Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അധഃപതിക്കുന്ന കോണ്‍ഗ്രസ്സ്

പരാജയത്തില്‍നിന്ന് പാഠം പഠിക്കാതെ അഹങ്കരിക്കുകയാണ് കോണ്‍ഗ്രസ്സ്. എന്തുകൊണ്ട് ജനങ്ങള്‍ തിരസ്‌കരിക്കുന്നുവെന്ന് ആത്മപരിശോധന കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറല്ല. ഇതിനു പകരം അധികാരത്തിലിരുന്ന കാലത്തെ മാനസികാവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയാണ്. അടുത്ത നൂറു വര്‍ഷത്തേക്ക് അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കാത്തതുപോലെയാണ് കോണ്‍ഗ്രസ്സ് പെരുമാറുന്നതെന്ന പ്രധാനമന്ത്രിയുടെ പരിഹാസം സഭയിലാകെ ചിരി പടര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്കുപോലും അതില്‍ പങ്കുചേരാതിരിക്കാനായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2022, 06:00 am IST
inEditorial

രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെക്കുറിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടന്ന ചര്‍ച്ചകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവും ദേശവിരുദ്ധവുമായ രാഷ്‌ട്രീയത്തെ തുറന്നുകാട്ടുകയുണ്ടായി. പ്രതിസന്ധികളെയും വെല്ലുവിളികളെയും അഭിമുഖീകരിച്ച് രാജ്യം കൈവരിക്കുന്ന നേട്ടങ്ങളെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ്സ് തയാറാവുന്നില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കൊവിഡ് കാലത്ത്  കോണ്‍ഗ്രസ്സ് കളിച്ച ദുഷിച്ച രാഷ്‌ട്രീയത്തെ തുറന്നു കാണിച്ച പ്രധാനമന്ത്രി, മഹാമാരിയുടെ ആദ്യ തരംഗത്തില്‍ ഉത്തര്‍പ്രദേശിലും മുംബൈയിലും മറ്റുമുള്ള കുടിയേറ്റത്തൊഴിലാളികള്‍ക്ക് പണം നല്‍കി സ്വന്തം നാടുകളിലേക്ക് പോകാന്‍ അവര്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. രോഗം വ്യാപിക്കാതിരിക്കാന്‍ കുടിയേറ്റത്തൊഴിലാളികള്‍ ഇപ്പോഴുള്ള ഇടങ്ങളില്‍ത്തന്നെ തങ്ങണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചപ്പോഴായിരുന്നു അവരെയും മറ്റുള്ളവരെയും നാശത്തിലേക്ക് വലിച്ചിഴക്കുന്ന പെരുമാറ്റം കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്നുണ്ടായത്. വാക്‌സിനേഷന്റെ കാര്യത്തില്‍ ഭാരതം കൈവരിച്ച അഭൂതപൂര്‍വമായ നേട്ടത്തെ ഐക്യരാഷ്‌ട്ര സഭയും ലോകാരോഗ്യ സംഘടനയും ഉള്‍പ്പെടെ ലോകം മുഴുവന്‍ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തപ്പോള്‍ അതില്‍ സന്തോഷിക്കുന്നതിനു പകരം കുപ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിച്ചത്. വിഘടനവാദികളുടെ നേതൃത്വം കോണ്‍ഗ്രസ്സ് ഏറ്റെടുത്തിരിക്കുകയാണെന്ന കടുത്ത വിമര്‍ശനവും പ്രധാനമന്ത്രി നടത്തി.  

പരാജയത്തില്‍നിന്ന് പാഠം പഠിക്കാതെ അഹങ്കരിക്കുകയാണ് കോണ്‍ഗ്രസ്സ്. എന്തുകൊണ്ട് ജനങ്ങള്‍ തിരസ്‌കരിക്കുന്നുവെന്ന് ആത്മപരിശോധന കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറല്ല. ഇതിനു പകരം അധികാരത്തിലിരുന്ന കാലത്തെ മാനസികാവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയാണ്. അടുത്ത നൂറു വര്‍ഷത്തേക്ക് അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കാത്തതുപോലെയാണ് കോണ്‍ഗ്രസ്സ് പെരുമാറുന്നതെന്ന പ്രധാനമന്ത്രിയുടെ പരിഹാസം സഭയിലാകെ ചിരി പടര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്കുപോലും അതില്‍ പങ്കുചേരാതിരിക്കാനായില്ല. രാജ്യത്തിന് അപകടം സംഭവിക്കുമെന്നു തിരിച്ചറിഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ്സ് പിരിച്ചുവിടണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടതെന്നു പറഞ്ഞ പ്രധാനമന്ത്രി, കോണ്‍ഗ്രസ്സ് ഇല്ലായിരുന്നെങ്കില്‍ രാജ്യത്ത് അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടാകുമായിരുന്നില്ലെന്നും ദല്‍ഹിയിലെ സിഖ് കൂട്ടക്കൊലയും കശ്മീരില്‍നിന്നുള്ള പണ്ഡിറ്റുകളുടെ പലായനവും സംഭവിക്കില്ലായിരുന്നുവെന്നും അഭിപ്രായപ്പെട്ടത് ആ പാര്‍ട്ടിയുടെ ജനവഞ്ചനയിലേക്കാണ് വിരല്‍ചൂണ്ടിയത്. കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ രാഷ്‌ട്രത്തിന് അടിയന്തരാവസ്ഥയുടെ കളങ്കം അനുഭവിക്കേണ്ടി വരില്ലായിരുന്നുവെന്നും, അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ജനങ്ങള്‍ ഇത്ര കാലം കാത്തിരിക്കേണ്ടി വരില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ സഭയിലിരുന്ന് ഞെളിപിരികൊണ്ടു. ഗോവ വിമോചന സമരത്തെ നെഹ്‌റു പിന്തുണയ്‌ക്കാതിരുന്നതും സ്വതന്ത്ര ഭാരതത്തിലെ ജനാധിപത്യ സര്‍ക്കാരുകളെ പിരിച്ചുവിട്ടതുമൊക്കെ ഓര്‍മപ്പെടുത്താനും പ്രധാനമന്ത്രി മറന്നില്ല.

തങ്ങള്‍ എക്കാലത്തെയും ഭരണവര്‍ഗമാണെന്നും തങ്ങളെ ആരും വിമര്‍ശിച്ചുകൂടെന്നുമുള്ള നെഹ്‌റുകുടുംബത്തിന്റെ ധാര്‍ഷ്ട്യത്തെ പൊളിച്ചടുക്കുന്നതായിരുന്നു ലോക്‌സഭയിലും രാജ്യസഭയിലും പ്രധാനമന്ത്രി നല്‍കിയ മറുപടികള്‍. തങ്ങള്‍ ആരുടെയെങ്കിലും അച്ഛനെയോ മുത്തച്ഛനെയോ ഒന്നുമല്ല വിമര്‍ശിക്കുന്നതെന്നും മുന്‍ ഭരണാധികാരികളെയാണ് വിമര്‍ശിക്കുന്നതെന്നു പറയാനും പ്രധാനമന്ത്രി മറന്നില്ല. ചര്‍ച്ചയില്‍ പങ്കെടുത്ത് കോണ്‍ഗ്രസ്സ് എംപി രാഹുല്‍ പദവിക്കു ചേരാത്തവിധം തരംതാണ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. വിഘടനവാദം ഉയര്‍ത്തുന്ന ചില വാദഗതികളും ഉന്നയിച്ചു. ഇതിനൊക്കെ തക്കതായ മറുപടി ലഭിക്കുമെന്ന് അറിയാമെന്നതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാഹുല്‍ സഭയില്‍നിന്ന് വിട്ടുനിന്നു. ഈ ഒളിച്ചോട്ടത്തെയും പ്രധാനമന്ത്രി വെറുതെവിട്ടില്ല. രാഹുലിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നാണല്ലോ കോണ്‍ഗ്രസ്സിന്റെ പരാതി. സഭയില്‍ ഹാജരാവാത്തയാള്‍ക്ക് എങ്ങനെ മറുപടി പറയാനാണെന്നു പ്രധാനമന്ത്രി ചോദിച്ചതിന് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്ക് മറുപടി ഉണ്ടായില്ല. രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ മറുപടിയില്‍ അസ്വസ്ഥരായി കോണ്‍ഗ്രസ്സ് അംഗങ്ങള്‍ സഭ വിടുകയായിരുന്നു. നെഹ്‌റു കുടുംബത്തിന്റെ നേതൃത്വം പാര്‍ട്ടിക്ക് ബാധ്യതയായിരിക്കുകയാണെന്നും നേതൃമാറ്റം ആവശ്യമാണെന്നും പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ വിമര്‍ശനം ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം  പുറത്തുവരുന്നതോടെ കോണ്‍ഗ്രസ്സിന്റെ നില ഒന്നുകൂടി പരുങ്ങലിലാവും. നെഹ്‌റു കുടുംബമാണ് ഇതിന് ഉത്തരവാദിയെന്ന വിമര്‍ശനം കോണ്‍ഗ്രസ്സില്‍ നിന്ന് കൂടുതല്‍ ശക്തമായി ഉയരും.

Tags: Rahul Gandhicongressസോണി് ഗാന്ധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

India

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

India

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.