Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

ജമാഅത്തെ ഇസ്ലാമി കളം മാറുമ്പോള്‍

തങ്ങളുടെ പക്ഷത്തേക്ക്, ഐഎന്‍എല്‍, എസ്ഡിപിഐ എന്നിവര്‍ക്ക് പുറമെ മുസ്ലിംമത സംഘടനകളില്‍ നിന്ന് ഒരെണ്ണത്തെ കൂടി കൂടെക്കൂട്ടാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് സമസ്ത നേതൃത്വവുമായി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയും മതവിശ്വാസത്തെയും സിപിഎമ്മിനെയും ബന്ധപ്പെടുത്തി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശവുമൊക്കെ എന്ന് വ്യക്തമാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെ പുതിയ രാഷ്‌ട്രീയ നീക്കങ്ങളും

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Jan 20, 2022, 06:00 am IST
inMain Article

മതരാഹിത്യം പറയുന്ന കമ്യൂണിസ്റ്റുകളുടെ ഇസ്ലാമിക സമൂഹത്തോടുള്ള പ്രേമത്തെ പ്രതിരോധിച്ച് കൂടുതല്‍ സംഘടനകള്‍. ഇസ്ലാമിക സംഘടനകളുടെ സംഘടനയായ സമസ്തയില്‍ കമ്യൂണിസത്തോടുള്ള ബന്ധത്തില്‍ ഭിന്നത പ്രകടമായതിനു പിന്നാലെ, ജമാ അത്തെ ഇസ്ലാമി പരസ്യ വിമര്‍ശനം ഉയര്‍ത്തുന്നു. അടുത്തിടെവരെ കമ്യൂണിസ്റ്റുകളുമായി സഖ്യത്തിലായിരുന്നു ജമാ അത്തെ ഇസ്ലാമി എന്നതും പ്രത്യേകതയാണ്. ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ട് നഷ്ടമായ സിപിഎം, ആ നഷ്ടം നികത്താന്‍ മെനഞ്ഞ തന്ത്രമാണ് സമസ്തയിലും മുസ്ലിംലീഗിലും അവര്‍ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങള്‍ എന്നാണ് നിരീക്ഷണം.  

വിവിധ മുസ്ലിം സംഘടനകളിലെ അഭിപ്രായവ്യത്യാസങ്ങളെ മുതലാക്കുന്ന സിപിഎമ്മിനെതിരെ ശക്തമായ ആശയപ്രചാരണത്തിന് ജമാഅത്തെ ഇസ്ലാമി തുടക്കമിട്ടിട്ടുണ്ട്. കേരളത്തിലെ സിപിഎമ്മും സാമ്രാജ്യത്വവും സംഘപരിവാറും പറയുന്നതല്ല മുസ്ലിം സമൂഹത്തിലെ അഭിപ്രായ വ്യത്യാസങ്ങളുടെ വ്യാകരണമെന്ന് ജമാഅത്തെ ഇസ്ലാമിയുടെ മുഖവാരികയായ പ്രബോധനത്തിലെ ലേഖനത്തില്‍ പറയുന്നു. സിപിഎമ്മിന്റെ സമീപനങ്ങളും നിലപാടുകളും മുസ്ലിം സംഘടനകളെ വെടക്കാക്കി തനിക്കാക്കാന്‍ ഉദ്ദേശിച്ചാണെന്നാണ് പ്രബോധന ലേഖനം (ഭിന്നിപ്പിച്ച് ഭരിക്കുന്ന സിപിഎം രാഷ്‌ട്രീയ തന്ത്രം- ടി. മുഹമ്മദ് വേളം, പ്രബോധനം ലക്കം 33) പറയുന്നത്.

”സിപിഎം കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം വിരുദ്ധ പ്രൊപഗണ്ടാ ഫാക്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ മുസ്ലിം സംരക്ഷകരായി വേഷം കെട്ടിയാടാനും ശ്രമിക്കാറുണ്ട്. പക്ഷെ, സിപിഎം സംരക്ഷിക്കുമെന്ന് പറയുന്ന ഇസ്ലാം ജീവിതത്തില്‍ ഒരു തരത്തിലും ഇടപെടാത്ത കേവല ആചാരമതമാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി പരിഷ്‌കരണങ്ങളെയോ ഹലാല്‍ വിവാദത്തെയോ എതിര്‍ക്കാത്ത കേവല ആചാര ഇസ്ലാം…” എന്നെഴുതുന്ന ലേഖകന്‍ സിപിഎം വ്യാഖ്യാനിക്കുന്ന തരത്തിലുള്ള ഇസ്ലാമിനെ കേരളത്തിലെ ഒരു മുസ്ലിം സംഘടനയും പ്രതിനിധീകരിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. ലിബറലിസത്തിനും നവനാസ്തികതയ്‌ക്കുമൊക്കെ എതിരായ ആശയപരമായ ശക്തമായ പ്രതിരോധങ്ങള്‍ സമസ്ത വിഭാഗങ്ങളിലെ ചെറുപ്പക്കാരില്‍ നിന്ന് ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ടെന്ന ആശ്വാസവും പ്രകടിപ്പിക്കുന്നുണ്ട് ജമാഅത്തെ ഇസ്ലാമി ലേഖകന്‍.  

2020 ഒക്ടോബറില്‍ യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍ ജമാഅത്തെ ഇസ്ലാമി നേതൃത്വവുമായി മലപ്പുറത്ത് വച്ച് കൂടിക്കാഴ്ച നടത്തിയതു മുതലാണ് ജമാഅത്തെ ഇസ്ലാമി സിപിഎമ്മിന് വര്‍ഗീയമതമൗലികവാദ സംഘടനയായത്. 2019 വരെയുള്ള നിരവധി തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ സിപിഎമ്മിനെ ആവോളം സഹായിച്ച ജമാഅത്തെ ഇസ്ലാമി ചുവടൊന്നു മാറ്റിയതിന്റെ ഫലമായിരുന്നു ഹസ്സനുമായുള്ള കൂടിക്കാഴ്ചയും തുടര്‍ന്നുള്ള യുഡിഎഫ് പിന്തുണയും. മുമ്പ് പലതവണ സിപിഎമ്മിന്റെയും ഇടത് മുന്നണിയുടെയും നേതാക്കള്‍ ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് സൗകര്യപൂര്‍വ്വം മറന്നുകൊണ്ടാണ് സിപിഎം നേതൃത്വം ഈയിടെയായി ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള അഭിപ്രായം മാറ്റിപ്പറയുന്നത്. 2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജമാഅത്തെ ഇസ്ലാമി അമീറിനെ ഇടതുമുന്നണിക്ക് വേണ്ടി സന്ദര്‍ശിച്ച് ധാരണയുണ്ടാക്കിയത് ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനാണ്. എകെജി ഭവനില്‍ ജമാഅത്തെ ഇസ്ലാമി നേതാക്കളും പലതവണ ചര്‍ച്ചയ്‌ക്കായി എത്തിയിരുന്നു. 2015ലെയും 2020ലെയും തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്ലാമി-സിപിഎം കൂട്ടുകെട്ടില്‍ മത്സരിച്ച പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നിരവധിയാണ്.  

മതനിരപേക്ഷതയുടെയും പുരോഗമനത്തിന്റെയും മുഖംമൂടി ധരിച്ചുകൊണ്ടായിരുന്നു സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് അടക്കമുള്ള ജമാഅത്തെ ഇസ്ലാമിയുടെ പോഷകസംഘടനകള്‍ പ്രവര്‍ത്തിച്ചത്. അതിനാല്‍ അവര്‍ ഇടതുപക്ഷ നിലപാടുകളുള്ളവരാണെന്ന് വിശ്വസിച്ച സിപിഎം അണികള്‍ ധാരാളമുണ്ടായിരുന്നു. പിന്നീട് ഈ മുഖംമൂടി കുറെയൊക്കെ തിരിച്ചറിയപ്പെട്ടതോടെ അവരുമായുള്ള ചങ്ങാത്തത്തെ കുറിച്ച് പാര്‍ട്ടി അണികളില്‍ നിന്ന് ചോദ്യമുയര്‍ന്നിരുന്നു. മൗദൂദിയന്‍ സംഘടനയെന്ന അവരുടെ സ്വത്വത്തെ കൂടുതല്‍ വെളിപ്പെടുത്തുന്ന സംഭവങ്ങള്‍ പിന്നീടുണ്ടാവുകയും ചെയ്തു. എന്നാല്‍ വോട്ട് മാത്രം ലക്ഷ്യമിടുന്ന ഇടതുമുന്നണിയും യുഡിഎഫും ഇവരുമായുള്ള സഖ്യത്തിന് മത്സരിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി യുഡിഎഫ് പാളയത്തിലായതിനാല്‍ സിപിഎമ്മിന് അവര്‍ മതമൗലികവാദികളാകുന്നു എന്നുമാത്രം. തങ്ങളുടെ പക്ഷത്തേക്ക്, ഐഎന്‍എല്‍, എസ്ഡിപിഐ എന്നിവര്‍ക്ക് പുറമെ മുസ്ലിംമത സംഘടനകളില്‍ നിന്ന് ഒരെണ്ണത്തെ കൂടി കൂടെക്കൂട്ടാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് സമസ്ത നേതൃത്വവുമായി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയും മതവിശ്വാസത്തെയും സിപിഎമ്മിനെയും ബന്ധപ്പെടുത്തി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശവുമൊക്കെ എന്ന് വ്യക്തമാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെ പുതിയ രാഷ്‌ട്രീയ നീക്കങ്ങളും.

Tags: cpmislamistsMuslim LeagueP-am A-s¯ C-Ém-an-Cast
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.