Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഡേ ആന്‍ഡ് നൈറ്റ് ഹീറോ; പിങ്ക് ടെസ്റ്റുകളില്‍ മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യതാരമായി ലാബുഷെയ്ന്‍

അഡ്‌ലെയ്ഡ്: മാര്‍നസ് ലാബുഷെയ്‌ന്റെ റെക്കോഡ് സെഞ്ച്വറിയുടെ കരുത്തില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരായ പിങ്ക് ടെസ്റ്റില്‍ പിടിമുറുക്കി. ആദ്യ ഇന്നിങ്‌സ് ഒമ്പത് വിക്കറ്റിന് 473 റണ്‍സിന് ഡിക്ലയര്‍ ചെയ്്ത ഓസ്‌ട്രേലിയ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ടിന്റെ രണ്ട് ഓപ്പണര്‍മാരെയും രണ്ടക്കം കടക്കും മുമ്പ് കൂടാരം കയറ്റി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2021, 11:10 pm IST
inCricket

അഡ്‌ലെയ്ഡ്: മാര്‍നസ് ലാബുഷെയ്‌ന്റെ റെക്കോഡ് സെഞ്ച്വറിയുടെ കരുത്തില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരായ പിങ്ക് ടെസ്റ്റില്‍ പിടിമുറുക്കി. ആദ്യ ഇന്നിങ്‌സ് ഒമ്പത് വിക്കറ്റിന് 473 റണ്‍സിന് ഡിക്ലയര്‍ ചെയ്്ത ഓസ്‌ട്രേലിയ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ടിന്റെ രണ്ട് ഓപ്പണര്‍മാരെയും രണ്ടക്കം കടക്കും മുമ്പ് കൂടാരം കയറ്റി. പകലും രാത്രിയുമായി നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം മോശം കാലവസ്ഥയെ തുടര്‍ന്ന്് നേരത്തെ കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട്് രണ്ടിന് 17 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്‍ ജോ റൂട്ടും (5) ഡേിവഡ് മലാനുമാണ് (1) ക്രീസില്‍. ഓപ്പണര്‍മാരായ ഹസീബ് ഹമീദും (6), റോറി ബേണ്‍സു(4) മാണ് പുറത്തായത്.  

നേരത്തെ രണ്ടിന് 221 റണ്‍സിന് ഇന്നിങ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയ ലാബുഷെയ്ന്‍ (103), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (93) എന്നിവരുടെ മികവിലാണ് ഒമ്പത് വിക്കറ്റിന് 473 റണ്‍സ് എടുത്തത്്. 95 റണ്‍സെന്ന വ്യക്തിഗത സ്‌കോറിന് ഇന്നിങ്‌സ് പുനരാരംഭിച്ച ലാബുഷെയ്ന്‍ ആദ്യ സെഷനില്‍ തന്നെ സെഞ്ച്വറി തികച്ചു.  പിങ്ക് ടെസറ്റുകളില്‍  മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമായി ലാബുഷെയ്ന്‍. 305 പന്തില്‍ എട്ട് ബൗണ്ടറികളുടെ മികവിലാണ് 103 റണ്‍സ് എടുത്തത്.  

ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 201 പന്തില്‍ പന്ത്രണ്ട് ഫോറും ഒരു സിക്‌സറും സഹിതാണ് 93 റണ്‍സ് എടുത്തത്. അലക്‌സ് കാരി (51), മിച്ചല്‍ നെസര്‍ (35) മിച്ചല്‍ സ്റ്റാര്‍ക്ക് (39 നോട്ടൗട്ട്) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. കാരി 107 പന്തിലാണ് 51 റണ്‍സ് എടുത്തത്. സ്റ്റാര്‍ക്ക്് 39 പന്തില്‍ അഞ്ചു ബൗണ്ടറികളുടെ മികവിലാണ് 39 റണ്‍സ് എടുത്തത്. അടിച്ചുതകര്‍ത്ത നെസര്‍ 24 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സറും അടക്കം 35 റണ്‍സ് എടുത്തു .  

ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സ് 113 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ 58 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ്, ഒലി റോബിന്‍സണ്‍, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ്് വീഴ്‌ത്തി.  

ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ റോറി ബേണ്‍സ്് സ്്റ്റാര്‍ക്കിന്റെ പന്തില്‍ സ്മിത്തിന് ക്യാച്ച് നല്‍കി മടങ്ങി. നാലു റണ്‍സാണ് ബേണ്‍സിന്റെ സമ്പാദ്യം. ബേണ്‍സിന് പിന്നാലെ ഓപ്പണര്‍ ഹമീദും മടങ്ങി. നെസറിന്റെ പന്തില്‍ സ്റ്റാര്‍ക്ക് ഹസീബിനെ പിടികൂടി. ആറു റണ്‍സാണ് ഹമീദ് നേടിയത്. രണ്ട് വിക്കറ്റ് വീഴുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സ് മാത്രം.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പുതിയ വാര്‍ത്തകള്‍

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.