Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍; മണിപ്പൂരിന് ഹാട്രിക് കിരീടം

രാജ്യത്തെ എക്കാലത്തെയും മികച്ച താരമായ ഒയ്‌നാം ബെംബം ദേവിയാണ് മണിപ്പൂരിനെ പരിശീലിപ്പിച്ചത്. സീനിയര്‍താരങ്ങളും അണ്ടര്‍ 19 താരങ്ങളും ദേശീയ ക്യാമ്പിലായിരുന്നതിനാല്‍ യുവനിരയുമായാണ് എത്തിയതെന്ന് ബെംബംദേവി പറഞ്ഞു. ചാമ്പ്യന്‍ഷിപ്പിലെ 'മോസ്റ്റ് വാല്യുബ്ള്‍' താരമായി ഇറോം പരമേശ്വരി ദേവിയെ തെരഞ്ഞെടുത്തു. തമിഴ്‌നാടിന്റെ സന്ധ്യ രഘുനാഥനാണ് ടോപ്സ്‌കോറര്‍. മണിപ്പൂരിന്റെ ഒക്‌റാം രോഷ്ണി ദേവിയെ മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുത്തു.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Dec 10, 2021, 05:00 am IST
in Football

കോഴിക്കോട്: റെയില്‍വേസിന്റെ പോരാട്ട വീര്യത്തെ ഷൂട്ടൗട്ടില്‍ മറികടന്ന് മണിപ്പൂരിന് ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ കിരീടം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്‌റെയില്‍വേസിനെ കീഴടക്കിയാണ് മണിപ്പൂര്‍ ഹാട്രിക് കിരീടം സ്വന്തമാക്കിയത്. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ 21-ാം കിരീടവുമാണ് മണിപ്പൂരിന്റേത്.

നിശ്ചിതസമയത്തും അധികസമയത്തും കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ മണിപ്പൂരിന് വേണ്ടി ബേബി സന ദേവിയും കിരണ്‍ ബാലചാനുവുമാണ് ഗോള്‍ നേടിയത്. നവോബി ചാനു  റെയില്‍വേക്കായി ഗോള്‍ നേടി. മികച്ച ഫോമിലുള്ള രശ്മി കുമാരിയെ ഗോളിയാക്കിയാണ് റെയില്‍വേസ് ഇറങ്ങിയത്. റെയില്‍വേസ് ക്യാപ്റ്റന്‍ സുപ്രിയ റൗത്രേയും മണിപ്പൂരിന്റെ സുല്‍ത്താനയും ആദ്യകിക്ക് പാഴാക്കി. ബേബി സന ദേവിയാണ് ഷൂട്ടൗട്ടില്‍ മണിപ്പൂരിന്റെ ആദ്യ ഗോള്‍ നേടിയത്. നാലാമത്തെ കിക്കിലാണ് കിരണ്‍ ബാലയുടെ ഗോള്‍ പിറന്നത്. മണിപ്പൂരിന്റെ അസെം റോജദേവിയുടെ കിക്ക് റെയില്‍വേ ഗോളി തടഞ്ഞു. റെയില്‍വേയുടെ എന്‍ഗൗബി ദേവി, സസ്മിത സെയ്ന്‍, സുപര്‍വ സമല്‍ എന്നിവരുടെ കിക്കുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ ഒക്‌റാം റോഷ്‌നി ദേവിയാണ് മണിപ്പൂരിനെ കിരീടത്തിലേക്ക് നയിച്ചത്.

മത്സരത്തില്‍ നേരിയ മുന്‍തൂക്കം മണിപ്പൂരിനായിരുന്നു. എന്നാല്‍ റെയില്‍വേസും വിട്ടുകൊടുക്കാന്‍ തയ്യറായിരുന്നില്ല. ഇതോടെ കളി ആവേശകരമായി.  മികച്ച നീക്കങ്ങള്‍ തുടക്കത്തില്‍ നടത്തിയത് റയില്‍വേസായിരുന്നു. താര ഖാത്തൂനും നവോബി ചാനുവുമായിരുന്നു മണിപ്പൂരിന് ഭീഷണിയായത്. മറുഭാഗത്ത് മണിപ്പൂര്‍ കോര്‍ണര്‍ കിക്കിലൂടെയും ഫ്രീകിക്കിലൂടെയും റെയില്‍വേയെ വിറപ്പിച്ചെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ പിറന്നില്ല. രണ്ടാം പകുതിയില്‍ തുടര്‍ച്ചയായ കോര്‍ണര്‍ കിക്കുകളുമായി മണിപ്പൂരുകാര്‍ കളംനിറഞ്ഞു. എന്നാല്‍ ബേബി സന ദേവിയുടെ ക്രോസുകള്‍ ഗോളിലേക്ക് തിരിച്ചുവിടാന്‍ മണിപ്പൂര്‍ ഫോര്‍വേഡുകള്‍ക്ക് കഴിഞ്ഞില്ല. അധികസമയത്ത് ഇരുടീമുകളും കാര്യമായ ആക്രമണം നടത്താന്‍ കഴിയാതിരുന്നതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

രാജ്യത്തെ എക്കാലത്തെയും മികച്ച താരമായ ഒയ്‌നാം  ബെംബം ദേവിയാണ് മണിപ്പൂരിനെ പരിശീലിപ്പിച്ചത്. സീനിയര്‍താരങ്ങളും അണ്ടര്‍ 19 താരങ്ങളും ദേശീയ ക്യാമ്പിലായിരുന്നതിനാല്‍ യുവനിരയുമായാണ് എത്തിയതെന്ന് ബെംബംദേവി പറഞ്ഞു.  ചാമ്പ്യന്‍ഷിപ്പിലെ ‘മോസ്റ്റ് വാല്യുബ്ള്‍’ താരമായി ഇറോം  പരമേശ്വരി ദേവിയെ തെരഞ്ഞെടുത്തു. തമിഴ്‌നാടിന്റെ സന്ധ്യ രഘുനാഥനാണ് ടോപ്സ്‌കോറര്‍. മണിപ്പൂരിന്റെ ഒക്‌റാം രോഷ്ണി ദേവിയെ മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുത്തു.

അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ്, ഡെപ്യുട്ടി സെക്രട്ടറി അഭിഷേക് യാദവ്, വൈസ് പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, ഐ.എം. വിജയന്‍, കെഎഫ്എ പ്രസിഡന്റ് ടോം ജോസ്, മേയര്‍ എം. ബീന ഫിലിപ്പ്, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ എന്നിവര്‍ ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.

Tags: മണിപ്പൂര്‍football
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി
Football

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.