Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി, പാചക വാതക സിലിണ്ടര്‍; 60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, പ്രകടന പത്രിക പുറത്തിറക്കി ബിജെപി

കന്യക സുമംഗല യോജന പദ്ധതിയുടെ ഭാഗമായി നല്‍കുന്ന ആനൂകൂല്യം വര്‍ധിപ്പിക്കും. നിലവില്‍ 15000 രൂപയാണ് നല്‍കുന്നത്. ഇത് 25000 രൂപയാക്കി വര്‍ധിപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2022, 02:58 pm IST
in India

ലഖ്‌നൗ : ഓരോ കുടുംബങ്ങളിലും ഒരാള്‍ക്ക് വീതമെങ്കിലും ജോലി വാഗ്ദാനം. കര്‍ഷകര്‍ക്ക് ജലസേചന ആവശ്യങ്ങള്‍ക്കായി സൗജന്യ വൈദ്യുതി. ഉത്തര്‍പ്രദേശില്‍ വാഗ്ദാന പെരുമഴയുമായി ബിജെപി. ഇന്ന് പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ഇക്കാര്യം അറിയിച്ചത്. ലഖ്നൗവില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ലോക് കല്യാണ്‍ സങ്കല്‍പ്പ പത്രയെന്നാണ് ഇതിന് പേര് നല്‍കിയിട്ടുള്ളത്.  

ഒരു കുടുംബത്തിന് രണ്ട് പാചക വാതക സിലിണ്ടര്‍ സൗജന്യമായി നല്‍കും. ഹോളിക്കും ദീപാവലിക്കുമാണ് സിലിണ്ടര്‍ നല്‍കുക. പ്രധാനമന്ത്രിയുടെ ഉജ്ജ്വല യോജനയുടെ ഭാഗമായിട്ടാണിത്. 60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും. കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി ഇരുചക്ര വാഹനം നല്‍കും. അടുത്ത അഞ്ച് വര്‍ഷം ഉത്തര്‍പ്രദേശില്‍ വികസനത്തിന്റെ വര്‍ഷങ്ങളാകുമെന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പറയുന്നു.

കന്യക സുമംഗല യോജന പദ്ധതിയുടെ ഭാഗമായി നല്‍കുന്ന ആനൂകൂല്യം വര്‍ധിപ്പിക്കും. നിലവില്‍ 15000 രൂപയാണ് നല്‍കുന്നത്. ഇത് 25000 രൂപയാക്കി വര്‍ധിപ്പിക്കും. ലൗജിഹാദ് കേസില്‍ 10 വര്‍ഷം തടവും ഒരു ലക്ഷം പിഴയും ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രകടന പത്രികയില്‍ വിശദീകരിക്കുന്നു. കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക 15 ദിവസത്തിനകം തന്നു തീര്‍ക്കുമെന്നും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. സ്വാമി വിവേകാനന്ദ് യുവ ശശക്തീകരണ്‍ യോജനയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കുള്ള ടാബ്ലറ്റ്, സ്മാര്‍ട്ട് ഫോണ്‍ വിതരണം തുടരും. അറുപതു വയസ്സു കഴിഞ്ഞ സ്ത്രീകള്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ സൗജന്യയാത്ര, കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ ഇരുചക്ര വാഹനം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.  

സംസ്ഥാനത്തെ പ്രതിശീര്‍ഷ വരുമാനം ഇരട്ടിയാക്കും, പത്തുലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കും, വിധവാ പെന്‍ഷന്‍ 800-ല്‍നിന്ന് 1,500 രൂപയായി ഉയര്‍ത്തും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്. കുഴല്‍ക്കിണറുകള്‍, ജലസംഭരണികള്‍, കിണറുകള്‍ എന്നിവ കുഴിക്കുന്നതിന് കര്‍ഷകര്‍ക്ക് ഗ്രാന്റായി 5000 കോടി. വല്ലഭഭായ് പട്ടേല്‍ അഗ്രി ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ കീഴില്‍ കോള്‍ഡ് സ്റ്റോറേജുകള്‍, ഗോഡൗണുകള്‍, സംസ്‌കരണ കേന്ദ്രങ്ങള്‍ എന്നിവ ഉണ്ടാക്കാന്‍ 25000 കോടി രൂപ. ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി തുടങ്ങിയവയ്‌ക്ക് മിനിമം താങ്ങുവില ഉറപ്പാക്കും. സൗരോര്‍ജ്ജം മറ്റൊരു സ്രോതസ്സായി ഉപയോഗിക്കുന്ന കര്‍ഷകര്‍ക്ക് പ്രത്യേക അവാര്‍ഡ്. ആറ് മെഗാ ഫുഡ് പാര്‍ക്കുകള്‍ വികസിപ്പിക്കും.

30,000 കോടി രൂപ ചെലവില്‍ ആറ് ധന്വന്തരി മെഗാപാര്‍ക്കുകള്‍ നിര്‍മിക്കും. എംഎസ്എംഇ മേഖലയില്‍ ആറ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍. ലതാ മങ്കേഷ്‌കര്‍ പെര്‍ഫോമിങ് ആര്‍ട് ഗാലറി സ്ഥാപിക്കും. 2017ല്‍ ബിജെപി ജനങ്ങള്‍ക്ക് മുന്നില്‍ വച്ച 117 വാഗ്ദാനങ്ങളില്‍ 92 ശതമാനവും പാലിച്ചുവെന്ന് ചടങ്ങില്‍ അമിത് ഷാ വ്യക്തമാക്കി. 2030 ആകുമ്പോഴേക്കും ഉത്തര്‍പ്രദേശിനെ രാജ്യത്തെ തന്നെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ നടത്തിയത്. ഇത് വെറും പ്രകടന പത്രികയല്ല. ഇവിടുത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ബിജെപിയുടെ യുപി സഖ്യം നടത്തുന്ന പ്രതിജ്ഞയാണ്. അഞ്ച് വര്‍ഷം മുമ്പ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന 92 ശതമാനം കാര്യങ്ങളും ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഫെബ്രുവരി ആറിന് പ്രകടന പത്രിക പുറത്തിറക്കാനായിരുന്നു. തീരുമാനിച്ചത്. എന്നാല്‍ ലതാ മങ്കേഷ്‌കറിന്റെ മരണത്തെ തുടര്‍ന്ന് ഇന്നത്തേയ്‌ക്ക് മാറ്റിവെക്കുകയായിരുന്നു.  

Tags: യോഗി ആദിത്യനാഥ്bjpഅമിത് ഷാഅസംബ്ലി ഇലക്ഷന്‍പ്രകടന പത്രികയുപി നിയമസഭാ തെരഞ്ഞെടുപ്പ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.