Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പിന്നില്‍ സിപിഎം എന്ന് എസ്ഡിപിഐ മണ്ഡലം കമ്മറ്റി; ആര്‍ എസ് എസ് എന്ന് സംസ്ഥാന പ്രസിഡന്റ്

നിരന്തരമായി പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമങ്ങള്‍ അഴിച്ച് വിട്ട് കൊണ്ട് എസ് ഡി പി ഐയുടെ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാമെന്നത് സിപിഎം നേതൃത്വത്തിന്റെ വ്യാമോഹം മാത്രമാണെന്നും അണികളെ നിലക്ക് നിര്‍ത്തിയില്ലെങ്കില്‍ നേതൃത്വങ്ങള്‍ വലിയ വില നല്‍കേണ്ടി വരുമെന്നുമാണ് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2021, 07:43 am IST
inKerala

ആലപ്പുഴ:  എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്റെ കൊലപാതകം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാന്‍ നീക്കം. സിപിഎം -എസ്ഡിപിഐ സംസ്ഥാന നേതാക്കളാണ് ഇതിനുപിന്നില്‍. മണ്ണഞ്ചേരിയില്‍  എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കും  കുടുംബങ്ങള്‍ക്കും നേരെ നടന്ന ക്രൂരമായ അക്രമങ്ങള്‍ സിപിഎം – ഡി വൈ എഫ് ഐ നേതൃത്വത്തിന്റെ അറിവോടെയാണെന്ന്  എസ് ഡി പി ഐ ആലപ്പുഴ മണ്ഡലം കമ്മിറ്റി വ്യക്തമാക്കിയിട്ടും  സംസ്ഥാന പ്രസിഡന്റ് ആര്‍എസ്എസ് ആണ് കൊലപാതകത്തിനു പിന്നിലെന്ന പ്രസ്താവനയിറക്കിയത് ഗൂഡാലോചനയുടെ ഭാഗമാണ്.

നിരന്തരമായി പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമങ്ങള്‍ അഴിച്ച് വിട്ട് കൊണ്ട്  എസ് ഡി പി ഐയുടെ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാമെന്നത് സിപിഎം നേതൃത്വത്തിന്റെ വ്യാമോഹം മാത്രമാണെന്നും അണികളെ നിലക്ക് നിര്‍ത്തിയില്ലെങ്കില്‍ നേതൃത്വങ്ങള്‍ വലിയ വില നല്‍കേണ്ടി വരുമെന്നുമാണ് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയത്.

സിപിഎം അക്രമത്തെക്കുറിച്ച് എസ് ഡി പി ഐ ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം ഇതാണ്;

”മണ്ണഞ്ചേരി ആപ്പൂര്‍ പ്രദേശത്ത്  എസ് ഡി പി ഐബ്രാഞ്ച് രൂപീകരിച്ച നാള്‍ മുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിലുള്ള അക്രമങ്ങള്‍ സിപിഎം ഇവിടെ നടത്തുന്നുണ്ട്. പ്രവര്‍ത്തകരെ അധികാരത്തിന്റെ മറ പിടിച്ച് കൊണ്ട് നിരന്തരം ആക്രമിക്കുക, ഇരുളിന്റെ മറവില്‍  എസ് ഡി പി ഐയുടെ കൊടി മരം നശിപ്പിക്കുക തുടങ്ങി പല വിധ അക്രമങ്ങളും സിപിഎം നടത്തുന്നുണ്ട്. ഇതിന് കാരണം ഡി വൈ എഫ് ഐ സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി  എസ് ഡി പി ഐയില്‍ അംഗങ്ങളാകുന്നു എന്നത് മാത്രമാണ്. നിലവില്‍  എസ് ഡി പി ഐയുടെ പ്രവര്‍ത്തനങ്ങള്‍ നാടിന് ഗുണകരമാകുന്ന രീതിയില്‍ മുന്നോട്ട് പോകുമ്പോള്‍ നിരവധി പേര് ഈ പ്രദേശത്ത് പുതുതായി  എസ് ഡി പി ഐഎന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുകയും ചെയ്തു. ഇതില്‍ വിളറി പൂണ്ട സിപിഎം നേതൃത്വ ത്തിന്റെ ഗൂഡാലോചനയാണ് നിരന്തരമുള്ള അക്രമങ്ങള്‍ക്ക് പിന്നില്‍.

ആദ്യം ഷജീര്‍ എന്ന ഞങ്ങളുടെ പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി പ്രവര്‍ത്തകനെയും ഉമ്മയെയും സിപിഎം ക്രിമിനലുകള്‍ ഭീകരമായി മര്‍ദ്ദിക്കുകയും തിരിച്ചടി ഭയന്ന് അധികാരം ഉപയോഗിച്ച് പോലീസിനെ വിന്യസിക്കുകയും ചെയ്തു.  സമാധാനം സ്ഥാപിക്കണമെന്ന ലക്ഷ്യവുമായി ആലപ്പുഴ ഡിവൈഎസ്പി യുടെയും മണ്ണഞ്ചേരി സി ഐ യുടെയും നേതൃത്വത്തില്‍ പിറ്റേന്ന് സമാധാന സര്‍വകക്ഷി യോഗം എന്ന നിലയില്‍  എസ് ഡി പി ഐ-സിപിഎം നേതൃത്വങ്ങളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി.  

സമാധാനം നാട്ടില്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിച്ച എസ് ഡി പി ഐ മണ്ഡലം നേതൃത്വങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുകയും ചെയ്തു. മറുഭാഗത്ത് നിന്ന് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആയ ങട സന്തോഷ് മാത്രമാണ് സിപിഎം പ്രതിനിധി ആയി സ്‌റ്റേഷനില്‍ എത്തിയത്. സിപിഎം ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റി ഭാരവാഹികളോ, ഡി വൈ എഫ് ഐഭാരവാഹികളോ എത്തിയില്ല. ഇവര്‍ മാറി നിന്ന് കൊണ്ട് സര്‍വകക്ഷി യോഗത്തില്‍ പഞ്ചായത്ത് ഭരണസമിതിയിലെ ഒരംഗത്തെ മാത്രം പറഞ്ഞു വിട്ടതിന് പിന്നില്‍ അണിയറയില്‍ അമ്പനാകുളങ്ങര എല്‍ സി സെക്രട്ടറിയുടെ നേത്രത്വത്തില്‍ കൂടുതല്‍ ആക്രമങ്ങള്‍ക്ക് പദ്ധതിയിട്ടത് കൊണ്ടാണ് എന്നതില്‍ സംശയമില്ല. ഏറ്റവും ഒടുവില്‍ ഡി വൈ എഫ് ഐമേഖല കമ്മിറ്റിയുടെ പേരില്‍ റിമാന്‍ഡിലായ ക്രിമിനലുകളുടെ ആക്രമണത്തെ ന്യായീകരിച്ച് കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റര്‍ ഇറക്കിയതും ഈ സംശയത്തിന് ബലം നല്‍കുന്നു. ആയതിനാല്‍ കഴിഞ്ഞ 2 ദിവസങ്ങളിലായി  എസ് ഡി പി ഐപ്രവര്‍ത്തകര്‍ക്ക് നേരെയും മാതാപിതാക്കള്‍ക്ക് നേരെയും ഉണ്ടായ അക്രമങ്ങള്‍ക്ക് ഗൂഡാലോചന നടത്തിയ സിപിഎം അമ്പനാകുളങ്ങര എല്‍ സി സെക്രട്ടറിയെയും ഡി വൈ എഫ് ഐ മേഖല ഭാരവാഹികളെയും ഗൂഡാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കണമെന്നും നിയമപാലകര്‍ അതിന് തയ്യാറാകാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകും.’

ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ രാത്രി മണ്ണഞ്ചേരിയില്‍  എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്റെ കൊലപാതകം.  ആക്രമങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്ന് സംഭവം അറിയാവുന്ന മണ്ഡലം കമ്മറ്റി പറയുമ്പോള്‍ കൊലയക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ്് മൂവാറ്റുപുഴക്കാരന്‍ മൗലവി പ്രസ്ഥാവന ഇറക്കിയത് സംശയത്തിന് ഇടനല്‍കുന്നതാണ്. മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് കൊല്ലപ്പെട്ട കേസില്‍ സിപിഎം നേതൃത്വവുമായി ധാരണ ഉണ്ടാക്കിയതിന് ചുക്കാന്‍ പിടിച്ചത് ഇദ്ദേഹമായിരുന്നു. അന്ന് സ്വന്തം സഖാവ് കൊല്ലപ്പെട്ടിട്ടും കൊലചെയ്തവരെ സംരക്ഷിക്കാന്‍ സിപിഎം തയ്യാറായെങ്കില്‍ അതിന്റെ ഉപകാരസ്മരണയാണ് ഇപ്പോള്‍ എസ്ഡിപിഐ നേതൃത്വത്തില്‍ നിന്നുണ്ടായിരിക്കുന്നത്.

Tags: cpmsdpi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

Kerala

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

Kerala

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തരംതാഴ്‌ത്തല്‍ നേരിട്ട പി ആര്‍ വസന്തനെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കെട്ടിച്ചമച്ച നുണകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമ്പോള്‍

ടൈഗർ ഷ്റോഫിനെതിരായ വെടിവെപ്പ് ഗൗരവകരം; പ്രതികൾ വിദേശത്താണെങ്കിലും പിടികൂടുമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്

ദമ്പതികളെയും 3 കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്: സ്വത്ത് കൈക്കലാക്കിയ ബന്ധുക്കൾ അറസ്റ്റിൽ

യുഎസ്സും തിരിച്ചറിഞ്ഞു, ഇത് പുതിയ ഭാരതമാണെന്ന്

ആത്മനിര്‍ഭര്‍ ഭാരതിലേക്ക് ബിഎസ്എന്‍എല്‍: വെല്ലുവിളികള്‍ കടന്ന് ഡിജിറ്റല്‍ വിപ്ലവത്തിലേക്ക്

സംസ്ഥാനത്ത് 2027 ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് കൂടും; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു

നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ്

ടൈഗർ ഷ്‌റോഫിന് പരിക്കുണ്ട്; വെടിയേറ്റതല്ല, ഉപമുഖ്യമന്ത്രി ഷിൻഡേ സന്ദർശിച്ചു

നവദുർഗ്ഗ ഒമ്പതാം ദിവസം: സിദ്ധിദാത്രി; വിവേകത്തിന്റെ ആത്മീയപാഠം

നിയന്ത്രണംവിട്ട കാർ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞു കയറി എട്ട് മരണം: ഡ്രൈവർ ഓടി രക്ഷപെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.