Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

തൂലികയുടെ ത്രില്ലില്‍ റോയ് മണപ്പള്ളില്‍

1989 ല്‍ ഒരു തമിഴ് സിനിമയില്‍ നായക തുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ഉണ്ടായെങ്കിലും ചിത്രം റിലീസ് ചെയ്യാതിരുന്നതുകൊണ്ട് അഭിനേതാവെന്ന നിലയില്‍ ശ്രദ്ധനേടാന്‍ കഴിയാതെ പോയി. 1990കളുടെ ആദ്യം മലയാളത്തില്‍ ടെലിവിഷന്‍ പരമ്പരകളുടെ വരവോടെ റോയ് മിനിസ്‌ക്രീനിലെ ശ്രദ്ധേയമായ സാന്നിധ്യമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 09:39 pm IST
inEntertainment

കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തില്‍ തരക്കേടില്ലാത്ത ജോലിയും ശമ്പളവും ഉപേക്ഷിച്ചു തനിക്കേറെ പ്രിയപ്പെട്ട കലാലോകത്തേക്ക് പൂര്‍ണമായി മാറാനുള്ള തീരുമാനമെടുക്കുമ്പോള്‍ റോയ് മണപ്പള്ളില്‍ എന്ന ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന് ഏറെ ആലോചിക്കേണ്ടിയിരുന്നില്ല. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി ദൃശ്യ മാധ്യമ രംഗത്ത് നടന്‍, കഥാ തിരക്കഥാകൃത്ത്, സംവിധായകന്‍, സംഘാടകന്‍ എന്നീ നിലകളില്‍ സജീവ സാന്നിധ്യമായിരുന്നു റോയ് മണപ്പള്ളില്‍. ഇനിയും സര്‍വീസ് ബാക്കി നില്‍ക്കവെയാണ് ബിഎസ്എന്‍എല്‍ എറണാകുളം മുഖ്യകാര്യാലയത്തില്‍ മീഡിയ റിലേഷന്‍സ് ഓഫീസര്‍ ആയിരുന്ന റോയ് സ്വയം വിരമിക്കുന്നത്.

കോഴഞ്ചേരി സെ. തോമസ് കോളജില്‍ നിന്നും ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടിയ ആറന്മുള സ്വദേശിയായ റോയ് വാര്‍ത്താവിനിമയ വകുപ്പില്‍ ഉദ്യോഗസ്ഥനായാണ് കൊച്ചിയില്‍ എത്തുന്നത്. പഠന കാലത്തുതന്നെ എഴുത്തും നാടകാഭിനയവുമൊക്കെയായി സജീവമായിരുന്ന റോയിയെ തന്റെ നാട്ടുകാരനും സുഹൃത്തുമായ ഉണ്ണി ആറന്മുളയാണ് ചലച്ചിത്രരംഗത്തേക്ക് കൊണ്ടുവരുന്നത്. 1985 ല്‍ ഉണ്ണി സംവിധാനം ചെയ്ത സ്വര്‍ഗ്ഗം എന്ന ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച അനുഭവങ്ങളുമായി ഔദ്യോഗിക ജോലിക്കൊപ്പം റോയ് ചലച്ചിത്രരംഗത്ത് തന്റെ സാന്നിധ്യം തുടര്‍ന്നു.  

1989 ല്‍ ഒരു തമിഴ് സിനിമയില്‍ നായക തുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ഉണ്ടായെങ്കിലും ചിത്രം റിലീസ് ചെയ്യാതിരുന്നതുകൊണ്ട് അഭിനേതാവെന്ന നിലയില്‍ ശ്രദ്ധനേടാന്‍ കഴിയാതെ പോയി. 1990കളുടെ ആദ്യം മലയാളത്തില്‍ ടെലിവിഷന്‍ പരമ്പരകളുടെ വരവോടെ റോയ് മിനിസ്‌ക്രീനിലെ ശ്രദ്ധേയമായ സാന്നിധ്യമായി.

അറബിക്കടലിന്റെ റാണി എന്ന പരമ്പരയില്‍ പോര്‍ട്ട് ഓഫീസര്‍ വേഷത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ പരിചിതനായ ഇദ്ദേഹം തുടര്‍ന്നും വിവിധ പരമ്പരകളില്‍ അഭിനേതാവായി. 1995ല്‍ ദൂരദര്‍ശനില്‍ ഗാനോത്സവം എന്ന സംഗീത പരിപാടിയിലൂടെ ആദ്യമായി സംവിധായകനായി. തുടര്‍ന്ന് നിരവധി സംഗീത പരിപാടികളും ഡോക്കുമെന്ററികളും ടെലിസിനിമകളും സംവിധാനം ചെയ്തു.

1998ല്‍ കൊച്ചി കേന്ദ്രമാക്കി ടെലിവിഷന്‍ മാധ്യമത്തിലെ കലാകാരന്മാരുടെ കൂട്ടായ്‌മ രൂപീകരിക്കുകയും ടെലിവിഷന്‍ അവാര്‍ഡുകള്‍ക്കു തുടക്കം കുറിക്കുവാനും നേതൃതം നല്‍കി. ദൃശ്യ അവാര്‍ഡുകള്‍ എന്ന പേരില്‍ മലയാളത്തിലെ ഏറെ ശ്രദ്ധേയമായ മാധ്യമ അവാര്‍ഡായി ഇന്നും അത് തുടരുന്നത് റോയിയുടെ നേതൃത്വത്തില്‍ തന്നെ.

ഔദ്യോഗിക ജീവിതത്തിലെയും കലാലോകത്തെയും തിരക്കുകള്‍ക്കിടയിലും റോയിക്ക് ഏറെ ഹരം നല്‍കുന്നത് യാത്രകളാണ്. അമേരിക്ക, കാനഡ, ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ഇതിനോടകം മുപ്പതിലേറെ രാജ്യങ്ങളിലെ നൂറിലേറെ നഗരങ്ങള്‍ സന്ദര്‍ശിച്ചു. കൊവിഡിന്റെ പ്രതിസന്ധി രണ്ടുവര്‍ഷമായി യാത്രകള്‍ മുടക്കി.

ടെലിവിഷന്‍ മാധ്യമത്തില്‍ സജീവമായിരുന്ന റോയ് ഏറെനാളായി കൊണ്ടുനടന്ന സ്വപ്‌നമാണ് ഒരു സിനിമ സംവിധാനം ചെയ്യുക എന്നത്. ജോലിയില്‍ നിന്ന് സ്വയം വിരമിക്കുമ്പോള്‍ അതായിരുന്നു ഒരു മുഖ്യലക്ഷ്യം. പക്ഷെ പിന്നെയും കൊവിഡ് വില്ലനായി. ആ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ കുറേക്കാലം കാത്തിരിക്കേണ്ടി വന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞു.

ഭാര്യയുടെ പേരില്‍ കഥ എഴുതുന്ന ഒരു സാഹിത്യകാരന്റെ ജീവിത കഥയാണ് തൂലിക എന്ന തന്റെ ആദ്യചിത്രത്തില്‍ റോയ് ഇതിവൃത്തമാക്കിയിരിക്കുന്നത്. വികാരതീവ്രമായ കുടുംബരംഗങ്ങളും മിതത്വമുള്ള പ്രണയ രംഗങ്ങളും സഭ്യമായ ഹാസ്യരംഗങ്ങളും ഹൃദ്യമായ ഗാനങ്ങളും ഒത്തുചേര്‍ത്തു സകുടുംബം ആസ്വദിക്കാവുന്ന സിനിമയാണ് തൂലികയെന്ന് റോയ് പറയപ്പെടുന്നു.

മുഖ്യ കഥാപാത്രങ്ങളായി മാത്യൂസ് ജോണ്‍, അഞ്ജലി പുളിക്കല്‍ എന്നീ പുതുമുഖങ്ങള്‍ക്കൊപ്പം ടോണി, മോഹന്‍ അയിരൂര്‍, സംവിധായകന്‍ ജോഷി മാത്യു, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, ടോം ജേക്കബ്, ഹരിശ്രീ യുസഫ്, ജോയ് ജോണ്‍, ദേവിചന്ദന, സിന്ധു വേണുഗോപാല്‍ എന്നിവരും അഭിനേതാക്കളാണ്. ഗായകന്‍ കെ.ജി. മാര്‍ക്കോസ്, ഊര്‍മിള ഉണ്ണി എന്നിവര്‍ അതിഥികളായും എത്തുന്നു.

പ്രതികൂല കാലാവസ്ഥയിലും കൃത്യമായി ഉദ്ദേശിച്ച സമയത്തു തന്നെ ഷൂട്ടിങ് പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് റോയ് മണപ്പള്ളില്‍. ഒപ്പം ചിത്രീകരണാനന്തര ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി തിയേറ്ററിലും ഒടിടി യിലും ഒരുപോലെ പ്രദര്‍ശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിലാണ്.

Tags: malayalam cinemacinematamil moviemini screen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Entertainment

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

Entertainment

മോഹന വള്ളി പൂർത്തിയായി

Kerala

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.