Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുട്ടികളെയും തേടി നെട്ടോട്ടമോടി അണ്‍എയ്ഡഡ് സ്‌കൂളുകള്‍

ശാസ്താംകോട്ട തടാകതീരത്താണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. നൂറുകണക്കിന് കുട്ടികളും ഏക്കര്‍കണക്കിന് സ്ഥലവുമുള്ള ഈ സ്ഥാപനത്തെക്കുറിച്ച് പരാതിപ്രവാഹമാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 18, 2021, 10:46 am IST
inKollam

ശാസ്താംകോട്ട: കൊവിഡ് വ്യാപനത്തിനും ലോക്ഡൗണിനും ശേഷം പഠനം പുനരാരംഭിച്ചതോടെ അണ്‍ എയിഡഡ് സ്‌കൂളുകള്‍ കുട്ടികളെ വല വീശാനുള്ള നെട്ടോട്ടത്തില്‍. ഒന്നര വര്‍ഷമായി പൂട്ടിക്കിടന്ന സ്ഥാപന ങ്ങള്‍ നഷ്ടത്തില്‍ നിന്ന് കരകയറാനാണ് ഈ അങ്കപ്പുറപ്പാട് നടത്തുന്നത്.

കുന്നത്തൂര്‍ താലൂക്കിലെ അണ്‍ എയിഡഡ് സ്‌കൂളുകള്‍ തമ്മില്‍ നിലനിന്നിരുന്ന മത്സരവും പകയും ഇതോടെ കലുഷിതമായി. ഏതു രീതിയിലും രക്ഷിതാക്കളെ സ്വാധീനിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ വ്യക്തി ബന്ധങ്ങളും രഷ്‌ട്രീയ സ്വാധീനങ്ങളും എന്ന് വേണ്ട സമ്മാന പദ്ധതികള്‍ വരെ വാഗ്ദാനം ചെയ്ത് രംഗത്തുണ്ട്. ഇതിനിടെ ചില സ്ഥാപനങ്ങളിലെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതരുടെ ഒത്താശയുണ്ടെന്നുള്ള ആരോപണവുമായി മറ്റ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ രംഗത്തു വന്നതും അണ്‍ എയിഡഡ് വിദ്യാഭ്യാസ മേഖലയിലെ പുതിയ വിവാദങ്ങള്‍ക്ക് ഇടം നല്‍കിയിട്ടുണ്ട്.

താലൂക്കില്‍ 25 സിബിഎസ്ഇ സ്‌കൂളുകളാണ് ഉള്ളത്. ഇതില്‍ സിബിഎസ്ഇ അംഗീകാരത്തിന് അടിസ്ഥാന യോഗ്യതയുള്ളത് 10 സ്‌കൂളുകള്‍ക്ക് മാത്രമാണന്നാണ് വിലയിരുത്തല്‍. എന്നാല്‍ ചില സ്‌കൂളുകള്‍ അടിസ്ഥാന സൗകര്യമുണ്ടായിട്ടും നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടന്നുന്നതായാണ് ആക്ഷേപം. ഇതില്‍ പ്രധാനം ശാസ്താംകോട്ട രാജഗിരിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ചാണ്.  

ശാസ്താംകോട്ട തടാകതീരത്താണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. നൂറുകണക്കിന് കുട്ടികളും ഏക്കര്‍കണക്കിന് സ്ഥലവുമുള്ള ഈ സ്ഥാപനത്തെക്കുറിച്ച് പരാതിപ്രവാഹമാണ്. ഈ സ്ഥാപനത്തിലെ കുട്ടികളുടെ രക്ഷിതാക്കളാണ് പരാതിക്കാരില്‍ അധികവും എന്നതാണ് വിചിത്രം. പ്രധാന ആരോപണം ഈ സ്ഥാപനം നടത്തിയിരിക്കുന്ന അനധികൃത കായല്‍ കയ്യേറ്റത്തെക്കുറിച്ചാണ്

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോ ട്ടക്കായലിന്റെ സംരക്ഷണത്തിനായി നാടൊന്നാകെ മുറവിളി കൂട്ടുമ്പോഴാണ് ഏക്കര്‍കണക്കിന് കായല്‍ഭൂമി ഇവിടെ വളച്ചെടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. ജെസിബി അടക്കമുള്ള മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനത്തിനിടെ തടാകത്തിലേക്കാണ് ഇളകിയ മണ്ണ് ചെന്നടിയുന്നത്. റവന്യുവകുപ്പിലെ ഉന്നതര്‍ക്ക് ഇതുസംബന്ധിച്ച് നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. കൂടാതെ തടാകതീരത്ത് സ്ഥാപിച്ച കൂറ്റന്‍ കുഴല്‍കിണറുകള്‍ തടാകത്തിലെ സ്വാഭാവിക നീരുറവകള്‍ക്ക് ഭീഷണിയായെന്ന് വിലയിരുത്തപ്പെടുന്നു. സംരക്ഷണമില്ലാതെ നശിക്കുന്ന തടാകത്തേ ഇത് കൂടുതല്‍ നാശത്തിലേക്ക് കൂപ്പുകുത്തിക്കും.

സ്ഥാപനത്തിന്റെ ഭാഗമായി ശാസ്താംകോട്ട ആഞ്ഞിലിമൂട് റൂട്ടില്‍ പുതിയ സെന്റര്‍ തുടങ്ങിയതും സിബിഎസ്ഇയുടെ നിയമാവലിക്ക് വിരുദ്ധമാണെന്ന് ആരോപണമുണ്ട്. മുന്‍പ് ഇവിടുത്തെ സ്‌കൂള്‍ ബസുകളുടെ അമിതവേഗവും കുട്ടികളെ കുത്തിനിറച്ചുള്ള പാച്ചിലും രക്ഷിതാക്കള്‍ക്കിടയില്‍ വ്യാപകമായ പരാതിക്ക് കാരണമായിട്ടുണ്ട്. ഇതിന്റെ പേരില്‍  നിരവധി കുട്ടികളെ രക്ഷിതാക്കള്‍ ടിസി വാങ്ങി മടക്കി കൊണ്ടുപോയ സംഭവവും ഉണ്ടായി. താലൂക്കിലെ മറ്റ് പല അണ്‍ എയിഡഡ് സ്ഥാപനങ്ങള്‍ക്കും അംഗീകാരമില്ല എന്നതും ശ്രദ്ധേയമാണ്.

സ്‌കൂള്‍ ബസ് അല്ലാതെയുള്ള സ്വകാര്യ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ചാണ് മരണപ്പാച്ചില്‍ നടത്തുന്നത്. താലൂക്കിലെ പല എയിഡഡ് സ്‌കൂളുകളിലും അധ്യാപകരുടെ നിയമനം ഉറപ്പിക്കാന്‍ കുട്ടികളെ പ്രലോഭനങ്ങള്‍ നല്‍കി സ്‌കൂള്‍ ബസില്‍ കൊണ്ടുപോകാറുണ്ട്. ഈ വാഹനങ്ങളുടെയും ഗതാഗത രീതി മറിച്ചല്ല. ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരസ്പരം ചെളി വാരി എറിയുമ്പോള്‍ ശ്രദ്ധയില്‍പ്പെടാതെ പോകുന്നത് ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ കൂടിയാണ്.

Tags: childrenschoolsഎയ്ഡഡ് സ്‌കൂള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.