Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അന്ന് ഗവര്‍ണറോട് പറഞ്ഞു മന്ത്രിസഭാ യോഗം വിളിക്കാന്‍; ഇന്ന് ഗവര്‍ണര്‍ പറയുന്നു ചാന്‍സലറാകാന്‍

സര്‍വകലാശാലകളുടെ പോക്കിലും സര്‍ക്കാരിന്റെ നിലപാടുകളിലും മനംമടുത്താണ് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. സര്‍വകലാശാലകളുടെ നിലവാരത്തകര്‍ച്ച എടുത്തുപറഞ്ഞ്് എഴുതിയ കത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ രണ്ടര വര്‍ഷം പ്രവര്‍ത്തിച്ചപ്പോള്‍ നിരാശയും പരിഭ്രമവുമാണ് ഉണ്ടായതെന്നും സൂചിപ്പിക്കുന്നു.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Dec 11, 2021, 01:19 pm IST
inArticle

‘ഇങ്ങനെ പോയാല്‍ മുഖ്യമന്ത്രിക്കു പകരം ഗവര്‍ണര്‍ മന്ത്രിസഭാ യോഗം കൂടി വിളിക്കും’. ഗവര്‍ണര്‍ പി സദാശിവത്തെ ആക്ഷേപിക്കാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് പറഞ്ഞതാണിത്. ഇങ്ങനെയെങ്കില്‍ ചാന്‍സലര്‍ പദവി കൂടി മുഖ്യമന്ത്രി ഏറ്റെടുത്തുകൊള്ളാന്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനും പറയുന്നു. കരളത്തിലെ സര്‍വകലാശാലകളെ സംബന്ധിച്ച  തര്‍ക്കങ്ങളാണ്  ഇത്തരം വിചിത്ര അഭിപ്രായ പ്രകടനങ്ങള്‍ക്ക് കാരണം.

2014  ഒക്ടോബര്‍ 27 നാണ്. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍  വിദ്യാഭ്യാസ മന്ത്രി, വൈസ് ചാന്‍സലര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ഗവര്‍ണര്‍ പി സദാശിവം വിളിച്ചത്.   ഉമ്മന്‍ചാണ്ടി സര്‍ക്കാറാണ് ഭരണത്തില്‍. സര്‍വകലാശാലകളുടെ കുത്തഴിഞ്ഞ പോക്കിന് എങ്ങനെ തടയിടാനാകും എന്ന് ചര്‍ച്ചചെയ്യാനാണ് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചത്. അസാധാരണ നടപടിക്കെതിരെ  ഭരണക്ഷി നേതാക്കള്‍ പൊട്ടിത്തെറിച്ചു. ഗവര്‍ണര്‍ ഭരണഘടനാ പദവി ലംഘിച്ചാതായിട്ടായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.  ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് തുല്യമാണെന്നും കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ഗവര്‍ണര്‍ മന്ത്രിസഭായോഗം വിളിക്കും എന്നും     കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ പരിഹസിച്ചു.

സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന സദാശിവത്തെ നിയമ പടിപ്പിക്കാനും ഹസ്സനെപ്പോലുള്ള നേതാക്കള്‍ ഇറങ്ങി പുറപ്പെട്ടു. ‘സര്‍വകലാശാലകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഗവര്‍ണര്‍ രൂപീകരിച്ച ചാന്‍സലേഴ്‌സ് കൗണ്‍സിലിന് നിയമപരമായ പവിത്രതയില്ല. ഗവര്‍ണറുടെ അധികാരങ്ങള്‍ ഭരണഘടനയില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്, അദ്ദേഹം പരിധി ലംഘിക്കാന്‍ പാടില്ലായിരുന്നു. സര്‍ക്കാരിന്റെ ശുപാര്‍ശയില്ലാതെ നിയമസഭാ സമ്മേളനം വിളിക്കാനുള്ള അധികാരം പോലും ഗവര്‍ണര്‍ക്ക് ലഭിക്കുന്നില്ല. മന്ത്രിയുടെയും വൈസ് ചാന്‍സലറുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കാനുള്ള തീരുമാനം തികച്ചും വിചിത്രവും അസാധാരണവുമാണ് ‘  എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.

സര്‍വകലാശാലകളുടെ പോക്കിലും സര്‍ക്കാരിന്റെ നിലപാടുകളിലും മനംമടുത്താണ് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. സര്‍വകലാശാലകളുടെ നിലവാരത്തകര്‍ച്ച  എടുത്തുപറഞ്ഞ്് എഴുതിയ കത്തില്‍   ചാന്‍സലര്‍ എന്ന നിലയില്‍ രണ്ടര വര്‍ഷം  പ്രവര്‍ത്തിച്ചപ്പോള്‍ നിരാശയും പരിഭ്രമവുമാണ് ഉണ്ടായതെന്നും സൂചിപ്പിക്കുന്നു.

സര്‍വകലാശാലാ നിയമങ്ങള്‍ ഭേദഗതി ചെയ്തു ചാന്‍സലര്‍ സ്ഥാനം ഏറ്റെടുക്കണമെന്നും ഇതിനായി  നിയമം കൊണ്ടുവരണമെന്നും  മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അങ്ങനെ എങ്കില്‍   സര്‍വകലാശാലകള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി ഗവര്‍ണറെ ആശ്രയിക്കാതെ സ്വന്തം രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ നടപ്പാക്കാമെന്നുമാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിക്കുന്നത്.

ഇത് വെറുമൊരു പ്രതിഷേധക്കത്തല്ല.  ഉന്നത വിദ്യാഭ്യാസ രംഗത്തെ താന്നോന്നിത്തരത്തിനെതിരായ  കുറ്റപത്രമാണ്.

കേരളത്തിലെ സര്‍വകലാശാലകളെക്കുറിച്ച് ‘കേരളത്തിലെ അധ്യാപകരും ഗവേഷകരും പുറത്ത് മികവു കാട്ടുന്നു, കേരളത്തില്‍ കാണിക്കുന്നില്ല’ എന്ന് ഭാരതരത്‌നം ലഭിച്ച ശാസ്ത്രഞ്ജന്‍ സി എന്‍ ആര്‍ റാവുവും ‘കേരളത്തിലെ കുട്ടികള്‍ പഠിക്കാന്‍ പുറത്തേക്കു പോകുന്നതിനു കാരണം ഇവിടുത്തെ നിലവാരക്കുറവാണ് കാരണം’  എന്ന് മുന്‍ വൈസ് ചാന്‍സലര്‍ കെ എന്‍ പണിക്കരും നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ ഓര്‍മ്മിപ്പിച്ച എഴുതിയ കത്തില്‍ അടുത്തകാലത്ത് നടന്ന നിയമവിരുദ്ധകാര്യങ്ങള്‍ അക്കമിട്ടു നിരത്തുന്നു.

‘കലാമണ്ഡലം വൈസ് ചാന്‍സലര്‍, ചാന്‍സലറായ തനിക്കെതിരെ കേസുകൊടുത്തത് തികഞ്ഞ അച്ചടക്കരാഹിത്യമാണ്. കേസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ട് ആറുമാസം കഴിഞ്ഞിട്ടും  നടപടി ഉണ്ടായില്ല.  അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാറും തയ്യാറായില്ല.

ശ്രീനാരായണ സര്‍വകലാശാല അധ്യാപകരുടെ നിയമനവും താമസിപ്പിക്കുകയാണ്. നിയമനം നടത്തി, യുജിസിയുടെ പോര്‍ട്ടലില്‍ ഇടണം. ഇനി അടുത്ത ഒക്ടോബറിലേ പോര്‍ട്ടല്‍ തുറക്കൂ. ചുരുക്കത്തില്‍ രണ്ടു വര്‍ഷം അധ്യാപന നിയമനം നീളും. അവിടെ വൈസ് ചാന്‍സലര്‍ക്ക് ശബളം കിട്ടുന്നില്ല എന്നുകാണിച്ച് മൂന്നു കത്ത് സര്‍ക്കാറിനു നല്‍കിയെങ്കിലും മറുപടിയില്ല.

സര്‍ക്കാറുമായി  ഏറ്റുമുട്ടല്‍ വേണ്ട എന്നു കരുതിയാണ് പലതും ചെയ്തത്. ഇനി വയ്യ. ഗവര്‍ണര്‍ പദവി മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കുകയാണ് പോംവഴി.  ചെയ്യുന്ന കാര്യങ്ങള്‍ക്ക് നിയമ സാധുത കൊണ്ടുവരുക. അപ്പോള്‍ ഇഷ്ടമുള്ളതുപോലെ ചെയ്യാനാകും. നിയമസഭ കൂടുന്ന സമയമല്ലാത്തതിനാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടു തരാം.’  എന്നൊക്കെയാണ് ഗവര്‍ണര്‍ കത്തില്‍ പറയുന്നത്.

പ്രതിഷേധം എന്ന നിലയില്‍ കത്തെഴുതുകയായിരുന്നോ ഗവര്‍ണര്‍ ചെയ്യേണ്ടിയിരുന്നത് എന്ന ചോദ്യം  പ്രസക്തമാണ്.   പ്രത്യേകിച്ച ആരീഫ് മുഹമ്മദ് ഖാനെ പോലുള്ള ഒരാളുടെ ഭാഗത്തുനിന്ന്.  നിലപാടില്‍ ഉറച്ചു നിന്ന് കേന്ദ്ര മന്ത്രി പദവിപോലും വേണ്ടന്നു വെക്കുകയും നാലുചുറ്റും നിന്ന് ആക്രമിച്ചിട്ടും സിഐഎ സമരത്തിനെതിരായ നിലാപാടില്‍ മാറ്റം വരുത്താതെയും അതൊക്കെ തെളിയിച്ച ഉന്നത വ്യക്തിത്വമാണമദ്ദേഹത്തിന്റേത്. പരിമിതകള്‍ പലതുണ്ടാകും. എങ്കിലും സംസ്ഥാന സര്‍ക്കാറിനെ നിയമത്തിന്റെ പരിധിക്കുള്ളില്‍ നിര്‍ത്താനുള്ള പ്രഥമ കടമ  ഗവര്‍ണര്‍ക്കുണ്ട്.  വഴങ്ങാത്ത സര്‍ക്കാറെങ്കില്‍ പിരിച്ചുവിടാനുള്ള അധികാരം ഉള്‍പ്പെടെ നല്‍കിയാണ് രാഷ്ടപതി നിയമിച്ചിരിക്കുന്നത്.  ഉപദേശിക്കാനല്ല, ഉപയോഗിക്കാനും ഉള്ളതാണ് അധികാരം എന്ന്  ആരീഫ് മുഹമ്മദ് ഖാനോട് പറഞ്ഞുകൊടുക്കേണ്ടതുണ്ട് എന്നു തോന്നുന്നില്ല.

Tags: രാജ്ഭവന്‍Pinarayi Vijayangovernorപി ശ്രീകുമാര്‍Universityഉമ്മന്‍ചാണ്ടിcpimArif Mohammad Khanmm hassan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.