മെല്‍ബണ്‍: സ്പാനിഷ് താരമായ റാഫേല്‍ നദാലും നിലവിലെ വനിതാ ചാമ്പ്യനായ നവോമി ഒസാക്കയും ഓസ്ട്രേലിയന്‍ ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ കടന്നു.
ഇരുപത്തിയൊന്നാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിടുന്ന നദാല്‍ രണ്ടാം റൗണ്ടില്‍ ജര്‍മ്മനിയുടെ യാനിക് ഹാന്‍ഫ്മാനെ അനായാസം മറികടന്നു. സ്്കോര്‍: 6-2, 6-3, 6-4. ജാപ്പനീസ് താരമായ നവോമി ഒസാക്ക രണ്ടാം റൗണ്ടില്‍ അമേരിക്കയുടെ മാഡിസണ്‍ ബ്രേംഗളിനെ തോല്‍പ്പിച്ചു. സ്കോര്‍: 6-0, 6-4. റാഫേല്‍ നദാലിന്റെ നാട്ടുകാരനായ കാര്‍ലോസ് അല്‍കാറസും മൂന്നാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടില്‍ സെര്‍ബിയയുടെ ദുസാന്‍ ലാജോവിക്കിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു സ്്കോര്‍: 6-2, 6-1, 7-5. കാര്‍ലോസ് അല്‍കാറസ് അടുത്ത റൗണ്ടില്‍ ഏഴാം സീഡായ മതേവു ബെറാറ്റിനിയെ നേരിടും. ബറേറ്റിനി രണ്ടാം റൗണ്ടില്‍ സ്റ്റെഫാന്‍ കോസ്ലോവിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ : 1-6, 4-6, 6-4, 6-1. മൂന്നാം സീഡായ അലക്സാണ്ടര്‍ സ്വരേവ് രണ്ടാം റൗണ്ടില്‍ ജോണ്‍ മില്‍മാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 6-4, 6-4, 6-0.
വനിതകളുടെ ലോക ഒന്നാം നമ്പറും ഒന്നാം സീഡുമായ ആഷ് ബാര്‍ട്ടി രണ്ടാം റൗണ്ടില്‍ ഇറ്റലിയുടെ ലൂസിയയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി. സ്കോര്‍: 6-1, 6-1. മത്സരം അമ്പത്തിയൊന്ന് മിനിറ്റില്‍ അവസാനിച്ചു. മറ്റൊരു ഇറ്റാലിയന്‍ താരമായ കാമിലയാണ് അടുത്ത റൗണ്ടില്‍ ബാര്‍ട്ടിയുടെ എതിരാളി. കാമില രണ്ടാം റൗണ്ടില്‍ തെരേസയെ 6-2, 7-6 ന് തോല്‍പ്പിച്ചു. രണ്ട് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായ വിക്ടോറിയ അസരങ്ക രണ്ടാം റൗണ്ടില്‍ ജില് ടീച്ച്മാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 6-1, 6-2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: