Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിയില്‍ അങ്കത്തിനിറങ്ങാന്‍ പോലും കരുത്തില്ലാതെ കോണ്‍ഗ്രസ്; നിലവിലെ സീറ്റുകള്‍ നിലനിര്‍ത്താനാകുമോ എന്ന ആശങ്കയില്‍ സംസ്ഥാന നേതൃത്വം

ഉത്തര്‍പ്രദേശിലെ പ്രധാന പ്രതിപക്ഷ കക്ഷികളായ എസ്പിയോ ബിഎസ്പിയോ മറ്റു പ്രതിപക്ഷ കക്ഷികളോ നിലവില്‍ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിയിട്ടില്ലെന്നതാണ് കോണ്‍ഗ്രസിന്റെ ഈ നിലപാട് മാറ്റത്തിന് കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 01:29 pm IST
inIndia

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ വിജയമുറപ്പിച്ച് രണ്ടാമൂഴത്തിന് യോഗി ആദിത്യനാഥും സംഘവും ഇറങ്ങുമ്പോള്‍ അങ്കത്തിനിറങ്ങാന്‍ പോലും കരുത്തില്ലാതെ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ തോല്‍വി സമ്മതിച്ച മട്ടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക വാദ്ര എത്തുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കരുത്തുതെളിയിക്കുമെന്നായിരുന്നു പ്രചരണം. എന്നാലിപ്പോള്‍ പറയുന്നത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നാണ്.  

ഉത്തര്‍പ്രദേശിലെ പ്രധാന പ്രതിപക്ഷ കക്ഷികളായ എസ്പിയോ ബിഎസ്പിയോ മറ്റു പ്രതിപക്ഷ കക്ഷികളോ നിലവില്‍ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിയിട്ടില്ലെന്നതാണ് കോണ്‍ഗ്രസിന്റെ ഈ നിലപാട് മാറ്റത്തിന് കാരണം. ഒറ്റയ്‌ക്ക് ബിജെപിയുമായി ഏറ്റുമുട്ടാനാവില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ഏതെങ്കിലും പാര്‍ട്ടിയുമായി സഖ്യത്തിലാകാമെന്ന നിലപാടില്‍ കോണ്‍ഗ്രസ് എത്തിയത്. ഈ പദ്ധതി ഇതുവരെ വിജയം കണ്ടിട്ടില്ല. എന്നാല്‍, അവസാന നിമിഷം വരെയും ഇതിനുള്ള  സാധ്യത കോണ്‍ഗ്രസ് തള്ളിക്കളയുന്നില്ല. എസ്പിയെ കൂടെ കൂട്ടാനാണ് താത്പര്യമെങ്കിലും പാര്‍ട്ടി നേതാവും മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്  സഖ്യത്തിന് അനുകൂലമായി പ്രതികരിക്കാത്തത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. ബിഎസ്പിയെയും മായാവതിയെയും കേള്‍ക്കാന്‍ പോലുമില്ലാത്ത സ്ഥിതിയാണ്.  

403ല്‍ 312 സീറ്റുമായാണ് ബിജെപി ഭരണത്തിലേറിയത്. കോണ്‍ഗ്രസിനാകട്ടെ ഏഴു സീറ്റും. ഇത്തവണ രണ്ടക്കം കടക്കുമോ എന്നതിനെക്കാള്‍ ഉള്ള സീറ്റുകള്‍ നിലനിര്‍ത്താനാകുമോ എന്ന ആശങ്കയിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. സീറ്റുകള്‍ കുറഞ്ഞാലുണ്ടാകുന്ന നാണക്കേടില്‍ നിന്നു രക്ഷനേടാനാണ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന പ്രചരണത്തിന് പിന്നില്‍.  

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് വികസനത്തിന്റെ തേരോട്ടമാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി യുപിയില്‍ നടത്തിയത്. ഇരട്ട എന്‍ജിന്‍ സര്‍ക്കാരാണ് യുപിയിലേതെന്ന് മോദി തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. വികസനം വാക്കിലല്ല പ്രവര്‍ത്തിയിലാണെന്ന് തെളിയിച്ചിരിക്കുകയാണ് യോഗി സര്‍ക്കാര്‍. രാമക്ഷേത്ര നിര്‍മാണവും കാശിയുടെ വീണ്ടെടുപ്പും ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ കൂടി ചേര്‍ന്നതിന്റെ ഫലമാണെന്ന് യുപിയിലെ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു.    

Tags: electioncongressപാര്‍ട്ടിപ്രചാരണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗ്ലോബല്‍ കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിയില്‍ മാതാ അമൃതാനന്ദമയീ ദേവി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യപ്രഭാഷണം നടത്തുന്നു

ആഗോള കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിക്ക് ഭൂട്ടാനില്‍ തുടക്കം

ബെംഗളൂരുവിൽ മലയാളിയുടെ സൂപ്പർ മാർക്കറ്റ് കത്തിനശിച്ചു; ഏഴു കോടിയുടെ നഷ്ടം

അഫ്ഗാനിലെ സ്ത്രീ ജീവിതം: ‘പെണ്ണായി ജനിക്കേണ്ടിയിരുന്നില്ല’, അരുണിമയുടെ അനുഭവക്കുറിപ്പ് ചര്‍ച്ചയാകുന്നു

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

ഇന്ന് ശ്രീകൃഷ്ണ ജയന്തി: മായ വിട്ടുണരാന്‍… മാനവനാകാന്‍

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

തില്ലങ്കേരിയിലെ കഞ്ഞിക്കലത്തിൽ മൂർഖൻ പാമ്പ്! വീട്ടുകാർ രക്ഷപ്പെട്ടത് ‘പൂച്ചസാറിന്റെ’ ഇടപെടലിൽ

ഏഷ്യന്‍ ഗെയിംസ് 2026 ക്രിക്കറ്റ്: ലക്ഷ്മണ്‍ ഭാരത പരിശീലകനായേക്കും

യുഎസ് ഓപ്പണ്‍: കരുത്തോടെ സബലെങ്ക, അല്‍ക്കാരസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.