Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബൈപ്പാസ് ഇപ്പ ശരിയാക്കിത്തരാം… കേട്ടുതഴമ്പിച്ച് കാഞ്ഞിരപ്പള്ളിക്കാര്‍

അല്‍ഫോന്‍സ് കണ്ണന്താനം എംഎല്‍എയായിരിക്കെയാണ് മെയിന്‍ ബൈപ്പാസിന് തുടക്കമിട്ടത്. 2007-08ല്‍ സര്‍ക്കാര്‍ ഫാസ്റ്റ് ട്രാക്കില്‍ ഉള്‍പ്പെടുത്തി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 9.2 കോടി രൂപ അനുവദിച്ച് തുടക്കമിട്ടതാണ് ബൈപ്പാസ് പദ്ധതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2022, 03:05 pm IST
inKottayam
ചിറ്റാര്‍പുഴയോരത്തുകൂടി നിര്‍മ്മാണം ആരംഭിച്ച് പാതിവഴിയില്‍ നിലച്ച മിനി ബൈപ്പാസ് കാടുകയറിയ നിലയില്‍

ചിറ്റാര്‍പുഴയോരത്തുകൂടി നിര്‍മ്മാണം ആരംഭിച്ച് പാതിവഴിയില്‍ നിലച്ച മിനി ബൈപ്പാസ് കാടുകയറിയ നിലയില്‍

കാഞ്ഞിരപ്പള്ളി: വര്‍ഷങ്ങളായി അധികൃതര്‍ക്ക് ഒരേ പല്ലവി തന്നെ. കാഞ്ഞിരപ്പള്ളിയിലെ ബൈപ്പാസുകള്‍ ഉടന്‍ ശരിയാകും. കാഞ്ഞിരപ്പള്ളിക്കാര്‍ ഇന്ന് ഈ വാക്കുകള്‍ക്ക് ഒരുവിലയും കല്‍പ്പിക്കുന്നില്ല. അവരിത് എത്രയോ വര്‍ഷങ്ങളായി കേള്‍ക്കുന്ന കാര്യമാണ്.

രണ്ട് ബൈപ്പാസുകളാണ് കാഞ്ഞിരപ്പള്ളിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്.  കിഫ്ബിയില്‍ നിന്നു സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള മെയിന്‍ ബൈപ്പാസും ത്രിതല പഞ്ചായത്തുകളുടെ ഫണ്ട്, എംപി, എല്‍എല്‍എ ഫണ്ടുകള്‍ ഉപയോഗിച്ച് ചിറ്റാര്‍പുഴയോരത്തുകൂടി മിനി ബൈപ്പാസും.  

അല്‍ഫോന്‍സ് കണ്ണന്താനം എംഎല്‍എയായിരിക്കെയാണ് മെയിന്‍ ബൈപ്പാസിന് തുടക്കമിട്ടത്. 2007-08ല്‍ സര്‍ക്കാര്‍ ഫാസ്റ്റ് ട്രാക്കില്‍ ഉള്‍പ്പെടുത്തി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 9.2 കോടി രൂപ അനുവദിച്ച് തുടക്കമിട്ടതാണ് ബൈപ്പാസ് പദ്ധതി. ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നിന്നു മണിമല റോഡിനും ചിറ്റാര്‍പുഴയ്‌ക്കും കുറകെ പാലം നിര്‍മിച്ച് ടൗണ്‍ ഹാളിന് സമീപത്ത് കൂടി പൂതക്കുഴിയില്‍ ദേശീയപാതയില്‍ പ്രവേശിക്കുന്നതാണ് നിര്‍ദിഷ്ട ബൈപ്പാസ്. 1.65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈപ്പാസില്‍ ഒരു പാലവും അഞ്ച് കലുങ്കുകളും നിര്‍മിക്കും.  

ശരാശരി 15 മുതല്‍ 20 മീറ്റര്‍ വരെയായിരിക്കും വീതി. എന്നാല്‍, വേണ്ടരീതിയില്‍ നടപടിക്രമങ്ങള്‍ നടക്കുന്നില്ലെന്നാണ് ആരോപണം. വര്‍ഷങ്ങളായിട്ടും പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു.മിനി ബൈപ്പാസ് നിര്‍മാണവും ചലനമറ്റ നിലയിലാണ്. നിലവില്‍ കാടുകയറിയ നിലയിലാണ് മിനി ബൈപ്പാസ്.  

2011ല്‍ പദ്ധതി തയാറാക്കി 2012ല്‍ ചിറ്റാര്‍ പുഴയുടെ ഒരു വശവും പുഴയോട് ചേര്‍ന്നുള്ള പുറമ്പോക്കും കെട്ടിയെടുത്താണ് മിനി ബൈപ്പാസിന്റെ നിര്‍മാണം ആരംഭിച്ചത്. സംരക്ഷണ ഭിത്തി കെട്ടിയെടുത്ത് നിര്‍മിച്ച വഴിയാണ് ഇപ്പോള്‍ കാടുകയറി നശിക്കുന്നത്. പൂര്‍ണമായ രൂപരേഖ ഇല്ലാതെ നിര്‍മാണം ആരംഭിച്ചതാണ് പദ്ധതി പാതിവഴിയില്‍ നിലയ്‌ക്കാന്‍ കാരണം.  ലോക ബാങ്കിന്റെയും ധനകാര്യ കമ്മിഷന്റെയും ഫണ്ട് ഉപയോഗിച്ചാണു പണികള്‍ ആരംഭിച്ചത്. 1.20  കോടി രൂപ ചെലവഴിച്ചെങ്കിലും ചിറ്റാര്‍പുഴയുടെ ഓരം കെട്ടിയെടുക്കുക മാത്രമാണ് ചെയ്തത്.  

പേട്ടക്കവലയില്‍ നിന്നാരംഭിച്ച് ചിറ്റാര്‍ പുഴയോരത്തു കൂടി ടൗണ്‍ ഹാളിനു സമീപത്ത് കുരിശുങ്കല്‍ ജങ്ഷനില്‍ മണിമല റോഡിലെത്തുന്നതാണ് പദ്ധതി. എന്നാല്‍, നടുഭാഗത്തു നിന്നു ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നും ഇരുവശങ്ങളിലും എത്തിപ്പെടാതെ പാതിവഴിയില്‍ നിലച്ചു കിടക്കുകയാണ്. ബൈപ്പാസിന്റെ നിര്‍മാണം ആരംഭിച്ച് ദേശീയ പാതയില്‍ പ്രവേശിക്കണമെങ്കില്‍ ഇനിയും നിയമകുരുക്കുകള്‍ ഏറെയാണ്.

Tags: kottayamBypassകാഞ്ഞിരപ്പള്ളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.