Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കയ്യാങ്കളിക്കാരുടെ ആശങ്ക

കേസില്‍ മന്ത്രി വി. ശിവന്‍കുട്ടിയടക്കം ആറ് പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി. വിചാരണ നേരിടണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. 2,20,093 രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചത്. അഞ്ചോളം സാക്ഷികള്‍ പ്രതികളുടെ പങ്കും അവര്‍ തല്ലിത്തകര്‍ത്ത സാധനങ്ങളെക്കുറിച്ചും വ്യക്തമായി മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യ വിചാരണയുടെ ഭാഗമായുള്ള ചെറു വിചാരണയായി വിടുതല്‍ ഹര്‍ജിയെ കാണാന്‍ ഉദ്ദേശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

ഉത്തരന്‍byഉത്തരന്‍
Jan 5, 2022, 06:30 am IST
inArticle

കേരള നിയമസഭയിലെ കയ്യാങ്കളിക്കേസ് തുടരുകയാണ്. ആറുവര്‍ഷം മുന്‍പ് മാര്‍ച്ച് 13 നാണ് നിയമസഭയില്‍ അടി, പിടിതുടങ്ങിയതെല്ലാം അരങ്ങേറിയത്.സംഭവവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത് കെട്ടിച്ചമച്ച ദൃശ്യങ്ങളാണെന്നാണ് പ്രതിപ്പട്ടികയിലുള്ളവരുടെ പരിഭവം. എംഎല്‍എമാര്‍ നടത്തിയ പ്രതിഷേധം മാധ്യമങ്ങള്‍ പെരുപ്പിച്ചുകാട്ടി. പ്രതികളുടേത് പ്രതിഷേധമായിരുന്നു, മറിച്ച് അക്രമമല്ല. ബജറ്റ് പ്രസംഗം തടസപ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശ്യം. വാച്ച് ആന്‍ഡ് വാര്‍ഡായി വന്ന പോലീസുകാര്‍ അതിക്രമം കാണിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തും തള്ളിലുമാണ് സ്പീക്കറുടെ കസേര, കംപ്യൂട്ടര്‍ തുടങ്ങിയവ നശിച്ചത്. 21 മന്ത്രിമാര്‍ ഉള്‍പ്പെടെ 140 എംഎല്‍എമാരും നിയമസഭയില്‍ ഉണ്ടായിരുന്നിട്ടും കേസില്‍ പോലീസുകാര്‍ മാത്രമാണ് സാക്ഷികളായതെന്നും പ്രതിഭാഗം വാദിച്ചു.

എന്നാല്‍, പ്രതികള്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ചെയ്യുന്നത് നിയമപരമായി തെറ്റാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതികള്‍ പൊതുമുതല്‍ നശിപ്പിച്ചത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങള്‍ ഒരു എംഎല്‍എയ്‌ക്കും നശിപ്പിക്കാനാകില്ല. പ്രതികള്‍ പൂര്‍ണബോധ്യത്തോടെയാണ് അക്രമം നടത്തിയത്. ഇത്തരമൊരു പ്രവൃത്തി നിയമസഭാ ചരിത്രത്തിലാദ്യമാണെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു.വിടുതല്‍ ഹര്‍ജിയില്‍ ഏഴിന് കോടതി ഉത്തരവ് പുറപ്പെടുവിക്കും. ധനമന്ത്രിയായിരുന്ന കെ.എം.മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ അക്രമം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. പ്രതികള്‍ ബഡ്ജറ്റ് അവതരണത്തിന്റെ തലേദിവസം സഭയില്‍ തങ്ങിയതില്‍ നിന്ന് സഭ തല്ലിത്തകര്‍ക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നു എന്ന പ്രതികളുടെ വാദം അംഗീകരിക്കാനാകില്ല. ബഡ്ജറ്റ് അവതരണം തടയുക മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യം എന്ന വാദം ഈ ഘട്ടത്തില്‍ തീരുമാനിക്കേണ്ട കാര്യമല്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.

കേസില്‍ മന്ത്രി വി. ശിവന്‍കുട്ടിയടക്കം ആറ് പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി. വിചാരണ നേരിടണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. 2,20,093 രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചത്. അഞ്ചോളം സാക്ഷികള്‍ പ്രതികളുടെ പങ്കും അവര്‍ തല്ലിത്തകര്‍ത്ത സാധനങ്ങളെക്കുറിച്ചും വ്യക്തമായി മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യ വിചാരണയുടെ ഭാഗമായുള്ള ചെറു വിചാരണയായി വിടുതല്‍ ഹര്‍ജിയെ കാണാന്‍ ഉദ്ദേശ്യമില്ലെന്നും കോടതി വ്യക്തമാക്കി. പോലീസ് ഹാജരാക്കിയ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിഡിയില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നും കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്ക് വളരെ വ്യക്തവും ആവശ്യത്തിലേറെ തെളിവ് നല്‍കുന്നതുമാണ്. അടുത്ത ദിവസമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന പ്രതികളുടെ വാദത്തില്‍ കഴമ്പില്ല.

ദൃശ്യങ്ങള്‍ക്ക് സാക്ഷ്യപത്രം ഇല്ലാതിരുന്നതിനാല്‍ ഇതില്‍ കൃത്രിമം കാണിച്ചിരിക്കാമെന്നും ദൃശ്യങ്ങള്‍ വ്യാജമാണെന്നുമുള്ള പ്രതികളുടെ വാദം അംഗീകരിക്കാനാവില്ല. സെക്രട്ടറി  ഡിവിഡി അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് നല്‍കിയിരുന്നില്ല. സെക്രട്ടേറിയേറ്റിലെ ഇലക്ട്രോണിക്‌സ് അസിസ്റ്റന്റ് എന്‍ജിനീയര്‍ നേരിട്ടാണ് ഡിവിഡിയില്‍ നിന്ന് പകര്‍പ്പ് എടുത്തത്. കൃത്രിമമായി ഉണ്ടാക്കിയതല്ലെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രതികളുടെ പ്രവര്‍ത്തി സംശയം ജനിപ്പിക്കുന്നതും വിചാരണ നേരിടുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റാത്തതുമാണെന്നും കോടതി നിരീക്ഷിച്ചു. തടിയൂരി കിട്ടാന്‍ പറ്റാവുന്ന പണിയെല്ലാം പ്രതികള്‍ ചെയ്യുന്നുണ്ട്. എന്നിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല. അവസാനത്തെ പണിത്തിരക്കിലാണ് പ്രതികളെല്ലാം. എന്നിട്ടും വിശ്വാസം പോര. അലമ്പാവുമോ മാര്‍ച്ച് പതിമൂന്ന് എന്ന ആശങ്കയിലാണ് എല്ലാവരും.

Tags: kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.