Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ജനവാസ മേഖലയില്‍ വന്യമൃഗങ്ങള്‍ വിഹരിക്കുന്നു; ഓരോ നിമിഷവും ജീവഭയം ഉള്ളിലൊതുക്കി പ്രദേശവാസികൾ

വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ വനാതിര്‍ത്തികളിലെ വൈദ്യുതിവേലി പുന:സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ നടപടിയെടുക്കുന്നില്ല. നിരവധി സ്ഥലങ്ങളില്‍ ഇപ്പോഴും വൈദ്യുതിവേലി പൂര്‍ത്തിയാക്കാനുണ്ട്.

അനിജാമോള്‍ കെ. പി.byഅനിജാമോള്‍ കെ. പി.
Feb 9, 2022, 04:17 pm IST
inThrissur

തൃശ്ശൂര്‍: കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം വര്‍ധിച്ച സാഹചര്യത്തില്‍ വനാതിര്‍ത്തികളില്‍ പ്രവര്‍ത്തനരഹിതമായ വൈദ്യുതവേലി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. അതിരപ്പിള്ളി മേഖലയിലാണ് കാട്ടനശല്യം രൂക്ഷമായി കൊണ്ടിരിക്കുന്നത്. 

വെറ്റിലപ്പാറ, പിള്ളപ്പാറ, കൊന്നക്കുഴി തുടങ്ങിയിടങ്ങളില്‍ കാട്ടാനക്കൂട്ടം വ്യാപകമായ നാശമാണ് വിതക്കുന്നത്. ചാലക്കുടി, പാരിപ്പള്ളി മേഖലകളില്‍ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. എണ്ണപ്പന തോട്ടത്തിലിറങ്ങിയ ആനക്കൂട്ടം നിരവധി പനകള്‍ പിഴുതെറിഞ്ഞിരുന്നു. വാഴ, കപ്പ, കവുങ്ങ് തുടങ്ങിയ കൃഷികളെല്ലാം നശിപ്പിക്കുകയാണ് ആനക്കൂട്ടം. പത്തോളം ഏക്കര്‍ സ്ഥലത്തെ കൃഷിയാണ് കാട്ടാനകള്‍ നശിപ്പിച്ചത്.  

വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ വനാതിര്‍ത്തികളിലെ വൈദ്യുതിവേലി പുന:സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ നടപടിയെടുക്കുന്നില്ല.  നിരവധി സ്ഥലങ്ങളില്‍ ഇപ്പോഴും വൈദ്യുതിവേലി പൂര്‍ത്തിയാക്കാനുണ്ട്. ജില്ലയിലെ വനാതിര്‍ത്തിയില്‍ ഏറിയ ഭാഗങ്ങളിലും സോളാര്‍വേലി നിര്‍മിച്ചിട്ടുണ്ടെങ്കിലും പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് നാട്ടാകാര്‍ പറയുന്നു. 

വൈദ്യുതവേലി ഒഴിവായ ഭാഗങ്ങളും ചിലയിടങ്ങളിലുണ്ട്. പാറക്കൂട്ടങ്ങളോടു ചേര്‍ന്നുള്ള  ഭാഗങ്ങളിലും മറ്റുമാണ് വേലി നിര്‍മിക്കാനുള്ളത്.  ഇതുവഴിയും കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങുന്നുണ്ട്.  ആഴ്ചകള്‍ക്കു മമ്പാണ് കൊന്നക്കുഴിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചത്. വീടുകള്‍ക്കു സമീപം വരെ ആനകള്‍ എത്തിയിരുന്നു. ഇവിടെ വൈദ്യുതവേലി പ്രവര്‍ത്തനരഹിതമായതാണ് ആനകള്‍ ഇറങ്ങാന്‍ കാരണം. ഇതിന് മുമ്പ് നമ്പ്യാര്‍മലയില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിച്ചിരുന്നു.

ഇവിടെ രണ്ടു കിലോമീറ്ററോളം സോളാര്‍വേലി നിര്‍മിച്ചിരുന്നില്ല. അതുവഴിയാണ് കാട്ടാനകള്‍ ഇറങ്ങിയത്. വേലി നിര്‍മിച്ച ഭാഗത്തു കൂടെയും വന്യമൃഗങ്ങള്‍ക്കു കടന്നുവരാവുന്ന അവസ്ഥയാണ്. വേലിയില്‍ വൈദ്യുതപ്രവാഹമില്ലാത്തതാണ് കാരണം. ഒരു പതിറ്റാണ്ടു മുമ്പാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് ഇവിടെ സോളാര്‍വേലി നിര്‍മിച്ചത്. കുറച്ചുകാലം നന്നായി പ്രവര്‍ത്തിച്ചുവെങ്കിലും പിന്നീട് വേലി കാടുകയറി നശിക്കുകയായിരുന്നു.

സ്വകാര്യവ്യക്തികളുടെ പറമ്പിലൂടെയാണ് സോളാര്‍വേലി സ്ഥാപിച്ചത്. ഏക്കര്‍ കണക്കിനു ഭൂമിയുള്ളവര്‍ കാട് യഥാസമയം വൃത്തിയാക്കാന്‍ തയാറായില്ല. കാടുമൂടിയതോടെയാണ്  ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വൈദ്യുതവേലി പ്രവര്‍ത്തനരഹിതമായത്. വന്യമൃഗങ്ങള്‍ കാട് കയറുന്നത് തടയാനും വൈദ്യുതി വേലിയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകാനും വാച്ചര്‍മാരെ നിയമിക്കണമന്ന്  ഫോറസ്റ്റ് വകുപ്പിനോട് നാട്ടുകാര്‍ ആവശ്യപ്പെട്ടുവെങ്കിലും നടപ്പായില്ല.

Tags: ThrissurWild AnimalElephant
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.