Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഖിലേഷ് യാദവിനെ കെട്ടുകെട്ടിക്കാന്‍ ബിജെപി കേന്ദ്രമന്ത്രിയെ കളത്തിലിറക്കുന്നു; കര്‍ഹാലില്‍ ബിജെപി യുദ്ധം ജയിക്കാന്‍ സത്യപാല്‍ സിങ്ങ് ബാഗേല്‍

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ എല്ലാവരേയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ കെട്ടുകെട്ടിക്കാന്‍ കേന്ദ്രമന്ത്രിയെത്തന്നെ ബിജെപി കളത്തിലിറക്കുന്നു. ആഗ്രയില്‍ നിന്നുള്ള ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ സത്യപാല്‍ സിങ്ങ് ബാഗേല്‍ ആണ് കര്‍ഹാലില്‍ അഖിലേഷ് യാദവിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 07:25 pm IST
in India

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ എല്ലാവരേയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ കെട്ടുകെട്ടിക്കാന്‍ കേന്ദ്രമന്ത്രിയെത്തന്നെ ബിജെപി കളത്തിലിറക്കുന്നു. ആഗ്രയില്‍ നിന്നുള്ള ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ സത്യപാല്‍ സിങ്ങ് ബാഗേല്‍ ആണ് കര്‍ഹാലില്‍ അഖിലേഷ് യാദവിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി.

ഇതാദ്യമായാണ് സത്യപാല്‍ സിങ്ങ് ബാഗേല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കേന്ദ്ര നിയമകാര്യ സഹമന്ത്രിയാണ് സത്യപാല്‍ സിങ്ങ് ബാഗേല്‍. തിങ്കളാഴ്ച ഇദ്ദേഹം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. യോഗി ആദിത്യനാഥിന്റെ പ്രധാന എതിരാളിയായ അഖിലേഷ് യാദവിനെതിരെ മത്സരിക്കാന്‍ തന്നെ ഇറക്കിയതിന് സന്തോഷമുണ്ടെന്നും സത്യപാല്‍ സിങ്ങ് ബാഗേല്‍ പറഞ്ഞു.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ ചെല്ലുമ്പോഴാണ് എല്ലാവരും സിങ്ങ് ബാഗേല്‍ സ്ഥാനാര്‍ത്ഥിയാണെന്നറിയുന്നത്. ഏത് ബിജെപി സ്ഥാനാര്‍ത്ഥിയെയും തോല്‍പിക്കുമെന്ന വീമ്പിളക്കിയ അഖിലേഷ് യാദവിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് കേന്ദ്രമന്ത്രിയും ജനപ്രിയ നേതാവുമായ സത്യപാല്‍ സിങ്ങ് ബാഗേല്‍. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2,11,546 വോട്ടുകള്‍ക്കാണ് ഇദ്ദേഹം ജയിച്ചത്.

‘ഞാന്‍ എന്റെ എല്ലാ ശക്തിയുമെടുത്ത് പോരാടും. കര്‍ഹാല്‍ ആരുടെയും കോട്ടയല്ല. സമാജ് വാദി പാര്‍ട്ടിയുടെ കോട്ടയായ കന്നോജ്, ഫിറോസാബാദ്, എട്ടാവ എന്നിവ വീഴുന്നത് കണ്ടിട്ടുള്ളയാളാണ് ഞാന്‍,’- സത്യപാല്‍സിങ്ങ് ബാഗേല്‍  പറയുന്നു. ‘ദേശീയതയും യുപിയിലെ വികസനവുമാണ് മുഖ്യ പ്രചാരണ വിഷയങ്ങള്‍. ‘- അദ്ദേഹം പറഞ്ഞു.

നേരത്തെ മുലായം സിങ്ങ് യാദവിന്റെ സുരക്ഷ ടീമിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്നു സത്യപാല്‍ സിങ്ങ് ബാഗേല്‍ . ആദ്യം സമാജ് വാദിയിലും പിന്നീട് മായാവതിയുടെ ബിഎസ്പിയിലും ഇരുന്ന സത്യപാല്‍ സിങ്ങ് ബാഗേല്‍  പിന്നീടാണ് ബിജെപിയിലെത്തിയത്. ഇദ്ദേഹത്തിന്റെ പഴയ സമാജ് വാദി, ബഹുജന്‍ സമാജ് വാദി ബന്ധങ്ങള്‍ കൂടി അഖിലേഷിനെതിരെ ഉപയോഗിക്കാന്‍ കഴിയുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. എന്തായാലും അഖിലേഷിനെ വെള്ളംകുടിപ്പിക്കുന്ന പോരാട്ടത്തിന് കര്‍ഹാല്‍ ഒരുങ്ങിക്കഴിഞ്ഞു.

Tags: ഉത്തര്‍പ്രദേശ്സത്യപാല്‍ സിങ്ങ് ബാഗേല്‍സമാജ്വാദി പാര്‍ട്ടിchallengeBSPഅഖിലേഷ് യാദവ്യുപി നിയമസഭാ തെരഞ്ഞെടുപ്പ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022കര്‍ഹാല്‍യോഗി ആദിത്യനാഥ്bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

Kerala

കേരളാ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ ഉള്‍പ്പെടെ മരവിപ്പിക്കേണ്ടി വരും: ഷോണ്‍ ജോര്‍ജ്

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.