Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

കെ. കെ. വിജയകുമാര്‍byകെ. കെ. വിജയകുമാര്‍
Aug 28, 2026, 05:00 am IST
inArticle

ഒരേ ഒരു ഭൂമി എന്ന മുന്നറിയിപ്പോടെയാണ് 1972 ല്‍ ഐക്യരാഷ്‌ട്ര സംഘടനയുടെ സ്റ്റോക്ക്ഹോമില്‍ നടന്ന പൊതുസഭ ലോക പരിസ്ഥിതി ദിനാചരണത്തിന് ആഹ്വാനം ചെയ്യുന്നത്. 1973 മുതല്‍, ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം ആയി ആചരിച്ചു വരുന്നു. പ്രകൃതിയില്‍നിന്നു പ്രേരണ നേടാം, കാലാവസ്ഥയ്‌ക്കായി,നമ്മുടെ ഭാവിക്കായി എന്നതായിരുന്നു 2026 ലെ ലോക പരിസ്ഥിതി ദിന മുദ്രാവാക്യം. വ്യവസായങ്ങള്‍ ,വാഹനങ്ങള്‍, മനുഷ്യ ആവാസ വ്യവസ്ഥകള്‍ എല്ലാംകൂടി പുറത്തുവിടുന്ന ഹരിതഗൃഹ വാതകത്തിന്റെ അളവ് ഗണ്യമായി വര്‍ദ്ധിച്ചു വരുന്നത് മൂലം ഓരോ വര്‍ഷവും ഭൂമിയിലെ താപനില വര്‍ധിക്കുകയാണ്. കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം വരുത്തുന്നു. ക്രമേണ, മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും നിലനില്‍ക്കാന്‍ കഴിയാത്ത വരണ്ട ഗ്രഹമായി ഭൂമി മാറുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ ആശങ്കപ്പെടുന്നു. വികസിത രാജ്യങ്ങള്‍ പ്രകൃതി സംരക്ഷണത്തിനു വേണ്ടി വലിയ തുക ചെലവഴിക്കുന്നുണ്ട് എന്നാല്‍ ഇവര്‍ തന്നെയാണ് പ്രകൃതിയെ തകര്‍ക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍ ഏറ്റവും കൂടുതല്‍ പുറം തള്ളുന്നതും. വൃക്ഷസസ്യ നിബിഡത തന്നെയാണ് ഹരിതഗൃഹ വാതകങ്ങളുടെ ആഘാതത്തെ വലിയൊരു പരിധിവരെ തടഞ്ഞുനിര്‍ത്തുന്നത്. മരവും വനവും സംരക്ഷിക്കേണ്ടതിന്റെയും ഇല്ലാതാക്കപ്പെട്ട വനങ്ങളെ തിരികെ വനമാക്കി മാറ്റേണ്ടതിന്റെയും പ്രാധാന്യം എല്ലാ രാജ്യങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട് പ്രകൃതി സംരക്ഷണത്തിനായി അതിശക്തമായ നിയമങ്ങളും ഉണ്ട്.

ഭാരതത്തിന്റെ സംസ്‌കാരത്തില്‍ വനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. ആരണ്യകങ്ങളില്‍ നിന്നാണ് ഭാരതീയ സംസ്‌കാരം ഉത്ഭവിച്ചത് തന്നെ. വനത്തെയും നദിയെയും എല്ലാം ഈശ്വരനായി കരുതി ആരാധിക്കുന്നതാണ് ഭാരതീയ പാരമ്പര്യം. നദികള്‍ തീര്‍ത്ഥങ്ങളാണ്,വനങ്ങള്‍ വിജ്ഞാനത്തിന്റെ പ്രഭവ കേന്ദ്രങ്ങളാണ്,പര്‍വ്വതങ്ങള്‍ ഈശ്വര സ്വരൂപമാണ്. ഇതാണ് പ്രകൃതിയെ സംബന്ധിച്ചുള്ള ഭാരതീയ സങ്കല്പം. ലോക പരിസ്ഥിതി ദിനാചരണം പ്രഖ്യാപിക്കുന്നതിനും സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് ഭാരതീയര്‍ക്ക് പ്രകൃതിയോട് ഭക്തിയായിരുന്നു .

വൃക്ഷ സംരക്ഷണത്തിനായി സ്വന്തം ശിരസ്സ് നല്‍കിയ ഒരു രോമാഞ്ചജനകവും അവിശ്വസനീയവുമായ സംഭവം ഈ ഭാരതത്തില്‍ ഉണ്ടായ എന്ന് എത്ര പരിസ്ഥിതി പ്രേമികള്‍ക്ക് അറിയാം? ഒരാളല്ല 363 ആളുകളാണ് വൃക്ഷ സംരക്ഷണത്തിനായി ആത്മഹൂതി ചെയ്തത്.

രാജസ്ഥാനിലെ ജോധ്പൂരിന് സമീപമുള്ള മരുപ്രദേശത്തെ ഖേജ്രി ഗ്രാമത്തിലാണ് 1730 ഓഗസ്റ്റ് 28ന് അമൃതാദേവി എന്ന ധീര വനിതയുടെ നേതൃത്വത്തില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉള്‍പ്പെടെ 363 ആളുകള്‍ വൃക്ഷ സംരക്ഷണത്തിനായി ആത്മഹൂതി ചെയ്തത്.

അന്നത്തെ ജോധ്പൂര്‍ മഹാരാജാവ് അഭയ്സിംഗ് തന്റെ പുതിയ കൊട്ടാരം നിര്‍മ്മിക്കുന്ന ആവശ്യത്തിലേക്കായി ഖേജ്രി ഗ്രാമത്തിലെ വൃക്ഷങ്ങള്‍ മുറിക്കുന്നതിനായി സേവകരെ അയക്കുന്നു. കാലി വളര്‍ത്തലും , കൃഷിയും ജീവനോപാധിയായി സ്വീകരിച്ച വൈഷ്ണോയ് വിശ്വാസികളായ ഖേജ്രി ഗ്രാമവാസികള്‍ ഏറ്റവും പവിത്രമായി കരുതുന്ന, കൃഷ്ണമൃഗങ്ങളുടെയും കാലിക്കൂട്ടത്തിന്റെയും പക്ഷിമൃഗാദികളുടെയും ഏക ആശ്രയമായ, അവര്‍ ഭക്ഷണത്തിനായും തണലിനായും ആശ്രയിക്കുന്ന ഖേജ്രി വൃക്ഷങ്ങള്‍ മുറിക്കാന്‍ രാജകിങ്കരന്മാര്‍ എത്തിയപ്പോള്‍ അമൃതാദേവിയുടെ നേതൃത്വത്തില്‍ അവരെ തടഞ്ഞു. വൃക്ഷങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ടാണ് അവര്‍ പ്രതിരോധം തീര്‍ത്തത്. അധികാരത്തിന്റെ അന്ധത ബാധിച്ച രാജകിങ്കരന്മാര്‍ വൃക്ഷത്തില്‍ അമൃതാ ദേവിയെ വെട്ടിവീഴ്‌ത്തി.അമ്മയുടെ ജീവത്യാഗത്തിന് പിന്നാലെ അസു,രത്നി,ഭഗു എന്നീ പെണ്‍മക്കളും ആത്മഹൂതി ചെയ്തു.

നവ വധൂവരന്മാര്‍ ഉള്‍പ്പെടെ 363 ആളുകളാണ് അന്ന് ജീവത്യാഗം ചെയ്തത്. കാര്യങ്ങള്‍ കൈവിട്ടുപോയി എന്ന് മനസ്സിലാക്കിയ രാജകിങ്കരന്മാര്‍ ജോധ്പൂരില്‍ തിരിച്ചെത്തി മഹാരാജ അഭയ്സിങ്ങിനെ വിവരം ധരിപ്പിച്ചു. പരിഭ്രാന്തനായ മഹാരാജാവ് ജനങ്ങളോട് ക്ഷമായാചനം നടത്തുകയും മേലില്‍ ഖേജ്രി വൃക്ഷങ്ങള്‍ മുറിക്കരുതെന്നും മൃഗങ്ങളെ ഉപദ്രവിക്കരുതെന്നും ഉത്തരവിറക്കുകയും ചെയ്തു. ഇന്നും ഈ ഉത്തരവിന് നിയമപ്രാബല്യം ഉണ്ട്.

1604 ല്‍ കര്‍മ്മ എന്നും ഗോരാ എന്നും പേരുള്ള വൈഷ്ണോയ് വിശ്വാസികളായ രണ്ട് മഹിളകള്‍ വൃക്ഷ സംരക്ഷണത്തിനായി ജോധ്പൂരില്‍ ആത്മഹൂതി ചെയ്തിരുന്നു 1643 ല്‍ ബുമ്പോജി എന്ന വ്യക്തിയും ജീവത്യാഗം ചെയ്തിരുന്നു. ലോക ചരിത്രത്തില്‍ ഒരിടത്തും വൃക്ഷ നശീകരണത്തിനെതിരെ പ്രതിരോധം തീര്‍ത്ത് ആത്മഹൂതി ചെയ്ത മറ്റൊരു സംഭവം കണ്ടെത്താന്‍ കഴിയില്ല.

1973ല്‍ ഹിമാലയന്‍ മലനിരകളെ സംരക്ഷിക്കുന്നതിന് ആരംഭിച്ച ചിപ്കോ പ്രസ്ഥാനത്തിന്റെ ആരംഭത്തിനും പ്രേരണയായത് അമൃതാ ദേവിയുടെ ആത്മത്യാഗമാണ്. ചിപ്കോ എന്നാല്‍ ആലിംഗനം എന്നാണ് അര്‍ത്ഥം. വലിയ ഔപചാരിക വിദ്യാഭ്യാസം ഒന്നുമില്ലാതിരുന്ന ഗൗരാദേവി എന്ന മഹിളയുടെയും ചണ്ഡി പ്രസാദ് ഭട്ട് എന്ന തദ്ദേശ പരിസ്ഥിതി പ്രവര്‍ത്തകന്റെയും നേതൃത്വത്തില്‍ ഗ്രാമവാസികള്‍ ഹിമാലയന്‍ മലനിരകളിലെ വൃക്ഷങ്ങളെ ആലിംഗനം ചെയ്തു കൊണ്ടാണ് വൃക്ഷ സംരക്ഷണത്തിനായുള്ള പോരാട്ടം നടത്തിയത്. പിന്നീട് സുന്ദര്‍ലാല്‍ ബഹുഗുണ എന്ന സാത്വികനായ വ്യക്തി ചിപ്കോ പ്രസ്ഥാനത്തിന്റെ തലപ്പത്തെത്തി. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഇല്ലാതെ, വിദേശ ഫണ്ട് വാങ്ങാതെ വൃക്ഷങ്ങളെ സ്വന്തം മക്കളെപ്പോലെ കരുതി ആലിംഗനം ചെയ്തുകൊണ്ട് നടത്തിയ നിശബ്ദ പ്രക്ഷോഭത്തെ തുടര്‍ന്ന് 1980ല്‍ 15 വര്‍ഷത്തേക്ക് ഹിമാലയന്‍ മലനിരകളിലെ വൃക്ഷങ്ങള്‍ വെട്ടുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ദേശീയ വനനയം രൂപീകരിക്കുന്നതിനും വലിയൊരു അളവോളം ചിപ്കോ പ്രസ്ഥാനം കാരണമായി.

1998 ഒക്ടോബറില്‍ ഹിന്ദി സിനിമ നടന്‍ സല്‍മാന്‍ ഖാനും കൂട്ടരും ഇതേ ഖേജ്രി ഗ്രാമത്തിലാണ് കൃഷ്ണ മൃഗങ്ങളെ വേട്ടയാടിയത്. വൈഷ്ണോയ് വിശ്വാസികളാണ് അന്ന് സല്‍മാന്‍ ഖാനെതിരെ പരാതി നല്‍കിയത്. ഈ കേസില്‍ സല്‍മാന്‍ഖാനെ 5 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. മഹാരാജ അഭയ്സിംഗിന്റെ നിരോധന ഉത്തരവിന് നാട്ടുരാജ്യ ലയനത്തിനു ശേഷവും ലഭിച്ച നിയമ പ്രാബല്യത്തിന്റെയും കൂടി പിന്‍ബലത്തിലാണ് സല്‍മാന്‍ ഖാന് ശിക്ഷ ലഭിച്ചത്. ശിക്ഷയും അപ്പീലും ജാമ്യവും ഒക്കെ ആയി കേസ് ഇപ്പോഴും നിലനില്‍ക്കുന്നു എന്നാണ് രേഖകളില്‍ കാണുന്നത്.

വൃക്ഷസംരക്ഷണത്തിനു വേണ്ടി അമൃതാദേവിയും ഗ്രാമവാസികളും നടത്തിയ ആത്മത്യാഗം ഭാരതത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് നിതാന്ത പ്രേരണയായി തീരണമെന്ന് ഭാരതീയ മസ്ദൂര്‍ സംഘ സ്ഥാപകന്‍ സ്വര്‍ഗ്ഗീയ ദത്തോപന്ത് ഠേംഗ്ഡിജി ആഗ്രഹിച്ചിരുന്നു. അമൃതാദേവി ബലിദാന ദിനമായ ആഗസ്റ്റ് 28 ദേശീയ പരിസ്ഥിതി സംരക്ഷണ ദിനമായി ആചരിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഈ ആഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഓഗസ്റ്റ് 28 ദേശീയ പരിസ്ഥിതി സംരക്ഷണ ദിനമായി ബി.എം.എസ് ആചരിക്കുന്നത്. ദേശഭക്തിയില്‍ ഊന്നി നിന്നുകൊണ്ട് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തില്‍ വ്യാപൃതരാകാന്‍ അമൃതാദേവിയുടെയും ഗ്രാമവാസികളുടെയും ബലിദാനം തീര്‍ച്ചയായും പ്രേരണയായിത്തീരും.

വിദേശ ഫണ്ട് വാങ്ങി ഭാരതത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ദേശവിരുദ്ധ കപട പരിസ്ഥിതിവാദികളെ തിരിച്ചറിയാനും നമുക്ക് കഴിയണം. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം വര്‍ദ്ധിക്കുന്ന, ഭൂമി മനുഷ്യനും മറ്റ് സസ്യ ജന്തുജാലങ്ങള്‍ക്കും ആവാസയോഗ്യമല്ലാതാക്കുന്ന ഒരു പ്രവര്‍ത്തിയും ചെയ്യില്ല എന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.

അഥര്‍വ്വവേദം പൃഥ്വിസൂക്തം ആരംഭത്തിലേ പറയുന്നു: മാതാ ഭൂമി പുത്രോഹം പൃഥ്വിവ്യാ (ഭൂമി മാതാവാണ് ഞാന്‍ അവിടുത്തെ പുത്രനും)

 

 

Tags: World Environment DayAmrita Devi Martyrdom DayTree conservation
കെ. കെ. വിജയകുമാര്‍
കെ. കെ. വിജയകുമാര്‍
ബി. എം. എസ്. അഖിലേന്ത്യാ കാര്യസമിതി അംഗമാണ് [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക പരിസ്ഥിതി ദിനം: ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

Main Article

ഇന്ന് ലോക പരിസ്ഥിതിദിനം: പ്രാണവായതരുന്നോനെയിതാ തൊഴുന്നേന്‍

ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍
Kerala

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍
Kerala

ലോക പരിസ്ഥിതിദിനം: കൊച്ചിയുടെ ‘കനോപ്പി’ക്ക് മരണമണിയോ?

Main Article

പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം; ഇവിടെ വാസം സാധ്യമാകാന്‍…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.