Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ-റെയില്‍ എന്നു രേഖപ്പെടുത്തിയ കല്ലുകള്‍ കേരളത്തില്‍ ഒരിടത്തും സ്ഥാപിക്കരുത്; പിണറായി സര്‍ക്കാരിന്റെ പിടിവാശി തടഞ്ഞ് ഹൈക്കോടതി

കെ-റെയില്‍ എന്നു രേഖപ്പെടുത്തിയ കല്ലുകള്‍ സംസ്ഥാനത്ത് ഒരിടത്തും ഇനി സ്ഥാപിക്കരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിടി. കെ-റെയില്‍ പദ്ധതിയ്‌ക്കെതിരായി കോട്ടയം സ്വദേശികള്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെട്ട് കോടതി ഇത്തരം ഒരു ഉത്തരവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2021, 07:17 pm IST
in Kerala

കൊച്ചി: പിണറായി സര്‍ക്കാര്‍ പിടിവാശി പിടിച്ച് കെ. റെയിലിനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതി. കെ-റെയില്‍ എന്നു രേഖപ്പെടുത്തിയ കല്ലുകള്‍ സംസ്ഥാനത്ത് ഒരിടത്തും ഇനി സ്ഥാപിക്കരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിടി.  കെ-റെയില്‍ പദ്ധതിയ്‌ക്കെതിരായി കോട്ടയം സ്വദേശികള്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെട്ട് കോടതി ഇത്തരം ഒരു ഉത്തരവിട്ടത്. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സ്‌റ്റേ നല്‍കാന്‍ ഹൈക്കോടതി തയാറായില്ല. സര്‍വേ ആന്‍ഡ് ബൗണ്ടറിസ് ആക്ട് പ്രകാരം സര്‍വേ നടത്താം.  

കഴിഞ്ഞ ദിവസം മുതല്‍ സ്ഥലം ഏറ്റെടുപ്പിനായി ഉദ്യോഗസ്ഥര്‍ക്കൊപ്പം ഫയര്‍ഫോഴ്‌സും എത്തിയിരുന്നു.  കെ റെയില്‍ പദ്ധതിക്കെതിരെ ജനങ്ങള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് ഫയര്‍ഫോഴ്‌സിനെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം കൊല്ലത്ത് സ്ഥലം ഏറ്റെടുത്ത് കല്ലിടല്‍ നടത്തുന്നതിനിടെ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഒരു കുടുംബം പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫയര്‍ഫോഴ്‌സിനെ കൂടി സ്ഥലം ഏറ്റെടുപ്പിനായി കൂടെ കൂട്ടുന്നത്.  

ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ ഇരുപതാം വാര്‍ഡില്‍ തിങ്കളാഴ്ച സ്ഥലം ഏറ്റെടുത്ത് കല്ലിടല്‍ നടത്തുന്നതിനിടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഇതിനെതിരെ ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവുമായി എത്തിയെങ്കിലും അധികൃതര്‍ നടപടികളുമായി മുന്നോട്ട് പോലുകയായിരുന്നു. തുടര്‍ന്ന് വഞ്ചിമുക്ക് കാര്‍ത്തികയില്‍ സിന്ധുവിന്റെ വീടിന്റെ അടുക്കള ഭാഗത്ത് അളന്നു കുറ്റിയടിച്ചതോടെ സിന്ധുവും ഭര്‍ത്താവ് ഗോപകുമാറും പ്രതിഷേധിക്കുകയും ഇത് വാക്കേറ്റത്തിലേക്ക് എത്തുകയുമായിരുന്നു. തര്‍ക്കത്തിനിടെ കുഴിയെടുത്ത ഭാഗത്ത് സിന്ധു വീണെങ്കിലും ഇതൊന്നും വകവെയ്‌ക്കാതെ അധികൃതര്‍ കല്ലിടല്‍ നടത്തി മടങ്ങുകയായിരുന്നു.  

തൊട്ടടുത്ത് വിളയില്‍ വീട്ടില്‍ ജയകുമാറിന്റെ വീട്ടു മുറ്റത്തു കല്ലിടാന്‍ എത്തിയപ്പോള്‍ ജയകുമാറും ഭാര്യയും മകളും കല്ലിടുന്ന ഭാഗത്ത് കരിയില കൂട്ടിയിട്ട് അതിന് മുകളില്‍ കയറി നിന്നു ദേഹത്തു പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. മണിക്കൂറുകളോളം ആത്മഹത്യാ ഭീഷണി മുഴക്കിയ വീട്ടുകാരെ തുടര്‍ന്ന് കളക്ടറെ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.

കല്ലിടല്‍ നടക്കുമെന്നു കണ്ടു സിന്ധുവും മകളും ആത്മഹത്യാ ഭീഷണി മുഴക്കി വീടിനുള്ളിലേക്കു കയറി കതടകച്ചു. തുടര്‍ന്ന് പോലീസ് വീടിന്റെ പിന്‍വാതില്‍ ചവിട്ടിത്തുറന്നു അകത്തു കയറി ഇവരെ പിന്തിരിപ്പിച്ചു. ഉച്ചയ്‌ക്കു ശേഷം ഉദ്യോഗസ്ഥര്‍ വീണ്ടും എത്തിയെങ്കിലും പ്രതിഷേധം കനത്തു. സമീപ വാസിയായ അജയകുമാറിന്റെ വീട്ടിലേക്ക് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴേക്കും വീട്ടുകാര്‍ ഗേറ്റ് പൂട്ടി ഉദ്യോഗസ്ഥരെ തടഞ്ഞു. ഇതിനിടെ അജയകുമാറും ഭാര്യ സുധയും മകനും മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇതോടെ നാല് മണിയോടെ കല്ലിടുന്നത് അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി. തിങ്കളാഴ്ച രണ്ടിടത്തു മാത്രമാണ് കല്ലിടാന്‍ സാധിച്ചത്. ഇതോടെ നാട്ടുകാരില്‍ നിന്നും ആത്മഹത്യ ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങള്‍ കടുത്തതോടെയാണ് അഗ്‌നിശമന സേനകളുടെ സഹായത്തോടെസ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.  

Tags: keralaPinarayi Vijayanഹൈക്കോടതിK rail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

‘മിസ്റ്റര്‍ ഇന്ത്യ’ ഓസ്ട്രേലിയന്‍പത്രങ്ങളില്‍ തരംഗമായി മോദി

വിംബിള്‍ഡണ്‍: സ്വരേവ് വീണ്ടും

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.