Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കെ-റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം ഇരമ്പി, ഇരകള്‍ക്കും പോരാളികള്‍ക്കും ആവേശം പകരാന്‍ ദീദിയെത്തി, അതിരുകല്ലുകള്‍ പിഴുതെറിയാൻ ആഹ്വാനം

തൃശ്ശൂരിന് പുറമേ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ പദ്ധതിക്കെതിരെ മേധാപട്കര്‍ ആഞ്ഞടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2021, 11:45 am IST
inThrissur

തൃശ്ശൂര്‍: കെ-റെയില്‍ പദ്ധതിക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ആവേശം പകരാന്‍ നഗരത്തില്‍ ദീദിയെത്തി. വിനാശകരമായ കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കറെത്തിയത്.  

‘മേധാപട്കര്‍ ഇരകള്‍ക്കൊപ്പം’ എന്ന പേരില്‍ തൃശ്ശൂര്‍ റീജണല്‍ തിയ്യറ്ററില്‍ ഇന്നലെ രാവിലെ 10ന് നടത്തിയ പരിപാടിയില്‍ കെ-റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം ഇരമ്പി. ദീദിയെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വേദിയും പരിസരവും ജനങ്ങളാല്‍ തിങ്ങി നിറഞ്ഞിരുന്നു. ഹാളിനകത്ത് സീറ്റുകള്‍ ലഭിക്കാതെ നിരവധി പേര്‍ പുറത്ത് നിന്നാണ് മേധാപട്കറുടെ പ്രസംഗം കേട്ടത്.  

മേധാപട്കറുടെ സന്ദര്‍ശനവും പ്രസംഗവും ഇരകള്‍ക്കും പദ്ധതിക്കെതിരെ പോരാട്ടം നടത്തുന്നവര്‍ക്കും ആവേശം പകര്‍ന്നു. തൃശ്ശൂരിന് പുറമേ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ പദ്ധതിക്കെതിരെ മേധാപട്കര്‍ ആഞ്ഞടിച്ചു. കെ-റെയില്‍ പദ്ധതിക്കായി കുഴിച്ചിടുന്ന അതിരുകല്ലുകള്‍ പിഴുതെറിയാനുള്ള ദീദിയുടെ ആഹ്വാനം നിറഞ്ഞ കയ്യടിയോടെയാണ് സദസ് ഏറ്റുവാങ്ങിയത്.  

പാരിസ്ഥിതിക പ്രശ്‌നങ്ങളാല്‍ കേരളം ഇല്ലാതാവുകയാണെന്നും സംസ്ഥാനം ഇന്ന് ആത്മഹത്യാ മുനമ്പിലാണെന്നും പരിപാടിയില്‍ അധ്യക്ഷത വഹിച്ച കെ. അരവിന്ദാക്ഷന്‍ പറഞ്ഞു. കെ-റെയില്‍ പദ്ധതിയുടെ പേരില്‍ കച്ചവടമാണ് നടക്കുന്നത്. 2050 ആകുമ്പോഴേക്കും ഇന്നത്തെ കേരളം ഉണ്ടാകില്ല. ഇക്കോ ഫാസിസത്തിന്റെ മറവിലൂടെയാണ് സംസ്ഥാനമിപ്പോള്‍ കടന്നുപോകുന്നത്. പദ്ധതി നടപ്പാക്കിയാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ശുദ്ധവായുവും ശുദ്ധജലവും നഷ്ടപ്പെടുമെന്നും അരവിന്ദാക്ഷന്‍ അഭിപ്രായപ്പെട്ടു.  

കേരളത്തിന്റെ നിലനില്‍പ്പിന്റെ  പ്രശ്‌നമാണ് കെ-റെയില്‍ പദ്ധതിയെന്ന്  സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്. രാജീവന്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ജനിക്കാനിരിക്കുന്ന കുട്ടികളുടെയും ഭാവി തലമുറയുടെയും കൂടി പ്രശ്‌നമായ പദ്ധതിക്കെതിരെയുള്ള ചെറുത്ത് നില്‍പ്പ് ശക്തമാക്കും. പദ്ധതിയ്‌ക്കായി അനുമതിയില്ലാതെ പോലീസിനെ ഉപയോഗിച്ച് അതിരുകല്ലുകള്‍ സ്ഥാപിച്ച് സര്‍ക്കാര്‍ ഗുണ്ടായിസം കാണിക്കുകയാണ്. പദ്ധതിക്കെതിരെയുള്ള സമരത്തെ ഹൈജാക്ക് ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. സ്വന്തം പാര്‍ട്ടിയിലുള്ള അണികളെ പോലും പദ്ധതിയെ കുറിച്ച് ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിയ്‌ക്ക് സാധിച്ചിട്ടില്ലെന്നും രാജീവന്‍ ചൂണ്ടിക്കാട്ടി.  

കെ-റെയില്‍ പദ്ധതി ബാധിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള അഞ്ഞുറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. സി.ആര്‍ നീലകണ്ഠന്‍, എസ്.പി രവി, എം.പി സുരേന്ദ്രന്‍, ശരത് ചേലൂര്‍,  സമിതി സംസ്ഥാന ചെയര്‍മാന്‍ എം.പി ബാബുരാജ്, കോഴിക്കോട് ചെയര്‍മാന്‍ ടി.ടി ഇസ്മയില്‍, ആലപ്പുഴ ജില്ലാകമ്മിയംഗം മഞ്ജുഷ, ആലുവ കമ്മിറ്റിയംഗം മരിയ, ഡോ. പി.എസ് ബാബു, വി.എസ് ഗിരീശന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന രക്ഷാധികാരി ശൈവപ്രസാദ്, ആലപ്പുഴ ജില്ലാ ചെയര്‍മാന്‍ സന്തോഷ് പടനിലം, പത്തനംതിട്ട ജില്ലാ കണ്‍വീനര്‍ മുരുകേഷ് നടയ്‌ക്കല്‍, സംസ്ഥാന കമ്മിറ്റിയംഗം ജോണ്‍ പെരുവന്താനം, സംസ്ഥാന വനിതാ കണ്‍വീനര്‍ ശരണ്യരാജ്, തൃശ്ശൂര്‍ ജില്ലാ ചെയര്‍മാന്‍ ശിവദാസ് മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Tags: protestK railMedhapadkar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

India

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.