Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആശങ്കകള്‍ ശരിവയ്‌ക്കുന്ന വിശദ പദ്ധതി രേഖ

പല കോണുകളില്‍നിന്നും പ്രതിഷേധമുയര്‍ന്നിട്ടും, നിയമസഭാംഗങ്ങള്‍ പോലും ആവശ്യപ്പെട്ടിട്ടും ഇതുവരെ ഡിപിആര്‍ എന്തുകൊണ്ട് പുറത്തുവിട്ടില്ല എന്നതിന്റെ ഉത്തരം മൂവായിരത്തിലേറെ പേജുകള്‍ വരുന്ന അതിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നുണ്ട്. പദ്ധതിക്കുവേണ്ടി ഏറ്റെടുക്കേണ്ടി വരുന്നതിലേറെയും സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2022, 05:00 am IST
inEditorial

കോടതിയില്‍ ഉത്തരം പറയേണ്ടി വരികയും, നിയമസഭയില്‍ അവകാശലംഘന പ്രമേയം നേരിടേണ്ടിവരികയും ചെയ്യുന്ന സാഹചര്യത്തില്‍ സില്‍വര്‍ ലൈനിന്റെ വിശദ പദ്ധതി രേഖ അഥവാ ഡിപിആര്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നു. പ്രതിരോധരഹസ്യങ്ങളുണ്ടെന്നും മറ്റും പറഞ്ഞ് വെളിപ്പെടുത്താതിരിക്കുകയും, വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്ത കാര്യങ്ങളാണ് നിയമസഭയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പല കോണുകളില്‍നിന്നും പ്രതിഷേധമുയര്‍ന്നിട്ടും, നിയമസഭാംഗങ്ങള്‍ പോലും ആവശ്യപ്പെട്ടിട്ടും ഇതുവരെ ഡിപിആര്‍ എന്തുകൊണ്ട് പുറത്തുവിട്ടില്ല എന്നതിന്റെ ഉത്തരം മൂവായിരത്തിലേറെ പേജുകള്‍ വരുന്ന അതിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നുണ്ട്. പദ്ധതിക്കുവേണ്ടി ഏറ്റെടുക്കേണ്ടി വരുന്നതിലേറെയും സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ്. സില്‍വര്‍ ലൈന്‍ പാതയുടെ ഇരുവശവും മുപ്പത് മീറ്റര്‍ പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കണം. ഈ പരിധിക്കുള്ളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ എതിര്‍പ്പില്ലാ രേഖ വേണം. പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്നതിനു പുറത്തുള്ള ഭൂമിക്കുപോലും നിയന്ത്രണങ്ങള്‍ വരുന്നതോടെ വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കും. ഈ ഭൂമി കൈമാറ്റം ചെയ്യാന്‍ കഴിയില്ല. നിയന്ത്രണങ്ങള്‍ വേണ്ടിവരുന്നത് പത്ത് മീറ്ററിനുള്ളില്‍ മാത്രമാണെന്ന കെ-റെയില്‍ അധികൃതരുടെ വിശദീകരണം ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. ഡിപിആര്‍ നല്‍കുന്ന സൂചനയനുസരിച്ച് ഈ പദ്ധതി വിനാശകരമായിരിക്കും. ഈ ഘട്ടത്തില്‍ സര്‍ക്കാരിന് ഇത് ഉപേക്ഷിക്കാവുന്നതേയുള്ളൂ.

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പായാല്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നതില്‍നിന്ന് വ്യത്യസ്തമായി വന്‍ പാരിസ്ഥിതിക ആഘാതം നേരിടേണ്ടിവരുമെന്ന് ഡിപിആര്‍ വ്യക്തമായ സൂചന നല്‍കുന്നു. അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ വിഭജിക്കുകയാണ് പദ്ധതി ചെയ്യുന്നതെന്ന ആശങ്ക ശരിവയ്‌ക്കുകയുമാണ്. ആകെയുള്ള 529 കിലോമീറ്റര്‍ പാതയുടെ 62 ശതമാനവും ഉയര്‍ന്ന തിട്ടയിലൂടെയാണ്.  293 കിലോമീറ്റര്‍ ഇരുവശവും മതിലായി കെട്ടിയുയര്‍ത്തുന്ന എംബാങ്ക്‌മെന്റാണ്. പിന്നെ മേല്‍പ്പാലങ്ങളും തുരങ്കങ്ങളും. എന്നിട്ടും കേരളത്തെ രണ്ടായി മുറിക്കില്ലെന്ന് ഡിപിആറില്‍ അവകാശപ്പെടുന്നത് ആര് വിശ്വസിക്കാനാണ്? പാതക്കിരുവശവും വന്‍മതിലല്ല, കമ്പിവേലിയാണ് വേണ്ടതെന്ന് ഡിപിആറില്‍ പറയുന്നുണ്ടെങ്കിലും മതിലാണ് ഭംഗിയെന്നും പരസ്യവരുമാനം ലഭിക്കുമെന്ന് തിരുത്തുകയും ചെയ്യുന്നു. നാല്‍പത്തിനാല് നദികള്‍ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഒഴുകുന്നതിനാല്‍ ഈ വന്‍മതില്‍ ജലനിര്‍ഗമനമാര്‍ഗങ്ങള്‍ തടഞ്ഞ് കേരളത്തെ വെള്ളത്തില്‍ മുക്കുമെന്ന് ഒരു കൊച്ചുകുട്ടിയ്‌ക്കുപോലും അറിയാവുന്നതാണ്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെയുള്ള മതില്‍ റോഡുകളും ഇടവഴികളും ഇല്ലാതാക്കി സാധാരണ വാഹനങ്ങളെയും കാല്‍നട യാത്രക്കാരെയും വലിയതോതില്‍ തടസ്സപ്പെടുത്തും. അതിനാല്‍ സമ്പന്നരായ കുറച്ചുപേരുടെ മരണപ്പാച്ചിലിനു വേണ്ടി സാധാരണക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം പോലും ഹനിക്കാനുള്ള പദ്ധതിയാണിത്.

ഇരുപതിനായിരത്തിലേറെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന പദ്ധതിയുടെ നിര്‍മാണത്തിനു വേണ്ടി പതിനായിരത്തിലേറെ കെട്ടിടങ്ങളാണ് പൊളിക്കേണ്ടി വരിക. നിരവധി ആരാധനാലയങ്ങള്‍ മാറ്റി സ്ഥാപിക്കേണ്ടി വരും. പ്രതിഷേധം ശക്തിപ്പെടാതിരിക്കാന്‍ ഈ വിവരങ്ങളൊക്കെ ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കേണ്ടതുണ്ടായിരുന്നു. അതിനാലാണ്  സൈനികരഹസ്യമാണ് എന്നെല്ലാം പറഞ്ഞ് ഡിപിആര്‍ പുറത്തുവിടാതിരുന്നത്. ഇതുവരെ കേന്ദ്ര സര്‍ക്കാരിന്റെ അന്തിമാനുമതികളൊന്നും ലഭിച്ചിട്ടില്ലാത്ത പദ്ധതി 2025-26 ല്‍ പൂര്‍ത്തിയാകുമെന്ന് ഡിപിആര്‍ പറയുന്നതുതന്നെ വലിയൊരു കള്ളമാണ്. പദ്ധതി പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന സര്‍ക്കാരിന്റെ അവകാശവാദം ഡിപിആര്‍ പൊളിക്കുന്നുണ്ട്. നിര്‍മാണഘട്ടത്തില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടാകാനിടയുണ്ടെന്ന് രേഖയില്‍ സമ്മതിക്കുന്നു. അതേസമയം പദ്ധതി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍  ഇതുണ്ടാവില്ലത്രേ. ഇങ്ങനെ ചിന്തിക്കുന്നത്  മണ്ടത്തരമാണെന്ന് അടുത്തടുത്തുണ്ടായ രണ്ട് പ്രളയങ്ങളുടെ ദുരിതം അനുഭവിച്ച മലയാളികള്‍ക്ക് മനസ്സിലാവും. ഇത്തരമൊരു റെയില്‍പ്പാതയും വന്‍മതിലുമൊന്നും ഇല്ലാതിരുന്നിട്ടും കേരളത്തെ പ്രളയം വിഴുങ്ങുകയായിരുന്നു. അപ്പോള്‍ സംസ്ഥാനത്തെ വെട്ടിമുറിക്കുന്ന പദ്ധതി വന്നാല്‍ എല്ലാ തടസ്സങ്ങളും നീക്കി ജലനിര്‍ഗമന മാര്‍ഗങ്ങള്‍ സുഗമമാകുമെന്ന് കരുതാനാവുമോ? വിവരങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കിയാല്‍ അത് വന്‍ വിവാദങ്ങള്‍ക്കിടയാക്കും. ഇത് ഒഴിവാക്കാനാണ് ഡിപിആര്‍ പുറത്തുവിടാതിരുന്നത്. മുഖ്യമന്ത്രി ചികിത്സയ്‌ക്കുവേണ്ടി രാജ്യം വിടുന്ന ഘട്ടത്തില്‍ ഡിപിആര്‍ പുറത്തുവിട്ടതും ആരുടെ അസൗകര്യം ഒഴിവാക്കാനാണെന്ന് വ്യക്തമാണല്ലോ.

Tags: keralaകേരള സര്‍ക്കാര്‍സില്‍വര്‍ ലൈന്‍ പദ്ധതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.