Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊള്ളുന്ന വിലവര്‍ദ്ധനവ്; ഹോട്ടലില്‍ കയറിയാല്‍ വയറുനിറയില്ല കണ്ണുനിറയും, പച്ചക്കറി വില വര്‍ദ്ധനയുടെ മറവില്‍ ചായക്കും രണ്ട് രൂപകൂട്ടി

ചില വന്‍കിട ഹോട്ടലില്‍ ഭക്ഷണത്തിന് ജിഎസ്ടി കൂടി ഉള്‍പ്പെടുത്തിയപ്പോള്‍ പലരുടെയും കീശ കീറുകയാണ്. മുന്ന് നേരവും ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നവര്‍ക്ക് ഒരു ദിവസത്തേക്ക് 350 രുപയില്‍ അധികം ചിലവാകും ഇത് ചെറിയ ഹോട്ടലില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2021, 03:29 pm IST
inKerala

ആലപ്പുഴ: ഹോട്ടല്‍ ഭക്ഷണം ശീലിച്ചവര്‍ക്ക് ഇരുട്ടടി, വയറു നിറയുന്നതിന് പകരം പലരുടെയും കണ്ണു നിറയുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനയുടെ പേരില്‍ പലഹോട്ടലുകളും വില കുത്തനെ ഉയര്‍ത്തി. ഒരാഴ്ചയ്‌ക്കു മുന്‍പ് പല ഹോട്ടലുകളിലും ഉച്ച ഊണിന് 60 രൂപ നിരക്കായിരുന്നത് ഇപ്പോള്‍ 80ഉം , 90മായി ഉയര്‍ത്തി. സ്‌പെഷ്യല്‍ കറിയും വാങ്ങി ഉണ് കഴിച്ച് ബില്ല് കൈയ്യില്‍ കിട്ടുമ്പോഴാണ് പലരുടെയും കണ്ണ് നിറയുന്നത്. 10 രുപയായിരുന്ന ചായക്ക് 12 രൂപയാക്കി ഉയര്‍ത്തി. നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലിലെ സ്ഥിതി ഇതാണെങ്കില്‍ വെജിറ്റേറിയന്‍ ഹോട്ടലില്‍ പല സ്ഥലങ്ങളിലും 110 രുപയാണ് സാധാരണ ഊണിന് ഈടാക്കുന്നത്.  

വില വര്‍ദ്ധനയ്‌ക്ക് കാരണമായി ഹോട്ടല്‍ വ്യാപാരികള്‍ പറയുന്നത് ഇങ്ങനെയാണ്…നാല്പത് രുപ വിലയുണ്ടായിരുന്ന തക്കാളി ഇപ്പോള്‍ ഒരു കിലോഗ്രാമിന് 100 രുപയായി, അവിയലിനും, സാമ്പാറിനും ഉപയോഗിക്കുന്ന മുരിങ്ങക്ക, ചേന, ചേമ്പ്, വെണ്ടയ്‌ക്ക സമാനമായ കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ക്കും ഗണ്യമായി വില ഉയര്‍ന്നു. ഹോട്ടല്‍ ഉപയോഗത്തിനുള്ള ഗ്യാസ് സിലണ്ടറിന് ഒന്നിന് രണ്ടായിരം രുപയ്‌ക്ക് മുകളില്‍ വിലയായി. ഇതോടെ ഹോട്ടല്‍ വ്യവസായം വന്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് നേരിയ തോതില്‍ വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതമായത്.

കൊവിഡ് മഹാമാരിക്ക് ശേഷം തുറന്ന ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്നത് വാഴയിലയിലാണ് ഇതിനും വിലകുടി. പഞ്ചസാരയ്‌ക്കും തേയിലയ്‌ക്കും, പാലിനും കാര്യമായ വിലവര്‍ദ്ധന ഉണ്ടായിട്ടില്ലെങ്കിലും പച്ചക്കറി വില വര്‍ദ്ധനയുടെ മറവില്‍ ചായക്കും രണ്ട് രൂപകൂട്ടി. ചില വന്‍കിട ഹോട്ടലില്‍ ഭക്ഷണത്തിന് ജിഎസ്ടി കൂടി ഉള്‍പ്പെടുത്തിയപ്പോള്‍ പലരുടെയും കീശ കീറുകയാണ്. മുന്ന് നേരവും ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നവര്‍ക്ക് ഒരു ദിവസത്തേക്ക് 350 രുപയില്‍ അധികം ചിലവാകും ഇത് ചെറിയ ഹോട്ടലില്‍. പിന്നെയും ഉണ്ട് കാര്യങ്ങള്‍ അന്തിക്കച്ചവടം നടത്തുന്ന വഴിയോരക്കച്ചവട കേന്ദ്രങ്ങളില്‍ പൊള്ളിച്ചതിനും, വറുത്തതിനും ഗണ്യമായി വില കൂട്ടി, ഇക്കാരണത്താല്‍ ഇപ്പോള്‍ പലരും ചെറിയ തട്ടുകടകളിലേക്ക് ചേക്കേറാന്‍ തുടങ്ങി.  

പച്ചക്കറികളുടെ വില സര്‍ക്കാര്‍ സംവിധാനത്തിലൂടെ പിടിച്ചു നിര്‍ത്തിയാല്‍ വില കുറയ്‌ക്കാമെന്നാണ് ഹോട്ടല്‍ വ്യാപാരികള്‍ പറയുന്നത്. ഊണിന് 20 രുപ നിരക്കില്‍ സാധാരണക്കാരന്റെ വിശപ്പകറ്റിയിരുന്ന ജനകീയ ഹോട്ടലുകളും വില വര്‍ദ്ധനവു കാരണം പല സ്ഥലങ്ങളിലും പൂട്ടി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹോര്‍ട്ടികോര്‍പ്പ് പോലുള്ള സ്ഥാപനങ്ങള്‍ വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്നതിനായി പച്ചക്കറി സബ്‌സിഡി നിരക്കില്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടും ആര്‍ക്കും ഇതിന്റെ പ്രയോജനം ലഭിച്ചില്ല.

Tags: vegeHotelവിലക്കയറ്റംഭക്ഷണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

Thiruvananthapuram

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

Kerala

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

മുസ്ലീമെന്നൊരു വാക്ക് പോലുമില്ലാതെ ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ; കയ്യും തലയും ഒക്കെ ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.