Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിന്ദുത്വത്തെ നശിപ്പിക്കുമെന്നതിനാല്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിരോധിച്ചെന്ന് നുണ പറഞ്ഞ് എന്‍ജിഒ ഡയറക്ടര്‍; പിന്നാലെ മാപ്പ്

ഹിന്ദുത്വത്തെ നശിപ്പിക്കുമെന്നതിനാല്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിരോധിച്ചെന്ന വ്യാജപ്രചാരണം നടത്തിയ എന്‍ജിഒ ഡയറക്ടര്‍ വെട്ടിലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2021, 06:51 pm IST
in World

ന്യൂദല്‍ഹി: ഹിന്ദുത്വത്തെ നശിപ്പിക്കുമെന്നതിനാല്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിരോധിച്ചെന്ന വ്യാജപ്രചാരണം നടത്തിയ എന്‍ജിഒ ഡയറക്ടര്‍ വെട്ടിലായി.

ഡിസംബര്‍ 25നാണ് ലതിക റോയ് ഫൗണ്ടേഷന്‍ (എല്‍ആര്‍എഫ്) എന്ന എന്‍ജിഒയുടെ സഹസ്ഥാപകയും ഡയറക്ടറുമായ ജോ ചോപ്ര മക്‌ഗൊവാന്‍ ഉത്തരാഖണ്ഡില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിരോധിച്ചതായുള്ള ട്വീറ്റ് പുറത്തുവിട്ടത്.  ‘ഡെറാഡൂണില്‍ ഷോപ്പിംഗ് നടത്തി. ക്രിസ്മസ് ആഘോഷങ്ങള്‍ നിരോധിച്ച സംസ്ഥാനത്തിലെ നഗരത്തില്‍. പക്ഷെ ഞാന്‍ സന്ദര്‍ശിച്ച ഓരോ കടയിലും ‘മെറി ക്രിസ്മസ് മാഡം’ എന്ന അഭിവാദ്യവുമായാണ് ഓരോരുത്തരും എന്നെ എതിരേറ്റത്. സോറി, ഹിന്ദുത്വ….നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയില്ല. ഇന്ത്യക്കാര്‍ അത്രത്തോളം ഉദാരമനസ്‌കരാണ്, ദയാലുക്കളാണ്….നിങ്ങളുടെ വെറുപ്പിന്റെ അജണ്ടയോട് അത്രത്തോളും കൂളാണ്…’- ഇതായിരുന്നു  ജോ ചോപ്ര മക്‌ഗൊവാന്‍ പങ്കുവെച്ച ട്വീറ്റ്.  

ഉത്തരാഖണ്ഡില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വിലക്കിയെന്നും അതുവഴി മറ്റു സമുദായക്കാരോട് ഹിന്ദുക്കള്‍ക്ക് അസഹിഷ്ണുതയുണ്ടെന്നും ഉള്ള പ്രതീതി പരത്തുകയായിരുന്നു എന്‍ജിഒ ഡയറക്ടറുടെ ലക്ഷ്യം. ഹിന്ദുത്വയ്‌ക്കെതിരെ വിഷം തുപ്പുന്ന ഈ ട്വീറ്റ് ജോ ചോപ്ര പങ്കുവെച്ചതോടെ പിന്നാലെ സമൂഹമാധ്യമങ്ങളില്‍ അത് വൈറലായി മാറി. ക്രിസ്മസിനെതിരെ നിലകൊള്ളുന്ന, ക്രിസ്ത്യന്‍ സമുദായത്തെ വെറുക്കുന്ന ബിജെപി സര്‍ക്കാരാണ് ഉത്തരാഖണ്ഡിലെന്ന പ്രതീതി ജനിപ്പിക്കാനും സാധിച്ചു.

എന്നാല്‍ ഉത്തരാഖണ്ഡ് പൊലീസ് ഇതിനെതിരെ ശക്തമായി രംഗത്ത് വന്നു.  ജോ ചോപ്രയുടെ ട്വീറ്റിനെ ട്വിറ്ററിലൂടെ  തന്നെ ഉത്തരാഖണ്ഡ് പൊലീസ് ചോദ്യം ചെയ്തു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിരോധിച്ചിട്ടില്ലെന്ന വിശദീകരണവും പൊലീസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ചു. ‘ക്രിസ്മസ് ആഘോഷത്തിന് സംസ്ഥാനത്ത് ഒരിടത്തും നിരോധനമില്ല. സംസ്ഥാനത്തുടനീളം ക്രിസ്തീയ സഹോദരന്മാര്‍ ആവേശത്തോടെ ക്രിസ്മസ് ആഘോഷിച്ചു. ദുഷ്പ്രചരണങ്ങളില്‍ ആരും വീഴരുത്. ഉത്തരാഖണ്ഡില്‍ ഇന്ത്യന്‍ ഭരണഘടനപ്രകാരം എല്ലാ മതങ്ങള്‍ക്കും തുല്യ ബഹുമാനം നല്‍കും. ‘

ഹിന്ദുത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഇടത്-ലിബറല്‍ സംഘടനകള്‍ നടത്തുന്ന കുത്സിതരീതിയുടെ ഉത്തമ ഉദാഹരണമായിരുന്നു ഇത്. ഉത്തരാഖണ്ഡ് പൊലീസ് ശക്തമായി നിലയുറപ്പിച്ചതോടെ ജോ ചോപ്ര മക്ഗൊവാന്‍ തന്റെ ട്വീറ്റ് പിന്‍വലിച്ചു. ഉത്തരാഖണ്ഡ് പൊലീസിന് പിന്തുണയുമായി നിരവധി പേര്‍ ട്വിറ്ററില്‍ പ്രതിഷേധവുമായി എത്തി. പലരും ഹി്ന്ദുത്വത്തിനെതിരെ ഇത്രയും വലിയ നുണപ്രചാരണം നടത്തിയ ജോ ചോപ്രയെ അറസ്റ്റ് ചെയ്യണമെന്ന് വരെ ആവശ്യപ്പെട്ടു. സമ്മര്‍ദ്ദം ശക്തമായതോടെ ജോ ചോപ്ര മാപ്പു പറഞ്ഞ് തടിയൂരുകയായിരുന്നു.

 ‘ഉത്തരാഖണ്ഡില്‍ ക്രിസ്മസ് നിരോധിച്ചുവെന്ന എന്റെ ട്വീറ്റിനെ പലരും തെറ്റിദ്ധരിച്ചു. ഇന്ത്യക്കാര്‍ അത്രയ്‌ക്ക് വെറുപ്പുള്ളവരല്ലെന്ന് പറയുകയായിരുന്നു എന്റെ ഉദ്ദേശ്യം. ഒരു ക്രിസ്ത്യന്‍ എന്ന നിലയില്‍ എനിക്ക് എവിടെയും നല്ല സ്വീകാര്യതായണ്. ഞാന്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍, മാപ്പ്,’- ഇതായിരുന്നു മാപ്പ് പറഞ്ഞുകൊണ്ടുള്ള ജോ ചോപ്ര മക്‌ഗൊവാന്റെ ട്വീറ്റ്. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് ഉത്തരാഖണ്ഡ് ഭരിയ്‌ക്കുന്നത്.

Tags: ക്രിസ്തുമസ്ലതിക റോയ് ഫൗണ്ടേഷന്‍ജോ ചോപ്ര മക്‌ഗൊവാന്‍സംവിധായകന്‍Hindutvaഉത്തരാഖണ്ഡ്ക്രിസ്ത്യന്‍ മിഷണറിമാര്‍NGOsക്രിപ്‌റ്റോ ക്രിസ്ത്യാനിഹിന്ദു - ക്രിസ്ത്യന്‍ ഐക്യംക്രൈസ്തവവല്‍ക്കരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

Bollywood

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

Kerala

‘ഹിന്ദുക്കളെ സംഘികളാക്കുന്നത് ആര്? മറ്റാരുമല്ല, അത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍ തന്നെ’- പോസ്റ്റ് വൈറല്‍

Kerala

‘ഹിന്ദുത്വം കെട്ടുകഥകളിലേക്കും ദുരാചാരങ്ങളിലേക്കും ജനങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു’- മലപ്പുറം കുംഭമേളയെക്കുറിച്ച് കമ്മി-ജിഹാദി നിലവിളി

പുതിയ വാര്‍ത്തകള്‍

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.