Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

സഹകരണ ബാങ്കുകളില്‍ ജൂനിയര്‍ ക്ലര്‍ക്ക്/കാഷ്യര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ചീഫ് അക്കൗണ്ടന്റ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികകളില്‍ ഒഴിവ്

ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പരീക്ഷാ ഫീസ്-150 രൂപ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2021, 01:20 pm IST
inCareer

സംസ്ഥാനത്തെ സഹകരണ സംഘം/ബാങ്കുകളില്‍ ഇനി പറയുന്ന തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി തിരുവനന്തപുരത്തെ സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് നിര്‍ദ്ദിഷ്ട ഫാറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു. വിജ്ഞാപന നമ്പര്‍ 10/2021 മുതല്‍ 15/2021 വരെയുള്ള തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്. 

അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനവും  www.csebkerala.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം അപേക്ഷ സമര്‍പ്പിക്കാം. തസ്തിക, ഒഴിവുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍ ചുവടെ- നേരിട്ടുള്ള നിയമനമാണ്. പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഒഎംആര്‍ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്നുമാണ് നിയമനം. അതത് സഹകരണ സംഘം/ബാങ്കുകള്‍ തന്നെയാണ് നിയമനാധികാരി.

  • അസിസ്റ്റന്റ് സെക്രട്ടറി/ചീഫ്  അക്കൗണ്ടന്റ് (വിജ്ഞാപന നമ്പര്‍ 10/2021), ഒഴിവുകള്‍-കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഓരോ ഒഴിവുകള്‍ വീതം. യോഗ്യത-50% മാര്‍ക്കില്‍ കുറയാതെ ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമയും (എച്ച്ഡിസി/എച്ച്ഡിസി &ബിഎം). ബികോം (സഹകരണം/ബിഎസ്‌സി/എംഎസ്‌സി(സഹകരണം ആന്റ് ബാങ്കിങ്) യോഗ്യത 50% മാര്‍ക്കോടെ വിജയിച്ചിട്ടുള്ളവരെ പരിഗണിക്കും.
  • ജൂനിയര്‍ ക്ലര്‍ക്ക്/കാഷ്യര്‍ (വിജ്ഞാപനം നമ്പര്‍ 11/2021), ഒഴിവുകള്‍-300. ജില്ല തിരിച്ചുള്ള ഒഴിവുകള്‍-തിരുവനന്തപുരം-10, കൊല്ലം-24, പത്തനംതിട്ട-3, ആലപ്പുഴ-6, കോട്ടയം-18, ഇടുക്കി-7, എറണാകുളം-31, തൃശൂര്‍-49, പാലക്കാട്-52, മലപ്പുറം-28, കോഴിക്കോട്-30, വയനാട്-2, കണ്ണൂര്‍-29, കാസര്‍ഗോഡ്-11. യോഗ്യത-എസ്എസ്എല്‍സി/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. സഹകരണ ജൂനിയര്‍ ഡിപ്ലോമാ (ജെഡിസി) നേടിയിരിക്കണം. ബികോം(സഹകരണം)/ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമയും (എച്ച്ഡിസി/എച്ച്ഡിസി & ബിഎം)/ ബിഎസ്‌സി സഹകരണം ആന്റ് ബാങ്കിന് യോഗ്യതയുള്ളവരെയും പരിഗണിക്കും.
  • സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍-(വിജ്ഞാപന നമ്പര്‍ 12/2021), ഒഴിവുകള്‍-3. കോട്ടയം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോ ഒഴിവുകള്‍ വീതം. യോഗ്യത- ഫസ്റ്റ് ക്ലാസ് ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/എംസിഎ/എംഎസ്‌സി(കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി). റെഡ്ഹാറ്റ് സര്‍ട്ടിഫിക്കേഷന്‍ അഭിലഷണീയം. ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. മേഖലകള്‍ വിജ്ഞാപനത്തിലുണ്ട്.
  • സിസ്റ്റം സൂപ്പര്‍വൈസര്‍ (വിജ്ഞാപനം നമ്പര്‍ 13/2021), ഒഴിവ്-1(വയനാട്). യോഗ്യത-ബിരുദവും പിജിഡിസിഎയും.
  • ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (വിജ്ഞാപനം നമ്പര്‍ 14/2021), ഒഴിവുകള്‍-7, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്-ഓരോന്ന് വീതം, തൃശൂര്‍-2, യോഗ്യത-ബിരുദവും അംഗീകൃത ഡേറ്റ എന്‍ട്രി കോഴ്‌സ് പാസായ സര്‍ട്ടിഫിക്കറ്റും ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററായി ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
  • ടൈപ്പിസ്റ്റ് (വിജ്ഞാപനം നമ്പര്‍ 15/2021), ഒഴിവുകള്‍-2. എറണാകുളം, മലപ്പുറം ഓരോ ഒഴിവുകള്‍ വീതം. യോഗ്യത-എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. കെജിടിഇ ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ് ലോവര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായപരിധി: 1.1.2021 ല്‍ 18-40 വയസ്സ്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും, മറ്റ് പിന്നാക്ക വിഭാഗത്തിനും വിമുക്ത ഭടന്മാര്‍ക്കും 3 വര്‍ഷവും വികലാംഗവര്‍ക്ക് 10 വര്‍ഷവും വിധവകള്‍ക്ക് 5 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്.

ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പരീക്ഷാ ഫീസ്-150 രൂപ. തുടര്‍ന്നുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതം അധികം ഫീസ് അടയ്‌ക്കണം. പട്ടികജാതി/വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യഥാക്രമം 50 രൂപ വീതം അടച്ചാല്‍ മതി. ഒന്നില്‍ കൂടുതല്‍ സംഘം/ബാങ്കിലേക്ക് ഒറ്റ അപേക്ഷയും ചെല്ലാനും ഡിമാന്‍ഡ് ഡ്രാഫ്റ്റും മതിയാകും. അപേക്ഷാ/പരീക്ഷാ ഫീസ് ഫെഡറല്‍ ബാങ്ക്/കേരള ബാങ്ക് ബ്രാഞ്ചുകളില്‍ ചെലാന്‍ വഴി നേരിട്ട് അയയ്‌ക്കാം. 

എസ്ബിഐയില്‍ നിന്നും സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് സെക്രട്ടറിയുടെ പേരില്‍ തിരുവനന്തപുരത്ത് മാറ്റാവുന്ന ക്രോസ് ചെയ്ത ഡിമാന്‍ഡ് ഡ്രാഫ്റ്റായും ഫീസ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്ത് അയയ്‌ക്കാം. നിര്‍ദ്ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം നേരിട്ടോ തപാല്‍ സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്, ഓവര്‍ബ്രിഡ്ജ്, ജനറല്‍ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം-695001 എന്ന വിലാസത്തില്‍ ഡിസംബര്‍ 29 വൈകിട്ട് 5 മണിക്ക് മുമ്പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.                                      

Tags: സഹകരണ ബാങ്ക്career
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Career

കേരള ഹൈക്കോടതിയില്‍ സിവില്‍ ജഡ്ജ് – ഒഴിവുകള്‍ 27; മേയ് 4 നകം ഓണ്‍ലൈനില്‍ അപേക്ഷിക്കാം

Career

ബിഎസ്എന്‍എല്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു; ഒഴിവുകള്‍ 120

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.