Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുഞ്ഞു പിറന്നാല്‍…

ശുഭമുഹൂര്‍ത്തത്തില്‍ നിലവിളക്കു കൊളുത്തി വച്ച്, ഗണപതിയ്‌ക്കൊരുക്കിയ ശേഷം, കുളിച്ചു ശുഭ്രവസ്ത്രധാരിയായ കുഞ്ഞിനെ അച്ഛനോ മുത്തച്ഛനോ, മുത്തശ്ശിയോ, അമ്മാവനോ മടിയിലിരുത്തിയാണ് പേരിടീല്‍ കര്‍മം നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2022, 07:00 am IST
in Samskriti

കുടുംബത്തിനും സമൂഹത്തിനും നന്മ ചെയ്യുന്ന ഉത്തമനായ ഒരു കുഞ്ഞിനെ പോറ്റി വളര്‍ത്താന്‍ ആഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടാവില്ല. ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാല്‍ പാലിക്കേണ്ടതായ ചില ആചാരാനുഷ്ഠാനങ്ങളുണ്ട്. പ്രസവാനന്തര കര്‍മ്മങ്ങളില്‍ പെടുന്നവയാണവ.  

വയമ്പും സ്വര്‍ണവും തേനില്‍ അരച്ച് നവജാതശിശുവിന്റെ നാക്കില്‍ തൊട്ടു കൊടുക്കുന്ന പതിവുണ്ട്. ഇത് ജനിച്ചയുടനെ അനുഷ്ഠിച്ചു വരുന്നതാണ്.  ജനിച്ച് ഒമ്പതാം നാളിലാണ് കണ്ണെഴുതുന്ന ചടങ്ങ്. നാരങ്ങയും കയ്യോന്നി നീരും വൃത്തിയുള്ള വെളുത്ത ശീലയില്‍ മുക്കി ഉണക്കിയെടുത്ത് വെളിച്ചെണ്ണയില്‍ മുക്കി കത്തിച്ച് അതിന്റെ തിരിയില്‍ നിന്നുള്ള കരി  ഓട്ടു പാത്രത്തിനു മീതെ പിടിപ്പിച്ച് അടര്‍ത്തിയെടുത്താണ് കുഞ്ഞുങ്ങള്‍ക്കുള്ള കണ്‍മഷി തയ്യാറാക്കിയിരുന്നത്. ആദ്യമായി കണ്ണെഴുതുന്നത് ഇടതു കണ്ണിലാവണമെന്നാണ് വിശ്വാസം.  

മുഹൂര്‍ത്തം നോക്കി വേണം കുഞ്ഞിനെ ആദ്യമായി തൊട്ടിലില്‍ കിടത്താന്‍. ചൊവ്വ, ശനി ദിവസങ്ങള്‍ ഈ കര്‍മ്മത്തിന് നിഷിദ്ധമാണ്.  കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങള്‍ പലതും കാലഹരണപ്പെട്ടെങ്കിലും നാമകരണം ഇപ്പോഴും പരമ്പരാഗതമായി തന്നെ ഹൈന്ദവര്‍ അനുഷ്ഠിച്ചു പോരുന്നു. ഇതും മുഹൂര്‍ത്തം നോക്കിയാണ് നടത്തേണ്ടത്. ജനിച്ച് 28ാം നാളിലാണ് നാമകരണം പൊതുവേ നടത്താറുള്ളത്.

ഈശ്വരനാമങ്ങളായിരുന്നു മുമ്പൊക്കെ നല്‍കിയിരുന്നത്. ഇടയ്‌ക്ക് പേരുകളില്‍ പ്രത്യേകിച്ച് അര്‍ത്ഥമില്ലാത്തവ കയറി വന്നെങ്കിലും ഇന്ന് വീണ്ടും ദൈവനാമങ്ങളിലേക്ക് തിരികെപ്പോകുന്ന പ്രവണത കാണാം. പേരുകള്‍ ആനന്ദം പ്രദാനം ചെയ്യുന്നവയാകണം. ഉച്ചരിക്കാന്‍ എളുപ്പമുള്ളതും. അര്‍ത്ഥശൂന്യമായ നാമങ്ങള്‍ കഴിയുന്നതും ഇടരുത്.  

ശുഭമുഹൂര്‍ത്തത്തില്‍ നിലവിളക്കു കൊളുത്തി വച്ച്, ഗണപതിയ്‌ക്കൊരുക്കിയ ശേഷം, കുളിച്ചു ശുഭ്രവസ്ത്രധാരിയായ കുഞ്ഞിനെ അച്ഛനോ മുത്തച്ഛനോ, മുത്തശ്ശിയോ, അമ്മാവനോ മടിയിലിരുത്തിയാണ് പേരിടീല്‍ കര്‍മം നടത്തുന്നത്.  അന്നപ്രാശനം അല്ലെങ്കില്‍ ചോറൂണാണ് പ്രാധാന്യമുള്ള മറ്റൊരു ചടങ്ങ്. ആദ്യമായി അരിയാഹാരം നല്‍കുന്ന ഈ ചടങ്ങ് ആണ്‍കുട്ടികള്‍ക്ക് 6,8,10 തുടങ്ങിയ മാസങ്ങളിലും പെണ്‍കുട്ടികള്‍ക്ക് 5,7,9 തുടങ്ങിയ മാസങ്ങളിലും നല്‍കുന്നത് ഉത്തമമാണ്. ഏറെയും ക്ഷേത്രങ്ങളിലാണ് ചോറൂണ് നടത്തറുള്ളത്. അന്നപ്രാശനനാള്‍ മുതല്‍ ഭൂമീദേവിയും കുഞ്ഞിന് അമ്മയായി മാറുന്നുവെന്നാണ് സങ്കല്‍പം.  മുഹൂര്‍ത്തപ്രകാരം ചെയ്യേണ്ട മറ്റൊരു കര്‍മമാണ് കാതു കുത്ത്. ഇത് പെണ്‍കുട്ടികള്‍ക്കെന്ന പോലെ ആണ്‍കുട്ടികള്‍ക്കും പണ്ടു കാലങ്ങളില്‍ നടത്തിയിരുന്നു.

Tags: child
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

Kerala

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

Kerala

ഒന്നര വയസുകാരന്റെ കൊലപാതകം; സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി, ഒരാഴ്ചക്കകം മറുപടി നൽകണം

Kerala

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.