Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹൈ സ്പീഡ് പാതയെ എതിര്‍ത്ത ഉദ്യോഗസ്ഥന്‍ സെമി സ്പീഡ് നടപ്പാക്കാന്‍ മുന്നില്‍; സംസ്ഥാനത്തിന് പാഴായത് 10 വര്‍ഷം; ദുരൂഹതകള്‍ ഏറെ

അന്ന് ഹൈ സ്പീഡ് റെയില്‍ പദ്ധതി ഉപേക്ഷിക്കാനുള്ള കാരണം പറയാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ മുന്‍ ഫിനാന്‍സ് സെക്രട്ടറിയും ഇപ്പോള്‍ കിഫ്ബി സിഇഒയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടിയുമായ കെ.എം. എബ്രഹാമോ തയാറാകാത്തതെന്ത് എന്ന ചോദ്യം ശേഷിക്കുന്നു.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jan 9, 2022, 08:53 am IST
inKerala

കോഴിക്കോട്: ഒമ്പതു വര്‍ഷം മുമ്പ്, കേരളത്തിന്റെ ഹൈ സ്പീഡ് റെയില്‍വെ പദ്ധതി മുടക്കാന്‍ മുന്നില്‍ നിന്ന ആളാണ് ഇപ്പോള്‍ സെമി സ്പീഡ് റെയില്‍വെയ്‌ക്ക് പിന്നില്‍ സക്രിയമായുള്ളത്. എട്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പദ്ധതി, അന്ന് മുടക്കിയില്ലായിരുന്നെങ്കില്‍ 2022ല്‍ ഹൈ സ്പീഡ് പാത ഭാഗികമായെങ്കിലും പ്രവര്‍ത്തന സജ്ജമായേനെ.

ഇപ്പോള്‍ ഹൈ സ്പീഡിനെ സെമി സ്പീഡാക്കി മാറ്റി, അതിന് കേരളത്തിന്റെ സ്വന്തം ഫണ്ട് കണ്ടെത്തല്‍ സംരംഭവുമൊക്കെയായി, എന്തു വന്നാലും പണിയുമെന്ന് വീമ്പിളക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും ഭരണകക്ഷിയെയും വീര്യപ്പെടുത്തുന്നത് ഹൈ സ്പീഡ് പദ്ധതി മുടക്കിയ അന്നത്തെ പ്രമുഖ ഉദ്യോഗസ്ഥനായിരുന്നു.  

ഹൈ സ്പീഡ് റെയില്‍ പദ്ധതിക്ക് സാധ്യത ആരാഞ്ഞത് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്, 2011ല്‍. എളമരം കരീം വ്യവസായ വകുപ്പ് മന്ത്രിയായിരിക്കെയാണ് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഇതിനുള്ള സാധ്യത പഠിക്കാന്‍ ഏല്‍പ്പിച്ചത്. അവര്‍ സാധ്യതയും സന്നദ്ധതയും അറിയിച്ചു, അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നു, ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി. 2013ല്‍ ഈ പദ്ധതി തുടങ്ങാന്‍ ധാരണയായി. എന്നാല്‍ അന്നത്തെ ഫിനാന്‍സ് സെക്രട്ടറി കെ.എം. എബ്രഹാം പദ്ധതി നടപ്പാക്കാനാവില്ലെന്ന് തടസ്സം പറഞ്ഞു. ഈ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുത്തെങ്കിലും കെ.എം. എബ്രഹാമിന്റെ തടസ്സത്തെ മറികടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പദ്ധതി മുടങ്ങി.  

എട്ടു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു തയാറെടുപ്പുകള്‍. എന്നാല്‍, 2016ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ വന്നതോടെ ഹൈ സ്പീഡ് റെയില്‍ മാത്രമല്ല, കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളും മുടങ്ങി. എട്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. അന്ന് അത് മുടങ്ങിയിരുന്നില്ലെങ്കില്‍, ഇന്ന് ഹൈ സ്പീഡ് സര്‍വീസ് നടത്തിയേനെ. 10 നിര്‍ണായക വര്‍ഷങ്ങളാണ് പാഴാക്കിയത്,’  അന്ന് പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയ ഡിഎംആര്‍സി തലവന്‍ ഇ. ശ്രീധരന്‍ ജന്മഭൂമിയോട് പറഞ്ഞു.

കെ.എം. എബ്രഹാം 2017ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. തുടര്‍ന്ന്, ആദ്യ പിണറായി സര്‍ക്കാരിലെ കിഫ്ബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി. 2021ല്‍, സ്വര്‍ണക്കടത്ത് കേസില്‍ ആരോപിതനായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ശിവശങ്കര്‍ പുറത്തായപ്പോള്‍ പിണറായിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി. സിവില്‍ എന്‍ജിനീയറിങ് ബിരുദവും ഡോക്ടറേറ്റുമുള്ള അദ്ദേഹമാണ് ഇപ്പോള്‍ സെമി സ്പീഡ് റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിന്് പിണറായി സര്‍ക്കാരിനെ ഉപദേശിക്കുന്നത്. പത്തു വര്‍ഷം മുമ്പ്, ഫിനാന്‍സ് സെക്രട്ടറിയും ശേഷം ചീഫ് സെക്രട്ടറിയുമായിരുന്ന ഉദ്യോഗസ്ഥന്‍ അന്നത്തെക്കാള്‍ മോശം സാമ്പത്തിക സ്ഥിതിയില്‍ ഇന്ന് സെമി സ്പീഡ് പാതയ്‌ക്കുവേണ്ടി സര്‍ക്കാരിനെ ഉപദേശിക്കുന്നുവെന്നത് വിചിത്രമായാണ് നിരീക്ഷിക്കപ്പെടുന്നത്.  

അന്ന് ഹൈ സ്പീഡ് റെയില്‍ പദ്ധതി ഉപേക്ഷിക്കാനുള്ള കാരണം പറയാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ മുന്‍ ഫിനാന്‍സ് സെക്രട്ടറിയും ഇപ്പോള്‍ കിഫ്ബി സിഇഒയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടിയുമായ കെ.എം. എബ്രഹാമോ തയാറാകാത്തതെന്ത് എന്ന ചോദ്യം ശേഷിക്കുന്നു.

Tags: Pinarayi VijayanK railകെഎം എബ്രഹാം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

Kerala

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

പുതിയ വാര്‍ത്തകള്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.