Categories: Kerala

ഇനിയും ഈ ഉടായിപ്പ് കെ റെയിലുമായി മുന്നോട്ട് പോകരുത്; വന്ദേഭാരത് ട്രെയിനുകള്‍ക്കായി കേരളം സജ്ജമാകണമെന്ന് റെയില്‍വേ അമനറ്റീസ് ചെയര്‍മാന്‍

പദ്ധതിയുടെ ഡിപിആര്‍ അപൂര്‍ണ്ണമെന്നും റെയില്‍വേമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല. സങ്കേതികവും, സാമ്പത്തികവുമായി പദ്ധതി പ്രായോഗികമാണോ എന്ന് വ്യക്തമല്ലെന്നും റെയില്‍വേ മന്ത്രാലയം പറയുന്നു. ഇനിയും ഈ ഉടായിപ്പ് പദ്ധതിയുമായി മുന്നോട്ടുപോവാതെ അത് ഉപേക്ഷിക്കാന്‍ തയ്യാറാകണം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കെ റയിലിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാജവാദമാണ്  റയില്‍മന്ത്രാലയത്തിന്റെ വെളിപ്പെടുത്തലോടുകൂടി പൊളിയുന്നതെന്ന് റെയില്‍വേ അമനറ്റീസ് ഫോറം ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ്.  ജനദ്രോഹപരവും സംസ്ഥാനത്തിന്  തീര്‍ത്തും  ബാധ്യത മാത്രം സൃഷ്ടിക്കുന്നതുമായ പദ്ധതി കേന്ദ്രം അംഗീകരിക്കില്ലെന്ന് ബിജെപി കേരള ഘടകം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ജനങ്ങളെ കബിളിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് തത്ക്കാലം അനുമതിയില്ലെന്നാണ്  കേന്ദ്രസര്‍ക്കാര്‍ നിലവില്‍ എം.പിമാര്‍ക്ക് നല്‍കിയ വിശദീകരണം.  

പദ്ധതിയുടെ ഡിപിആര്‍ അപൂര്‍ണ്ണമെന്നും  റെയില്‍വേമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല. സങ്കേതികവും, സാമ്പത്തികവുമായി പദ്ധതി പ്രായോഗികമാണോ എന്ന് വ്യക്തമല്ലെന്നും റെയില്‍വേ മന്ത്രാലയം പറയുന്നു. ഇനിയും ഈ ഉടായിപ്പ് പദ്ധതിയുമായി മുന്നോട്ടുപോവാതെ അത് ഉപേക്ഷിക്കാന്‍ തയ്യാറാകണം. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തിലേക്കെത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടത്, വന്ദേഭാരത് ട്രെയിനുകള്‍ക്കനുയോജ്യമായ വിധത്തില്‍ റയില്‍വെ വികസനം സാധ്യമാക്കാനുള്ള സജീകരണങ്ങള്‍ ഒരുക്കി കേരളത്തെ ഭീമമായ കടബാധ്യതയില്‍ നിന്ന് രക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദേഹം പറഞ്ഞു.  

Recent Posts