Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്‍റര്‍പോളിലും പിടിമുറുക്കി ചൈന; വിദേശത്തുള്ള ഉയ്ഗുര്‍ മുസ്ലിങ്ങളേയും വിമതരെയും ചൈന എളുപ്പത്തില്‍ വേട്ടയാടിപ്പിടിക്കുമെന്ന് ആശങ്ക

ചൈനയുടെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഹു ബിന്‍ചെനെ ഇന്‍റര്‍പോള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. തുര്‍ക്കിയില്‍ നടന്ന ഇന്‍റര്‍പോളിന്റെ (ഇന്‍റര്‍നാഷണല്‍ ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷന്‍) 89ാം പൊതുയോഗത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2021, 08:00 pm IST
inWorld

അങ്കാര: ചൈനയുടെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഹു ബിന്‍ചെനെ ഇന്‍റര്‍പോള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. തുര്‍ക്കിയില്‍ നടന്ന ഇന്‍റര്‍പോളിന്റെ (ഇന്‍റര്‍നാഷണല്‍ ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷന്‍) 89ാം പൊതുയോഗത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇന്‍റര്‍പോളില്‍ പിടിമുറുക്കി തങ്ങളുടെ അധികാരവും സ്വാധീനവും വര്‍ധിപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ക്കെതിരെ  20 രാജ്യങ്ങളിലെ 50 സഭാസാമാജികര്‍ ഉള്‍പ്പെടെ അംഗങ്ങളായുള്ള ഇന്‍റര്‍ പാര്‍ലമെന്‍ററി അലയന്‍സ് ചൈന (ഐപിഎസി)  അതത് രാജ്യങ്ങളെ ആശങ്ക അറിയിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഉയ്ഗുര്‍ മുസ്ലിങ്ങളെ വരെ ഇന്‍റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് എന്ന സൗകര്യമുപയോഗിച്ച് ചൈനയ്‌ക്ക് വേട്ടയാടാന്‍ എളുപ്പമാണെന്നും ഐപിഎസി ആരോപിക്കുന്നു.

ചൈനയുടെ പൊതു സുരക്ഷാ മന്ത്രാലയത്തിലെ ഡപ്യൂട്ടി ഡയറക്ടര്‍ ജനറലാണ് ഹു ബിന്‍ചെന്‍. ഈ മന്ത്രാലയമാണ് ചൈനയുടെ ഒപ്പറേഷന്‍ ഫോക്‌സ് ഹണ്ട് എന്ന രഹസ്യപദ്ധതി നടപ്പാക്കുന്നത്. അഭയാര്‍ത്ഥികളായി രാജ്യം വിട്ടുപോകുന്ന സാമ്പത്തിക കുറ്റവാളികളെ രാജ്യത്തിന് തിരിച്ചുകിട്ടാന്‍ വേണ്ടി 2014ല്‍ ഷീ ജിന്‍പിങാണ് ഓപ്പറേഷന്‍ ഫോക്‌സ് ഹണ്ട് ആരംഭിച്ചത്. ഈ ഓപ്പറേഷന്‍ ഫോക്‌സ് ഹണ്ടിനെ സുഗമമാക്കാന്‍ വേണ്ടിയാണ് ഹു ബിന്‍ചെന്‍ ഇന്‍റര്‍പോളില്‍ കടന്നുകൂടിയതെന്നും അഭിപ്രായമുണ്ട്.

ഹു ബിന്‍ചെന്‍ ഇന്‍റര്‍പോളിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്ത കാര്യം ഇന്‍റര്‍പോള്‍ തന്നെ ട്വിറ്ററില്‍ കുറിച്ചു. എന്തായാലും ഹു ബിന്‍ചെനിന്റെ തെരഞ്ഞെടുപ്പ് ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇന്‍റര്‍പോള്‍ പുറപ്പെടുവിക്കുന്ന റെഡ് കോര്‍ണര്‍ നോട്ടീസ് മുതലെടുത്ത് ചൈന വിട്ടുപോകുന്ന വിമതരെ പിടികൂടി രാജ്യത്തെത്തിക്കാന്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പതിവായി ശ്രമിക്കാറുണ്ട്. ഇപ്പോള്‍ ഹു ബിന്‍ചെന്‍ എക്‌സിക്യൂട്ടീവ് അംഗമായതോടെ വിമതരെ അമര്‍ച്ച ചെയ്യാന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനും ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് അനായാസം കഴിയുമെന്നും ഇന്‍റര്‍ പാര്‍ലമെന്‍ററി അലയന്‍സ് ചൈന (ഐപിഎസി) പറയുന്നു.

ഹോങ്കോംഗുകാരെയും തിബറ്റുകാരെയും തയ് വാന്‍കാരെയും ചൈനീസ് വിമതരെയും അടിച്ചമര്‍ത്താനുള്ള ചൈനയുടെ നയങ്ങള്‍ക്ക് ഇന്‍റര്‍പോളിനെ ദുരുപയോഗം ചെയ്യാന്‍ ഹു ബിന്‍ചെനിന്റെ തെരഞ്ഞെടുപ്പ് സഹായകരമാകുമെന്നും ഐപിഎസി പറഞ്ഞു.

കുറ്റവാളികളെ കൈമാറാന്‍ ചൈനയുമായും ഹോങ്കോങുമായി ഉണ്ടാക്കിയ കരാറുകള്‍ പുതിയ സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളും അടിയന്തിരമായി റദ്ദാക്കാനും ഐപിഎസി വിവിധ രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. നേരത്തെ 40 മനുഷ്യാവകാശ സംഘടനകളും ഇന്റര്‍പോളില്‍ അംഗങ്ങളായ രാഷ്‌ട്രങ്ങളോട് ഹു ബിന്‍ചെനിന്റെ തെരഞ്ഞെടുപ്പ് ദൂരവ്യാപകഫലം ഉണ്ടാക്കുമെന്ന് ഒരു കത്തിലൂടെ

താക്കീത് ചെയ്തിരുന്നു. ഇതുവഴി ചൈനയ്‌ക്ക് പുറത്ത് ജീവിക്കുന്ന ചൈനീസ് വിമതരുടെയും ഹോങ്കോങ്കാരുടെയും തയ് വാന്‍ കാരുടെയും ചൈനീസ് മനുഷ്യാവകാശപ്രവര്‍ത്തകരുടെയും ജീവന് ഭീഷണിയുണ്ടെന്നും കത്ത് ആരോപിക്കുന്നു.

Tags: chinaമനുഷ്യാവകാശംഹോങ്കോങ്ഇന്റര്‍പോള്uyghurഹു ജിന്‍പെന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.