; വാങ്ങാന്‍ അവസരം രണ്ടു ദിവസം മാത്രം

ഇത്തവണ 590 കളിക്കാരെയാണ് ലേലം ചെയ്യപ്പെടുന്നത്. ഇതില്‍ 370 പേര്‍ ഇന്ത്യന്‍ താരങ്ങളും 220 പേര്‍ വിദേശതാരങ്ങളുമാണ്. ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത 1214 പേരില്‍ നിന്നാണ് 590 പേരുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കിയത്. മലയാളിയായ പേസര്‍ എസ്. ശ്രീശാന്തും ഈ പട്ടികയിലുണ്ട്. അമ്പത് ലക്ഷമാണ് അടിസ്ഥാന വില.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2022, 10:32 pm IST
inCricket

ബെംഗളൂരു: കോടികള്‍ മറിയുന്ന ഐപിഎല്‍ മെഗാ താര ലേലം നാളെയും മറ്റന്നാളുമായി ബംഗളൂരുവില്‍ നടക്കും. പതിനഞ്ചാം സീസണിന് മുന്നോടിയായുള്ള ലേലത്തില്‍ മൊത്തം പത്ത് ടീമുകള്‍ പങ്കെടുക്കും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സുമാണ് പുതിയ ടീമുകള്‍.  

ഇത്തവണ 590 കളിക്കാരെയാണ് ലേലം ചെയ്യപ്പെടുന്നത്. ഇതില്‍ 370 പേര്‍  ഇന്ത്യന്‍ താരങ്ങളും 220 പേര്‍ വിദേശതാരങ്ങളുമാണ്. ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത 1214 പേരില്‍ നിന്നാണ് 590 പേരുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കിയത്. മലയാളിയായ പേസര്‍ എസ്. ശ്രീശാന്തും ഈ പട്ടികയിലുണ്ട്. അമ്പത് ലക്ഷമാണ് അടിസ്ഥാന വില.  

രണ്ട് കോടി രൂപയാണ് താരങ്ങളുടെ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. രണ്ട് കോടി അടിസ്ഥാന വിലയുള്ള പതിനേഴ് ഇന്ത്യന്‍ താരങ്ങള്‍ ചുരുക്കപ്പട്ടികയിലുണ്ട്. മലയാളിയായ ദേവ്ദത്ത്് പടിക്കല്‍, ആര്‍. അശ്വിന്‍, യുസ്‌വേന്ദ്ര ചഹല്‍, ദീപ്ക് ചഹാര്‍, ശിഖര്‍ ധവാന്‍, ശ്രേയ്‌സ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍, ഭുവനേശ്വര്‍ കുമാര്‍, ക്രുണാല്‍ പാണ്ഡ്യ, ഹര്‍ഷ് പട്ടേല്‍, സുരേഷ് റെയ്‌ന, അമ്പാട്ടി റായ്ഡു, മുഹമ്മദ് ഷമി, ഷാര്‍ദുല്‍ താക്കുര്‍, റോബിന്‍ ഉത്തപ്പ, ഉമേഷ് യാദവ് എന്നിവരാണവര്‍.

ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഡ്വെയ്ന്‍ ബ്രാവോ, ഫാബിയന്‍ അലന്‍, ജെയിംസ് വിന്‍സ്, ഡേവിഡ് വില്ലി, ഫാ ഡുപ്ലെസിസ്, മാത്യു വേഡ്, ഷാക്കിബ് അല്‍ ഹസന്‍, ക്രിസ് ജോര്‍ഡന്‍, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗ്യൂസന്‍, കഗിസോ റബഡ , ഇമ്രാന്‍ താഹിര്‍ എന്നിവര്‍ അടക്കമുള്ള  മുപ്പത്തിയൊന്ന് വിദേശ കളിക്കാരുടെയും അടിസ്ഥാന വില രണ്ട് കോടിയാണ്.  

ചട്ടപ്രകാരം ഓരോ ടീമിനും നാലു കളിക്കാരില്‍ കൂടുതല്‍ പേരെ ടീമില്‍ നിലനിര്‍ത്താനാവില്ല. മൂന്നില്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങളെയും രണ്ടില്‍ കൂടുതല്‍ വിദേശ താരങ്ങളെയും നിലനിര്‍ത്താന്‍ പാടില്ല. ഇതിന്‍ പ്രകാരം ഓരോ ടീമുകളും കളിക്കാരെ നിലനിര്‍ത്തിയിട്ടുണ്ട്. കളിക്കാരെ ടീമിലെത്തിക്കുന്നതിനായി ഓരോ ടീമിനും 90 കോടി വീതം ചെലവാക്കാം. ടീമില്‍ നിലനിര്‍ത്തിയ കളിക്കാര്‍ക്കായി മുടക്കിയ തുക 90 കോടിയില്‍ നിന്ന് കുറയ്‌ക്കും. ബാക്കിയുള്ള തുകയേ ടീമുകള്‍ക്ക്്  ലേലത്തില്‍ വിനിയോഗിക്കാനാകൂ.  

പുതിയ ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ കെ.എല്‍. രാഹുല്‍ നയിക്കും. പതിനേഴ് കോടിക്കാണ് രാഹുലിനെ ടീമിലെത്തിച്ചത്. ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മാര്‍കസ് സ്‌റ്റോയ്‌നിസ് (9.2 കോടി) , ഇന്ത്യന്‍ യുവ സ്പിന്നര്‍ രവി ബിഷ്‌നൂയി (4കോടി) എന്നിവരെയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെത്തിച്ചു.  

ഹാര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്ത്് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍. പതിനഞ്ച് കോടിക്കാണ് ഹാര്‍ദിക്ക് ടീമിലെത്തിയത്. അഫഗാന്‍ ഓള്‍ റൗണ്ടര്‍ റഷീദ് ഖാനെയും (15 കോടി), ഇന്ത്യന്‍ താരം ഗുഭ്മന്‍ ഗില്ലിനെയും (8കോടി) ടൈറ്റന്‍സ് ടീമിലെത്തിച്ചിട്ടുണ്ട്.

Tags: IPL
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Cricket

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Cricket

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

പുതിയ വാര്‍ത്തകള്‍

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.