Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബത്‌ല ഹൗസിലെ മുജാഹിദീന്‍ തീവ്രവാദികളെ രക്തസാക്ഷികളാക്കിയ തൗഖീര്‍ റാസ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷി

2008ല്‍ ദല്‍ഹിയിലെ ബത്‌ല ഹൗസില്‍ ഒളിച്ചിരുന്ന മുജാഹിദീന്‍ തീവ്രവാദികള്‍ രക്തസാക്ഷികളാണെന്ന് പ്രഖ്യാപിച്ച തൗഖീര്‍ റാസ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2022, 08:22 pm IST
inIndia
ബത് ല ഹൗസിലെ തീവ്രവാദികള്‍ (ഇടത്ത്) ഇത്തിഹാദ്-ഇ-മില്ലാറ്റ് കൗണ്‍സില്‍ ദേശീയ പ്രസിഡന്‍റും കൂടിയാണ് തൗഖീര്‍ റാസ ഖാന്‍ പ്രിയങ്ക ഗാന്ധിയോടൊപ്പം (വലത്ത്)

ബത് ല ഹൗസിലെ തീവ്രവാദികള്‍ (ഇടത്ത്) ഇത്തിഹാദ്-ഇ-മില്ലാറ്റ് കൗണ്‍സില്‍ ദേശീയ പ്രസിഡന്‍റും കൂടിയാണ് തൗഖീര്‍ റാസ ഖാന്‍ പ്രിയങ്ക ഗാന്ധിയോടൊപ്പം (വലത്ത്)

ന്യൂദല്‍ഹി: 2008ല്‍ ദല്‍ഹിയിലെ ബത്‌ല ഹൗസില്‍ ഒളിച്ചിരുന്ന മുജാഹിദീന്‍ തീവ്രവാദികള്‍ രക്തസാക്ഷികളാണെന്ന് പ്രഖ്യാപിച്ച തൗഖീര്‍ റാസ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷി.  

ഇസ്ലാമിക പണ്ഡിതനും കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഇത്തിഹാദ്-ഇ-മില്ലാറ്റ് കൗണ്‍സില്‍ ദേശീയ പ്രസിഡന്‍റും കൂടിയാണ് തൗഖീര്‍ റാസ ഖാന്‍. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് ലല്ലുവിന്റെ സാന്നിധ്യത്തിലാണ് തൗഖീര്‍ റാസ ഖാന്‍ കോണ്‍ഗ്രസിനെ തന്റെ പാര്‍ട്ടി ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണയ്‌ക്കുമെന്ന് പ്രഖ്യാപിച്ചത്.

2008ല്‍ ദല്‍ഹിയില്‍ നടന്ന 30 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനപരമ്പര നടന്ന് ഒരാഴ്ച കഴിഞ്ഞാണ് ദല്‍ഹിയിലെ ബത്‌ല ഹൗസില്‍  തീവ്രവാദികളും പൊലീസുകാരും ഏറ്റുമുട്ടിയത്. കരോള്‍ ബാഗ്, കൊണോട്ട് പ്ലേസ്, ഗ്രേറ്റര്‍ കൈലാഷ്, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളില്‍ ആണ് അന്ന് ബോംബ് സ്‌ഫോടനങ്ങള്‍ നടന്നത്.  

എല്‍-18 ബത്‌ല ഹൗസില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി ദല്‍ഹി പൊലീസിന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടി. ഇതിനെ തുടര്‍ന്നാണ് പൊലീസ് സംഘം അവരെ പിടികൂടാന്‍ പോയത്. ഏറ്റുമുട്ടലില്‍ തീവ്രവാദികളായ അതിഫ് അമിനും മൊഹമ്മദ് സാജിദും കൊല്ലപ്പെട്ടു. ദല്‍ഹി പൊലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇതില്‍ മൂന്ന് തീവ്രവാദികളായ ആരിസ് ഖാനും ഷഹ്‌സാദും ജുനൈദും രക്ഷപ്പെട്ടു. ഇന്ത്യന്‍ മുജാഹിദീന്റെ മറ്റൊരു പോരാളി മുഹമ്മദ് സൈഫ് പൊലീസിന് കീഴടങ്ങി. പിന്നീട് 2010 ജനവരിയില്‍ ഷഹ്‌സാദിനെ ഉത്തര്‍പ്രദേശിലെ അസംഗറില്‍ നിന്നും പിടിച്ചു. 2018ല്‍ ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയായ ബന്‍ബാസയില്‍ നിന്നാണ് ആരിസ് ഖാനെ പിടികൂടിയത്. മൂന്നാമന്‍ ജുനൈദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.  

ബത്‌ല ഹൗസ് ഏറ്റുമുട്ടലിനെക്കുറിച്ച് അന്ന് ലോക്‌സഭ പ്രക്ഷുബ്ധമായി. അന്ന് കോണ്‍ഗ്രസായിരുന്നു അധികാരത്തില്‍. പ്രതികളെ കേന്ദ്രസര്‍ക്കാര്‍ മനപൂര്‍വ്വം പിടിക്കുന്നില്ലെന്ന് അന്നത്തെ പ്രതിപക്ഷമായ ബിജെപി ആരോപിച്ചിരുന്നു. അന്നത്തെ ബത് ല ഹൗസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ദല്‍ഹി പൊലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മയ്‌ക്ക് പിന്നീട് ദല്‍ഹി കോടതിയില്‍ നിന്നും നീതി കിട്ടി. പ്രതിയായ ആരിസ് ഖാന് കേസില്‍ വധശിക്ഷ നല്‍കാന്‍ ദല്‍ഹി കോടതി തീരുമാനിച്ചു. 11 ലക്ഷം പിഴയും കോടതി ചുമത്തി. ഇന്ത്യന്‍ ശിക്ഷാനിയമം 302ാം വകുപ്പ് പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തിയ ആരിസ് ഖാന് കോടതി വധശിക്ഷയോ ജീവപരന്ത്യം തടവോ വിധിക്കുമെന്ന് ഭാരതം മുഴുവന്‍ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകനാണ് ആരിസ് ഖാന്‍.

ആരിസ് ഖാന്റെ കൂടെ കേസില്‍ കൂട്ടുപ്രതിയായ ഷഹദിനെ 2013ല്‍ ജീവപരന്ത്യം തടവിന് വിധിച്ചിരുന്നു.ദല്‍ഹി ജാമിയ നഗറില്‍ ഉള്‍പ്പെട്ട പ്രദേശമാണ് ബത്‌ല ഹൗസ്. ഇവിടെയാണ് തീവ്രവാദികളും ദല്‍ഹി പൊലീസും 2008 സപ്തംബര്‍ 19ന് ഏറ്റുമുട്ടിയത്. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന തീവ്രവാദി സംഘടനയിലെ അംഗങ്ങളായിരുന്നു പൊലീസിനെതിരെ ആയുധപ്രയോഗം നടത്തിയത്.  

അന്നേ ബിജെപി നേതാവായ പ്രകാശ് ജാവദേക്കര്‍ ഈ കേസില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നു. തീവ്രവാദികളെ സംരക്ഷിക്കാന്‍ സോണിയാഗാന്ധി, മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ ശ്രമിക്കുകയാണെന്നും പ്രകാശ് ജാവദേക്കര്‍ കുറ്റപ്പെടുത്തിയിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇത്തിഹാദ്-ഇ-മില്ലാറ്റ് കൗണ്‍സില്‍ എന്ന സംഘടനയുമായി സഖ്യം ചേര്‍ന്ന നടപടി ഈ ആരോപണം ശരിവെയ്‌ക്കുന്നു. ബത് ല ഹൗസില്‍ അന്ന് ഒളിച്ചിരുന്ന മുജാഹിദ്ദീന്‍ തീവ്രവാദികളെ രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഇത്തിഹാദ്-ഇ-മില്ലാറ്റ് കൗണ്‍സില്‍ നേതാവ് തൗഖീര്‍ റാസ ഖാന്‍ പ്രിയങ്ക ഗാന്ധിയോടൊപ്പം നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

Tags: യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022തൗഖീര്‍ റാസbjpഇത്തിഹാദ്-ഇ-മില്ലാറ്റ് കൗണ്‍സില്‍terroristsഇസ്ലാമിക തീവ്രവാദംSonia Gandhiപ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്രഇന്ത്യന്‍ മുജാഹിദീന്‍ബത്‌ല ഹൗസ്യുപി നിയമസഭാ തെരഞ്ഞെടുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

India

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.