വെള്ളത്തിനടിയിലെ ഭീമാകാരമായ അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് പസഫിക് രാജ്യമായ ടോംഗയില്‍ കൂറ്റന്‍ സുനാമിയും രൂപപ്പെട്ടു. ടോംഗയുടെ തലസ്ഥാനത്ത് നിന്ന് 65 കിലോമീറ്റര്‍ വടക്കായി കടലില്‍ സ്ഥിതിചെയ്യുന്ന ഹംഗ ടോംഗഹംഗ ഹാപായി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. പെട്ടിത്തെറിയുടെ പിന്നാലെ വന്‍ സുനാമി തിരകളുണ്ടായി.
ടോംഗയിലെ ഫൊനുവാഫോ ദ്വീപില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ ദൂരെയാണ് ഹംഗ ടോംഗഹംഗ ഹാപായി അഗ്നിപര്‍വ്വതം. വളരെ സജീവമായ ടോംഗകെര്മാഡെക് ദ്വീപുകളുടെ അഗ്നിപര്‍വ്വത കമാനത്തിന്റെ ഭാഗമാണ് ഈ ദ്വീപ്. ന്യൂസിലാന്‍ഡിന്റെ വടക്ക്കിഴക്ക് മുതല്‍ ഫിജി വരെ വ്യാപിച്ചുകിടക്കുന്ന ഒരു സബ്ഡക്ഷന് സോണാണിത്. ‘കുടുംബം അത്താഴത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നും സമീപത്ത് ബോംബുകള്‍ പൊട്ടിത്തെറിക്കുന്നുണ്ടെന്ന് അവളുടെ ഇളയ സഹോദരന് പറഞ്ഞതായും ടോംഗന്‍ നിവാസിയായ മേരെ തൗഫ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ നുകുഅലോഫയില്‍ ചാരം വീഴുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശവാസികള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറിയതായി റിപ്പോര്‍ട്ടുണ്ട്. അഗ്നിപര്‍വ്വതം സ്ഫോടനത്തെ തുടര്‍ന്ന് പുറം തള്ളപ്പെട്ട പൊടി പടലങ്ങള്‍ 20 കിലോമീറ്ററോളം വ്യാപിച്ചതായി ടോംഗ ജിയോളജിക്കല്‍ സര്‍വീസസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: