Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

രാഹുലും വിവരക്കേടുകളും

പിന്നീട് സത്യം ലോകമറിഞ്ഞു. ടെലിപ്രോംപ്റ്ററിന്റെ പ്രശ്നം ആയിരുന്നില്ല, ലോക സാമ്പത്തിക ഫോറം സംഘാടകകര്‍ക്കുണ്ടായ ആശയക്കുഴപ്പമാണ് പ്രസംഗം നിര്‍ത്താന്‍ കാരണമെന്ന്. നിശ്ചിത സമയത്തു തന്നെ മോദി പ്രസംഗം ആരംഭിച്ചു. വെര്‍ച്വല്‍ സമ്മേളനത്തില്‍ അവതാരകനായ ലോക സാമ്പത്തിക ഫോറം എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ക്ലോസ് ഷ്വാബ് ഔപചാരിക സ്വാഗതപ്രസംഗം നടത്തിയിരുന്നില്ല.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Jan 22, 2022, 05:00 am IST
inArticle

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്ഷേപിക്കാന്‍ കിട്ടുന്ന ഒരവസരവും രാഹുല്‍ ഗാന്ധി പാഴാക്കാറില്ല. അത് പലപ്പോഴും രാഹുലിന് തന്നെ വിനയായി തീരാറുമുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റ് തന്നെ ഉദാഹരണം. ലോക സാമ്പത്തിക ഫോറത്തില്‍ പ്രസംഗത്തിനിടെ അല്‍പസമയം മോദി നിശബ്ദത പാലിച്ചത് വലിയ കാര്യമായിട്ടാണ് അവതരിപ്പിച്ചത്. പ്രസംഗം നോക്കി വായിക്കാന്‍ സഹായിക്കുന്ന ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയതാണെന്ന ധാരണയിലായിരുന്നു രാഹുലിന്റെ ട്വീറ്റ്. ‘ഇത്രയ്‌ക്ക് കള്ളം ടെലിപ്രോംപ്റ്ററിനു പോലും താങ്ങാന്‍ സാധിക്കുന്നില്ല’; എന്ന ട്വീറ്റ് വൈറലുമായി. കാളപെറ്റന്നു കേട്ട് രാഹുല്‍ എടുത്ത കയറില്‍ വട്ടം പിടിക്കാന്‍ മോദി വിരോധികളായ പലരും ആവേശം കാട്ടി.  മോദി പ്രസംഗത്തിനിടെ തപ്പിത്തടയുന്നു എന്ന മട്ടില്‍ വീഡിയോയും പ്രചരിച്ചു.

പിന്നീട് സത്യം ലോകമറിഞ്ഞു.  ടെലിപ്രോംപ്റ്ററിന്റെ പ്രശ്നം ആയിരുന്നില്ല, ലോക സാമ്പത്തിക ഫോറം സംഘാടകകര്‍ക്കുണ്ടായ ആശയക്കുഴപ്പമാണ് പ്രസംഗം നിര്‍ത്താന്‍  കാരണമെന്ന്. നിശ്ചിത സമയത്തു തന്നെ മോദി പ്രസംഗം ആരംഭിച്ചു. വെര്‍ച്വല്‍ സമ്മേളനത്തില്‍ അവതാരകനായ ലോക സാമ്പത്തിക ഫോറം എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ക്ലോസ് ഷ്വാബ് ഔപചാരിക സ്വാഗതപ്രസംഗം നടത്തിയിരുന്നില്ല.

മോദി പ്രസംഗിക്കുന്നതിനിടെ, സ്വാഗതം പൂര്‍ത്തിയായിട്ടില്ല എന്ന്  ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചു. മൈക്കിലൂടെ, ഇക്കാര്യം ഒന്നു ചോദിക്കൂ എന്ന് മോദിയോടു പറയുന്ന ശബ്ദവും കേള്‍ക്കാം. അപ്പോഴാണ് മോദി, ഇയര്‍ഫോണ്‍ ചെവിയില്‍ വയ്‌ക്കുകയും സാമ്പത്തികഫോറം സംഘാടകരോട് കേള്‍ക്കാമോ എന്നു ചോദിക്കുകയും ചെയ്യുന്നത്. മോദി പ്രസംഗം നിര്‍ത്തി. തുടര്‍ന്ന്, ഷ്വാബ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മോദി പ്രസംഗം പുനരാരംഭിക്കുകയും ചെയ്തു. ഇതിനെയാണ് പ്രധാനമന്ത്രിയെ ആക്ഷേപിക്കാനുള്ള വ്യാജപ്രചാരണ സാമഗ്രിയായി രാഹുല്‍ ഗാന്ധി ഉപയോഗിച്ചത്. 2014ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതുമുതല്‍ രാഹുല്‍ ഗാന്ധിയുടെ അബദ്ധങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ് സത്യം. അമേരിക്ക സന്ദര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം ഓര്‍ത്തെടുക്കുന്നതില്‍ പരാജയപ്പെടുകയും 546 സീറ്റുകള്‍ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തപ്പോഴാണ് ജനപ്രതിനിധികളുടെ എണ്ണം  543 ന് പകരം 546 ആണെന്ന് പറഞ്ഞ് വിഡ്ഢിയായത്.

ബെംഗളൂരുവില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരംഭിച്ച സബ്സിഡി ഭക്ഷണശാലയായ ‘ഇന്ദിരാ കാന്റീന്‍’ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത് ‘അമ്മ’ കാന്റീനെന്നായിരുന്നു. തമിഴ്‌നാട്ടിലെ സബ്‌സിഡി ഭക്ഷണ ശാലയായിരുന്നു ‘അമ്മ കാന്റീന്‍’ സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളെക്കുറിച്ച്,  മധ്യപ്രദേശില്‍ വനിതാ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ രണ്ട് ഹിന്ദി വാക്കുകള്‍ തെറ്റായി പറഞ്ഞതും രാഹുലിന്  വലിയ നാണക്കേടുണ്ടാക്കി. ‘ബലാല്‍ക്കാര്‍’ (ബലാത്സംഗം) എന്നതിന് പകരം ‘ഭ്രഷ്ടാചാര്‍’ (അഴിമതി) എന്നാണ് പറഞ്ഞത്.

‘രാജ്യത്ത് പാല്‍ ഉത്പാദനത്തില്‍ ഗുജറാത്ത് മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിനു കാരണം ഗുജറാത്തിലെ സ്ത്രീകളാണ്’ എന്ന് തെരഞ്ഞെടുപ്പ് റാലിയില്‍  പറഞ്ഞതിന്റെ  തെറ്റ് പോലും മനസ്സിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ല. ഗുജറാത്തി സ്ത്രീകളുടെ സംരംഭകത്വ മനോഭാവത്തെ പുകഴ്‌ത്താനാണ്  യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചതെങ്കിലും ഗുജറാത്തി സ്ത്രീകള്‍ക്കെതിരെയുള്ള മോശം പരാമര്‍ശമായി അതുമാറി. മുംബൈയിലെ നര്‍സി മോന്‍ജി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യവെ, ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിനെ മൈക്രോസോഫ്റ്റ് മുതലാളിയായിട്ട് അവതരിപ്പിച്ച് സ്വയം അവഹേളിതനായി. സ്റ്റീവ് ജോബ്സ് ഒരിക്കലും മൈക്രോസോഫ്റ്റിന്റെ തലപ്പത്ത് ഇരുന്നിട്ടില്ല. ഇത്തരത്തില്‍ വിവരക്കേടിന്റെ ഘോഷയാത്ര നടത്തിയ രാഹുല്‍ ഗാന്ധിയാണ്, നരേന്ദ്രമോദിയെ പോലെ ലോകം അംഗീകരിച്ച നേതാക്കളെ നിസ്സാരവും തെറ്റായതുമായ കാര്യങ്ങളുടെ പേരില്‍ ആക്ഷേപിക്കുന്നത്.

Tags: rahul
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഉച്ചകോടിക്ക് അടുത്തൂടെ പോയിട്ടില്ല, അത്താഴ വിഭവത്തെക്കുറിച്ച് രാഹുലിന്റെ വിമർശനം; മറുപടി നൽകി കേന്ദ്രമന്ത്രി

India

ഇതൊക്കെ വിളമ്പാൻ നിങ്ങളോടാരാ പറഞ്ഞത് ? ബ്രിക്സ് ഉച്ചകോടിയിൽ വെജിറ്റേറിയന്‍ ഭക്ഷണമൊരുക്കിയതിനെതിരെ രാഹുല്‍

India

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

India

രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി ഇവിടെ വേണ്ട : ജോസഫ് വിജയ്‌ക്കെതിരെ കോൺഗ്രസ്

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.