Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോളേജിലെ ഹിജാബ് നിരോധനം മൗലികാവകാശ ലംഘനമെന്ന് കാന്തപുരം; പുറത്തുള്ളവര്‍ അഭിപ്രായം പറയേണ്ട; കര്‍ണാടകയെ മറ്റൊരു താലിബാനാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി

ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പദവിയും ആനുകൂല്യങ്ങളും നല്‍കുന്ന സംസ്ഥാനമായ കര്‍ണാടകത്തെ മറ്റൊരു താലിബാന്‍ ആക്കി മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. ഉഡുപ്പി, കുന്ദാപുര സര്‍ക്കാര്‍ പിയു കോളേജുകളില്‍ ഹിജാബ് വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2022, 05:07 pm IST
in Kerala

ബെംഗളൂരു: കര്‍ണാടകയിലെ ചില കോളജുകളില്‍ ഹിജാബ് ധരിച്ച മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചത് മൗലികാവകാശ ലംഘനമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.  പഠിക്കാനുള്ള അവകാശവും മതം അനുഷ്ടിക്കുന്നവര്‍ക്ക് നിഷേധിക്കാവതല്ല. ഹിജാബ് ധരിക്കാനുള്ള മുസ്ലിം പെണ്‍കുട്ടികളുടെ അവകാശവും ഭരണഘടന ഉറപ്പു നല്‍കുന്നതാണ്.

 ഹിജാബിന് സമാനമായ മറ്റു മതചിഹ്നങ്ങള്‍ക്കും ഭരണഘടനാപരിരക്ഷയുണ്ട്. ഹിജാബും പൊട്ടും സിക്ക് മതവിശ്വാസികളുടെ തലപ്പാവും കുരിശുമെല്ലാം നമ്മുടെ രാജ്യത്തിന്റെ വൈവിധ്യങ്ങളാണ്. എല്ലാ മതവിശ്വാസികളെയും ഉള്‍കൊള്ളാനും അംഗീകരിക്കാനുമാണ് നമ്മുടെ രാജ്യത്തെ മതേതരത്വം പഠിപ്പിക്കുന്നത്. മറ്റു മത വിഭാഗങ്ങള്‍ക്ക് അവരുടെ ചിഹ്നം ധരിക്കാമെന്നിരിക്കെ മുസ്ലിങ്ങളെ മാത്രം ലക്ഷ്യമിടുന്നത് ഗൂഢ നീക്കങ്ങളുടെ ഭാഗമായേ കാണാന്‍ കഴിയൂവെന്ന് കാന്തപുരം പറഞ്ഞു.  

അതേസമയം, ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പദവിയും ആനുകൂല്യങ്ങളും നല്‍കുന്ന സംസ്ഥാനമായ കര്‍ണാടകത്തെ മറ്റൊരു താലിബാന്‍ ആക്കി മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. ഉഡുപ്പി, കുന്ദാപുര സര്‍ക്കാര്‍ പിയു കോളേജുകളില്‍ ഹിജാബ് വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  

യൂണിഫോം നിര്‍ബന്ധമാക്കാന്‍ സ്ഥാപനങ്ങളെ അനുവദിക്കുന്ന ചട്ടം കൊണ്ടുവന്നത് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണകൂടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരമൊരു വിവാദം സംസ്ഥാനത്ത് നിലനില്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2018ലാണ് സ്‌കൂളുകളിലും കോളേജുകളിലും യൂണിഫോം നിര്‍ബന്ധമാക്കുന്ന സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഓരോ സ്‌കൂളുകളിലും അനുശാസിക്കുന്ന യൂണിഫോം നിയമങ്ങള്‍ പാലിക്കാന്‍ അതാത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ ബാധ്യസ്ഥരാണ്. സ്‌കൂള്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ പുറത്താക്കാന്‍ ഓരോ സ്‌കൂളിലെ അധികൃതര്‍ക്കും അധികാരമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.  

ഇതിനിടെ ഉഡുപ്പിയോ മംഗളൂരുവോ മറ്റൊരു താലിബാന്‍ ആവാന്‍ ബിജെപി സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് കന്നഡസാംസ്‌കാരിക വകുപ്പ് മന്ത്രി വി. സുനില്‍കുമാര്‍ പറഞ്ഞു. 2018ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് സ്ഥാപനങ്ങള്‍ക്ക് യൂണിഫോം നിര്‍ദേശിക്കാമെന്ന നിയമം കൊണ്ടുവന്നത്. യൂണിഫോം കൊണ്ടുവന്നത് ബിജെപി സര്‍ക്കാരല്ല. രാഷ്‌ട്രീയം കളിക്കുന്നതിന് ഒരു പരിധി വേണമെന്നും സുനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി. മുതിര്‍ന്ന നേതാവും അഭിഭാഷകനുമായ സിദ്ധരാമയ്യ വോട്ടിന് വേണ്ടി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വിഷമമുണ്ടെന്നും മന്ത്രി പറഞ്ഞു.  

സാഹോദര്യബോധം വളര്‍ത്തുന്നതിന് യൂണിഫോം വേണമെന്ന് കുന്ദാപുരയില്‍ സ്‌കൂള്‍ വികസന നിരീക്ഷണ സമിതി (എസ്ഡിഎംസി) തീരുമാനമെടുത്തതായി നാഗേഷ് പറഞ്ഞു. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാന്‍ കഴിയില്ലെന്ന് കുമാര്‍ പറഞ്ഞു. മതം വളര്‍ത്തുന്നതിനല്ല വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ പോകേണ്ടതെന്നും അറിവ് നേടുന്നതിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പസുകളെ മതപരമാക്കാന്‍ ചില ഗ്രൂപ്പുകള്‍ ശ്രമിക്കുന്നുണ്ട്. യൂണിഫോം പെരുമാറ്റച്ചട്ടത്തിന്റെ പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: HijabStudentskanthapuramകര്‍ണാടക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

Kerala

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

Kerala

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

India

നീറ്റ് യുജി പുനഃപരീക്ഷ സുഗമമായി അവസാനിച്ചു, എഴുതിയത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

പുതിയ വാര്‍ത്തകള്‍

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.