Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇനി ദേവലോകത്തെ പകല്‍ക്കാലം

സംക്രമണം നടന്ന മാസത്തെ സൂര്യന്‍ നല്‍കുന്ന ചില അനുഭവങ്ങള്‍ മാത്രമാണിത്. 'അംഗസ്ഥിതി ഫലം' എന്നാണിതിനെ വിളിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2022, 06:00 am IST
inSamskriti

എസ്. ശ്രീനിവാസ് അയ്യര്‍

സംക്രമണം, സംക്രമം, സംക്രാന്തി എന്നെല്ലാം പറയുന്നത് ഒന്നിനെത്തന്നെയാണ്. ഗ്രഹങ്ങള്‍ ഒരുരാശിയില്‍ സഞ്ചരിച്ച് തുടര്‍ച്ചയെന്നോണം അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നതിനെ (വേണമെങ്കില്‍ ‘പ്രവേശനോത്സവം’ എന്നു വിളിക്കാം) സംക്രമണം, സംക്രമം, സംക്രാന്തി എന്നു പറയുന്നു. ജ്യോതിഷമറിയുന്നവര്‍ ‘ഗ്രഹപ്പകര്‍ച്ച’ എന്ന പേരും ഇതിനുപയോഗിക്കുന്നു.  

എല്ലാ ഗ്രഹങ്ങളുടെയും രാശി മാറ്റം പഞ്ചാംഗത്തില്‍ നല്‍കപ്പെടുന്നുണ്ട്. സൂര്യന്റെ സംക്രമണമാണ് ഇവിടെ പ്രസക്തം. സംക്രമങ്ങള്‍ക്ക് ഏതു രാശിയിലേക്ക് സംക്രമിക്കുന്നു എന്നതിനെ മുന്‍ നിര്‍ത്തി പല പേരുകള്‍ നല്‍കാറുണ്ട്. എടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ നാല് സ്ഥിരരാശികളിലെ സംക്രമങ്ങള്‍ ‘വിഷ്ണുപദീ’ എന്നു വിളിക്കപ്പെടുന്നു. ഉഭയരാശികളായ മിഥുനം, കന്നി, ധനു, മീനം എന്നിവയിലേക്കുള്ള സംക്രമണം ‘ഷഡശിതി’ എന്നാണ് അറിയപ്പെടുന്നത്.

മേടം, തുലാം എന്നിവയിലെ സംക്രാന്തിയാണ് ‘വിഷുവം’ അഥവാ ‘വിഷുവത്’. കര്‍ക്കടക രാശിയിലേക്കുള്ള സൂര്യസംക്രമം ‘ദക്ഷിണായനം’, ധനുവില്‍ നിന്നും മകരത്തിലേക്കുള്ള സൂര്യസംക്രമണം ‘ഉത്തരായനം’. അങ്ങനെ വര്‍ഷത്തില്‍ രണ്ട് അയനങ്ങള്‍. രണ്ട് അയനങ്ങളിലേക്കുള്ള സംക്രമണങ്ങളും.  ജ്യോതിഷത്തില്‍ ഘനിഷ്ഠമായൊരു വാക്കാണ്, വിശേഷണമാണ് ‘സംക്രമപുരുഷന്‍’ എന്നത്. സൂര്യനെയാണ് അങ്ങനെ വിളിക്കുന്നത്. സംക്രമ പുരുഷന്‍ പ്രവേശിക്കുന്ന രാശികള്‍, നക്ഷത്രങ്ങള്‍, തിഥികള്‍, കരണങ്ങള്‍, വാരങ്ങള്‍ എന്നിവയ്‌ക്ക് അനുസരിച്ചാണ് പ്രപഞ്ചത്തിനും അതിലെ ജീവജാലങ്ങള്‍ക്കൊട്ടാകെയും അതാത് സംവത്സരം അതാത് മാസം ഒക്കെ ഫലങ്ങളുണ്ടാവുക. സംക്രമണം നടക്കുന്ന നക്ഷത്രത്തെ വ്യക്തികളുടെ ജന്മനക്ഷത്രവുമായി ബന്ധപ്പെടുത്തി ഫലം നിര്‍ണയിക്കുന്ന രീതിയുമുണ്ട്. ഇതു തന്നെയും പലതരത്തിലുണ്ട്. സൂര്യസംക്രമം നടന്ന നക്ഷത്രം മുതല്‍ ജന്മനക്ഷത്രം വരെയുള്ള സംഖ്യകളെ ശരീരാവയവങ്ങളുമായി ബന്ധപ്പെടുത്തി നടത്തുന്ന ഫലപ്രവചന രീതി ഇവിടെ വിവരിക്കാം.  

ധനുരാശിയില്‍ നിന്നും സൂര്യന്‍ മകരരാശിയിലേക്ക് കടക്കുന്നത് ധനു 30ന് (ഇന്ന്) വെള്ളിയാഴ്ച പകല്‍ രണ്ടു മണി 29 മിനിട്ടിനാണ് (ചില പഞ്ചാംഗങ്ങളില്‍ വ്യത്യാസമുണ്ട്). രോഹിണി നക്ഷ്രതമാണ് അപ്പോള്‍. മകര സംക്രമ നക്ഷത്രം രോഹിണിയാണെന്ന് വ്യക്തം. അന്നു മുതല്‍ രോഹിണി ഉള്‍പ്പടെ 27 നാളുകാര്‍ക്കും ഏതു വിധത്തില്‍ ഫലങ്ങള്‍ ഉണ്ടാകുമെന്ന് നോക്കാം. സംക്രമണം നടന്ന രോഹിണിയാണ് ഇവിടെ ഒന്നാം നക്ഷത്രം. അതിന്റെ 25,26,27 നക്ഷത്രങ്ങളായ അശ്വതി, ഭരണി, കാര്‍ത്തിക എന്നീ മൂന്നു നാളുകാര്‍ക്ക് സൂര്യന്‍ ശിരസ്സില്‍. രാജ

പൂജഫലം. രോഹിണിക്ക് സൂര്യന്‍ കണ്ഠത്തില്‍. ഐശ്വര്യം ഫലം. മകയിരത്തിന് സൂര്യന്‍ ഗുഹ്യത്തില്‍. ദുഃഖം ഫലം. തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, എന്നീ നാലു നാളുകാര്‍ക്ക് സൂര്യന്‍ വലത്തെ കൈയില്‍. ധനലാഭം! മകം, പൂരം, ഉത്രം, അത്തം എന്നീ നാലു നാളുകാര്‍ക്ക് സൂര്യന്‍ കാലുകളില്‍. സഞ്ചാരമാണ് അനുഭവം. ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട നാളുകാര്‍ക്ക് സൂര്യന്‍ ഉദരത്തില്‍, സുഖാനുഭവങ്ങള്‍ക്കാവും മുന്‍തൂക്കം. മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം എന്നീ അഞ്ചു നാളുകാര്‍ക്ക് സൂര്യന്‍ ഇടതു കൈയിലാണ്. ബന്ധനം അതായത്, സുഖകരമല്ലാത്ത ഫലങ്ങളാണുണ്ടാവുക. ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ നാലു നാളുകാര്‍ക്ക് സൂര്യന്‍ നേത്രത്തിലാണ്. ‘ശ്രീകരം’ എന്നാണ് ആ അനുഭവങ്ങളെ പറയുക. സംക്രമണം നടന്ന മാസത്തെ സൂര്യന്‍ നല്‍കുന്ന ചില അനുഭവങ്ങള്‍ മാത്രമാണിത്. ‘അംഗസ്ഥിതി ഫലം’ എന്നാണിതിനെ വിളിക്കുക.  

ഉത്തരായനം മകരസംക്രമം മുതല്‍ കര്‍ക്കട സംക്രമം വരെയുള്ള ആറുമാസക്കാലമാണ്. അതായത് മകരം മുതല്‍ മിഥുനം വരെ. ദേവന്മാരുടെ പകലുകളാണ് ഉത്തരായനകാലം! പുരാണേതിഹാസങ്ങള്‍ അവ്വിധം സൂര്യകാലത്തെ, തേങ്ങാമുറികള്‍ പോലെ രണ്ടു ഭാഗമാക്കിയിരിക്കുന്നു. പ്രത്യേകിച്ച് പറയേണ്ടതായിട്ടില്ല, ഉത്തരായനകാലമാണ് ഉത്തമമായി കണക്കാക്കപ്പെടുന്നതെന്ന്. മംഗളകര്‍മങ്ങള്‍ക്കഖിലവും ഉത്തരായനം സ്വീകരിച്ചു പോരുന്നു. ദേവപ്രതിഷ്ഠ, ക്ഷേതപുനരുദ്ധാരണം, ഉപനയനം, സല്‍ക്കര്‍മ്മങ്ങള്‍ ഇവയ്‌ക്കെല്ലാം മകരം മുതല്‍ ആറുമാസമാണ് സമുചിതമെന്ന് വിശ്വാസമുണ്ട്. മരിക്കാന്‍ പോലും ഉത്തരായന കാലമാണ് നല്ലതെന്ന് സ്വച്ഛന്ദമൃത്യുപൂകിയ ഭീഷ്മപിതാമഹന്‍ കാട്ടിത്തരികയുണ്ടായല്ലോ? ജാതകമെഴുതുന്ന ദൈവജ്ഞന്‍ ഉത്തരായനപ്പിറവിക്കും ദക്ഷിണായനപ്പിറവിക്കും പ്രത്യേകഫലങ്ങള്‍ എഴുതുന്നു.  

മകരപ്പൊങ്കലും മകരജ്യോതിയും മകരശീവേലിയുമായി തുടങ്ങുന്ന ഉത്തരായനം ദേവന്മാരുടെ പകലാകയാലാവണം, കേരളത്തിലെ ഉത്സവധ്വജങ്ങള്‍ ഉയര്‍ന്നു പറക്കുന്ന കാലം കൂടിയാണത്. ദേവന്മാരുടെ തിരുവുത്സവങ്ങള്‍ ജനങ്ങളുടെ ഹൃദയത്തിന്റെ തിരുവരങ്ങുകളിലാണ് കൊട്ടിക്കയറുക. തെക്കേവഴിവിട്ട് വടക്കേവഴിയിലേക്ക് യാത്രാപഥം മാറ്റുന്ന ഒരു നിത്യസഞ്ചാരിയെ സൂര്യന്റെ അയനമാറ്റത്തിലൂടെ നാം തിരിച്ചറിയുന്നു. ആ കാലദര്‍ശനം മനുഷ്യനും അനുകരണീയമാണ്. അയനപ്പകര്‍ച്ച തമസ്സില്‍ നിന്നുമുള്ള ജ്യോതിര്‍ഗമനവും അസത്തില്‍ നിന്നുള്ള സദ്ഗമനവും ആയി സ്വീകരിക്കാന്‍ നമുക്ക് സന്നദ്ധതയുണ്ടാവട്ടെ.! സ്വസ്തി!     

Tags: festivalpongala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.