ന്യൂദൽഹി: ഈ വര്‍ഷം ജനുവരി 10 മുതല്‍ 16 വരെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ നൂതനാശയ വാരമായി സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പാണ് (ഡിപിഐഐടി) പരിപാടി സംഘടിപ്പിക്കുന്നത്.
‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കാന്‍ ലക്ഷ്യമിട്ടുള്ള വെര്‍ച്വല്‍ നൂതനാശയ വാരാഘോഷം ഇന്ത്യയിലുടനീളമുള്ള സംരംഭകത്വത്തിന്റെ വ്യാപനവും ആഴവും പ്രദര്‍ശിപ്പിക്കാന്‍ പാകത്തിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിപണി പ്രവേശനം മെച്ചപ്പെടുത്തല്‍, വ്യവസായ പ്രമുഖരുമായുള്ള ചര്‍ച്ചകള്‍, സംസ്ഥാനങ്ങളുടെ മികച്ച സമ്പ്രദായങ്ങള്‍, ടെക്‌നോളജി എക്‌സിബിഷനുകള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളിലും സെഷനുകള്‍ ഉണ്ടായിരിക്കും.
ലോകമെമ്പാടുനിന്നുമുള്ള ഉന്നത നയരൂപകർത്താക്കൾ, വ്യവസായ-അക്കാദമിക രംഗങ്ങളിലെ പ്രമുഖർ, നിക്ഷേപകർ, സ്റ്റാർട്ടപ്പുകൾ, നൂതനാശയവുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നവർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരാനും ഈ പരിപാടിയിൽ ലക്ഷ്യമിടുന്നു.
ഈ വിഭാഗങ്ങളിൽ നിന്നും നൂതനാശയ വാരത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ https://www.startupindiainnovationweek.in/ എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.കൂടുതൽ വിവരങ്ങൾക്ക്, ഗൗതം ആനന്ദിനെ (മൊബൈൽ: 9205241872, ഇ-മെയിൽ: [email protected]) ബന്ധപ്പെടാവുന്നതാണ്.
















