തൃശ്ശൂര്‍: ലോജിസ്റ്റിക്സ് മാനേജ്മെന്റ് പഠനവും തൊഴില്‍ സാധ്യതകളും എന്ന വിഷയത്തില്‍ ജന്മഭൂമിയും കോമ്പസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ലോജിസ്റ്റിക്സ് മാനേജ്മെന്റും ചേര്‍ന്ന് വെബിനാര്‍ നടത്തുന്നു. ഇന്ന് വൈകിട്ട് 7.30ന് നടക്കുന്ന വെബിനാര്‍ ഡോ. തോമസ് ആലുക്കല്‍ നയിക്കും. തുടര്‍ന്ന് ചോദ്യോത്തരവേളയും നടക്കും.
പ്ലസ് ടു കഴിഞ്ഞാലുടന്‍ ജോലി സാധ്യത ഏറെയുള്ള ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റില്‍ ആറു മാസത്തെ ഡിപ്ലോമയും അതില്‍ തന്നെ എംബിഎയും പഠിപ്പിക്കുന്ന സ്ഥാപനമാണ് കോമ്പസ് ഇന്‍സ്റ്റിട്യൂട്ട്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഷിപ്പിങ്ങ്, വെയര്‍ഹൗസ്, ട്രാന്സ്പോര്ട്ടേഷന് മേഖലകളില്‍ സ്ഥാപനം ജോലിയും ഉറപ്പു നല്‍കുന്നുണ്ട്. വെബിനാര്‍ സൗജന്യമായിരിക്കും. വിവരങ്ങള്‍ക്ക്: 7736505650.
പ്രതികരിക്കാൻ ഇവിടെ എഴുതുക: