Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പി.ജെ. ജോസഫിനെ തോല്‍പ്പിച്ച് മധുര പ്രതികാരം…പി.ടി തോമസ് ഇടുക്കിയുടെ വികസനത്തിന് ചുക്കാൻ പിടിച്ച നേതാവ്

അന്നേറ്റ അപമാനം അഞ്ച് വര്‍ഷം മനസില്‍ കത്തിക്കൊണ്ടിരുന്നു. 2001ലെ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ശക്തനായി മാറിയ തോമസിന് പാര്‍ട്ടി പീരുമേടും ഉടുമ്പന്‍ചോലയുമെല്ലാം വച്ചുനീട്ടി. വിജയസാദ്ധ്യത കുറഞ്ഞ തൊടുപുഴ തന്നെ പി.ടി. തെരഞ്ഞെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2021, 12:25 pm IST
inIdukki

തൊടുപുഴ: തൊടുപുഴ എംഎല്‍എ പി.ജെ. ജോസഫിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയിട്ടുള്ള ഏക വ്യക്തിയാണ് പി.ടി. തോമസ്. അതിന് പിന്നിലൊരു മധുരപ്രതികാരത്തിന്റെ കഥയുണ്ട്. ഇരുവരും തമ്മിലുള്ള ആദ്യപോരാട്ടം 1996ലായിരുന്നു. തൊടുപുഴ എപിജെ അബ്ദുല്‍ കലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പാതിരാത്രിയോളം നീണ്ട വോട്ടെണ്ണല്‍ പകുതി കഴിഞ്ഞപ്പോള്‍ തന്നെ ജോസഫ് ജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ അവസാനം വരെ ശുഭപ്രതീക്ഷയുണ്ടായിരുന്ന പി.ടി. തോമസ് ചുരുക്കം ചില പ്രവര്‍ത്തകരോടൊപ്പം ഇവിടെ തുടര്‍ന്നു.  

പുലര്‍ച്ചെ ഫലം പുറത്തുവിടുമ്പോള്‍ സ്‌കൂളിന് മുമ്പിലുള്ള റോഡാകെ എതിര്‍പാര്‍ട്ടി പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. സംഘര്‍ഷമുണ്ടാകുമെന്നും സ്‌കൂളിന്റെ മതിലുചാടി ടിബി വഴി രക്ഷപ്പെടാമെന്നും പോലീസിന്റെ നിര്‍ദേശം. പോകുന്നെങ്കില്‍ സ്‌കൂളിന്റെ മുന്‍വാതിലിലൂടെ തലയുയര്‍ത്തി തന്നെയെന്ന് പി.ടിയും. ഒടുവില്‍ പോലീസ് അകമ്പടിയോടെ പുറത്തെത്തിയെങ്കിലും ആള്‍ക്കൂട്ടം അസഭ്യംവിളിച്ചു, ആരോ ചെരുപ്പുകൊണ്ടും കൈ കൊണ്ടും അടിച്ചു.

ഒടുവില്‍ ഒരു വിധത്തില്‍ പുറത്തെത്തുമ്പോള്‍ തോമസ് മനസിലുറപ്പിച്ചു, എന്തു വന്നാലും അടുത്തതവണ തൊടുപുഴ പിടിച്ചിരിക്കും. അന്നേറ്റ അപമാനം അഞ്ച് വര്‍ഷം മനസില്‍ കത്തിക്കൊണ്ടിരുന്നു. 2001ലെ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ശക്തനായി മാറിയ തോമസിന് പാര്‍ട്ടി പീരുമേടും ഉടുമ്പന്‍ചോലയുമെല്ലാം വച്ചുനീട്ടി. വിജയസാദ്ധ്യത കുറഞ്ഞ തൊടുപുഴ തന്നെ പി.ടി. തെരഞ്ഞെടുത്തു. വാശിയേറിയ പോരാട്ടത്തില്‍ കരുത്തനായ കേരള കോണ്‍ഗ്രസ് നേതാവിനെ 6125 വോട്ടിന് തോമസ് തറപറ്റിച്ചു. പിന്നീട് ജോസഫ് എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറുമ്പോള്‍ ഇടുക്കിയിലെ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധമുയര്‍ന്നെങ്കിലും അതിനെയെല്ലാം തണുപ്പിച്ചതും പി.ടി. തോമസായിരുന്നു.

പ്രകൃതി സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും കൈയേറ്റക്കാരാണ് അതിനെ എതിര്‍ക്കുന്നതെന്നും ക്രൈസ്തവ സഭ നേതാക്കളുടെ മുഖത്ത് നോക്കി പി.ടി. പറഞ്ഞു. ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലുമായി നേരിട്ട് കൊമ്പ് കോര്‍ത്തു. സഭ രൂപം കൊടുത്ത ഹൈറേഞ്ച് സംരക്ഷണ സമിതിയെ രംഗത്തിറക്കി പി.ടി. തോമസിനെ വേട്ടയാടി. അവര്‍ അദ്ദേഹത്തിന്റെ ശവമഞ്ച ഘോഷയാത്ര വരെ നടത്തി. ഇതോടെ പി.ടി. തോമസ് ഇടുക്കിയില്‍ നിന്നും കുടിയിറക്കപ്പെട്ടു. 2009ല്‍ 74,796 വോട്ടിന് ഇടുക്കി ലോകസഭാ മണ്ഡലം പിടിച്ചെടുത്ത പി ടിക്ക് 2014ല്‍ സീറ്റ് നിഷേധിക്കപ്പെട്ടു. പകരക്കാരനായെത്തിയ ഡീന്‍ കുര്യാക്കോസിന്റെ പ്രചാരണത്തില്‍ പോലും സിറ്റിംഗ് എംപിയായിരുന്നിട്ടും തോമസിനെ അടുപ്പിച്ചില്ല.

2014ല്‍ കാസര്‍ഗോഡ് ടി. സിദ്ധിഖിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള യാത്രയ്‌ക്കിടെയുണ്ടായ ഹൃദയാഘാതം മുതലാണ് ശരീരം പി.ടിയെ തളര്‍ത്തി തുടങ്ങിയത്. ഇതോടെ ശാരീരികമായി തളര്‍ന്ന പി.ടിയുടെ രാഷ്‌ട്രീയ ജീവിതം അവസാനിച്ചെന്ന് എല്ലാവരും വിധിയെഴുതി. എന്നാല്‍ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ തൃക്കാക്കരയില്‍ നിന്ന് നിയമസഭയിലേക്ക് ഉയര്‍ത്തെഴുന്നേറ്റ പി.ടിയെ കോണ്‍ഗ്രസുകാര്‍ പോലും അദ്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ഒരു ഘട്ടത്തില്‍ തള്ളിപ്പറഞ്ഞെങ്കിലും ഇടുക്കിയ്‌ക്ക് എന്നും പിടിയുടെ ഇടനെഞ്ചിലിടമുണ്ടായിരുന്നു. ഇടുക്കിയിലെ ഏത് പരിപാടിക്കും അദ്ദേഹം ഓടിയെത്തുമായിരുന്നു. ഗ്രൂപ്പ് ഭേദമന്യേ ജില്ലയിലെ കോണ്‍ഗ്രസുകാരുടെയും വികാരമാണ് പി.ടി. തോമസ്. എക്കാലവും ഇടുക്കിയിലെ കോണ്‍ഗ്രസിന്റെ അവസാന വാക്കായിരുന്നു പി.ടി. ഒരു മാസം മുമ്പ് ജ്യേഷ്ഠ സഹോദരന്‍ ഔസേപ്പച്ചന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാണ് അനാരോഗ്യം വകവച്ച് അവസാനമായി ഇടുക്കിയിലെ ഉപ്പുതോട്ടിലെത്തിയത്. 

Tags: developmentidukkiP.J JosephP.T Thomas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.