Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാണ്ഡവം ക്ഷേത്രത്തില്‍ പാണ്ഡവചരിതം ആലേഖനം ചെയ്ത് സത്യനാരായണന്‍, കൊടിയേറ്റു ദിവസം ചിത്രം ഭഗവാന് സമർപ്പിക്കും

മെഡിക്കല്‍ കോളേജിനു സമീപം ചാത്തുണ്ണിപ്പാറ എന്ന സ്ഥലത്ത് പാണ്ഡവര്‍ താമസിച്ചിരുന്നതായി വിശ്വസിക്കുന്നു. ഇതിനു കാരണമായി പറയപ്പെടുന്നത് അവിടെ ഉണ്ടായിരുന്ന ശിലാ രൂപങ്ങളായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2021, 02:19 pm IST
inKottayam

അയ്‌മനം: പാണ്ഡവരുടെ സാന്നിദ്ധ്യം കൊണ്ട് ചരിത്ര പ്രസിദ്ധമായ പാണ്ഡവം ക്ഷേത്രത്തില്‍ പാണ്ഡവചരിതം ആലേഖനം ചെയ്ത് സത്യനാരായണ്‍ കൃതാര്‍ത്ഥനാകുന്നു. പാണ്ഡവം ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ ഭിത്തിയിലാണ് ഈ ചിത്രകാരന്‍ തന്റെ കലാസപര്യ പൂര്‍ത്തിയാക്കി ഭഗവാനു സമര്‍പ്പിക്കുവാന്‍ ഒരുങ്ങുന്നത്. പഞ്ചപാണ്ഡവരും അമ്മ കുന്തിയും വനവാസക്കാലത്ത് സഞ്ചരിച്ചു എന്നു പറയപ്പെടുന്നതും ഇപ്പോഴും തെളിവുകള്‍ അവശേഷിക്കുന്നതുമായ ചില പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയും  

പാണ്ഡവം ക്ഷേത്ര നിര്‍മ്മാണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മെഡിക്കല്‍ കോളേജിനു സമീപം ചാത്തുണ്ണിപ്പാറ എന്ന സ്ഥലത്ത് പാണ്ഡവര്‍ താമസിച്ചിരുന്നതായി വിശ്വസിക്കുന്നു. ഇതിനു കാരണമായി പറയപ്പെടുന്നത് അവിടെ ഉണ്ടായിരുന്ന ശിലാ രൂപങ്ങളായിരുന്നു. പാറ തുരന്ന് വീടിന്റെ മാതൃക പണിതിരുന്നതും, ആട്ടുകല്ലും, അരകല്ലും അമ്മിക്കല്ലും, അരകല്ലില്‍ അരച്ചു വച്ചതു പോലെയുള്ള ഉരുളയും, എല്ലാം ഇവിടെ ഉണ്ടായിരുന്നു.എന്നാല്‍ കാലക്രമേണ ഈ വസ്തു കൈമാറ്റം ചെയ്യപ്പെടുകയും ഉടമ ഈ ചരിത്ര സ്മാരകത്തെ നശിപ്പിക്കുകയും ചെയ്തു. പാണ്ഡവത്തിനു സമീപം വടക്കോട്ട കുന്നിനു മുകളില്‍ ഭീമസേനന്‍ ഗദ കുത്തിയതെന്നു കരുതപ്പെടുന്ന ഒരു ചെറിയ കുഴി പാറയുടെ മുകളില്‍ ഇപ്പോഴും അവിടെ കാണാം. എത്ര വലിയ വേനലിലും ഈ കുഴിയില്‍ വെള്ളം വറ്റാറില്ല. ആര്‍പ്പൂക്കരയില്‍ നിന്നും ഇവര്‍ അയ്‌മനത്തേയ്‌ക്കു വന്നത് മീനച്ചിലാര്‍ കടന്ന് കല്ലേക്കടവ് വഴിയാണെന്നു പറയപ്പെടുന്നു. ഇവിടെ നദിക്കു കുറുകെ ഒരു പാറ ഉള്ളതായി ഇപ്പോഴും കാണാം.  

വേനല്‍ക്കാലത്ത് പാറ വെള്ളത്തിനു മുകളിലാകും. ജലഗതാഗത സൗകര്യത്തിനായി ഈ പാറയുടെ നടുഭാഗം പില്ക്കാലത്ത് പൊട്ടിച്ചു മാറ്റിയിരുന്നു. പാണ്ഡവത്ത് പാണ്ഡവര്‍ താമസിക്കുമ്പോഴാണ് ഇവിടെ ക്ഷേത്രം പണിതതെന്നും കരുതുന്നു. ഇതിന്റെ ഉദാഹരണമായി നമസ്‌കാര മണ്ഡപം ഒറ്റക്കല്ലില്‍ തീര്‍ത്തിരിക്കുന്നതും, ഒറ്റക്കല്ലില്‍ കൊത്തിയ ആനയെയും ഇവിടെ കാണാം. ഭീമസേനന്‍ വധിച്ച ബകന്‍ എന്ന രാക്ഷസന്റെ വാസസ്ഥലവും, കാളവണ്ടിയും കാളയും, നദി കുറുകെ കടക്കുമ്പോള്‍ കര്‍ണ്ണനെ നദിയിലൊഴുക്കിവിട്ട സംഭവം കുന്തിയുടെ മനസ്സില്‍ തെളിയുന്നതും എല്ലാം ചിത്രകാരന്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു വര്‍ഷത്തോളമായി ഒരു തപസ്സ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചാണ് സത്യന്‍ ചരിത്രവും ഐതീഹ്യവും ഇഴചേര്‍ന്ന തന്റെ ദൗത്യം പൂര്‍ത്തിയാക്കിയത്. ഭാര്യ ഗിരിജ, ശിഷ്യകളായ ദേവനന്ദയും മാളുവും  ഈ ഉദ്യമത്തില്‍ പങ്കെടുത്തു.  

ക്ഷേത്രത്തിലെ ഉത്സവത്തിന് 19ന് നടക്കുന്ന കൊടിയേറ്റു ദിവസം തന്റെ കലാസപര്യ ഭഗവാനു സമര്‍പ്പിക്കുവാനാണ് അയ്‌മനം കാഞ്ഞിരക്കാട്ട് സത്യന്‍ നാരായണന്റെ  തീരുമാനം.

Tags: kottayamപാണ്ഡവം ക്ഷേത്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.