Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിമാനത്താവളങ്ങള്‍ മുതല്‍ എക്‌സ്പ്രസ് വേകള്‍ വരെ…യുപിയുടെ മുഖച്ഛായ മാറ്റി മോദി യോഗി ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍

വിമാനത്താവളങ്ങള്‍ മുതല്‍ എക്‌സ്പ്രസ് വേകള്‍ വരെ ഒരുക്കി ഉത്തര്‍പ്രദേശിന് അടിസ്ഥാന സൗകര്യവികസനരംഗത്ത് വന്‍ കുതിപ്പേകി മോദി-യോഗി ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍. ഇക്കഴിഞ്ഞ ദിവസം മോദി നോയ്ഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് തറക്കല്ലിട്ടത് ഈ വികസനക്കുതിപ്പിലെ ഏറ്റവും ഒടുവിലത്തെ അധ്യായം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2021, 10:13 pm IST
inWorld

ലഖ്‌നോ: വിമാനത്താവളങ്ങള്‍ മുതല്‍ എക്‌സ്പ്രസ് വേകള്‍ വരെ ഒരുക്കി ഉത്തര്‍പ്രദേശിന് അടിസ്ഥാന സൗകര്യവികസനരംഗത്ത് വന്‍ കുതിപ്പേകി മോദി-യോഗി ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍. ഇക്കഴിഞ്ഞ ദിവസം മോദി നോയ്ഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് തറക്കല്ലിട്ടത് ഈ വികസനക്കുതിപ്പിലെ ഏറ്റവും ഒടുവിലത്തെ അധ്യായം.

35000 കോടി ചെലവാക്കിയാണ് വിമാനത്താവളം വരുന്നത്. വിമാനത്താവളത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനം തുടങ്ങി. 2024ലാണ് ഈ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുക. ദല്‍ഹി ഐജി ഐ വിമാനത്താവളത്തില്‍ നിന്നും 72 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളം യുപിയുടെ സാമ്പത്തികക്കുതിപ്പിന് ഊര്‍ജ്ജം പകരുമെന്ന് വിശ്വസിക്കുന്നു.

ഒരു ലക്ഷം തൊഴിലവസരങ്ങള്‍ ഈ വിമാനത്താവളം സൃഷ്ടിക്കും. അലിഗഡ്, ഹപൂര്‍, ഗ്രേറ്റര്‍ നോയ്ഡ്, ഗാസിയാബാദ്, ബുലന്ദ് ശഹര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കള്‍ക്കായിരിക്കും തൊഴില്‍ ലഭിക്കുക.

പൂര്‍വ്വാഞ്ചല്‍ എക്‌സ്പ്രസ് വേ തുറന്നത് നവമ്പര്‍ 16നാണ്. 2018 ജൂലായ് 14നാണ് ഈ പദ്ധതിക്ക് തറക്കല്ലിട്ടത്. മൂന്ന് വര്‍ഷത്തിനുള്ളിലാണ് 22,500 കോടി ചെലവില്‍ ഈ ആറ് വരിപ്പാത പണിതത്. ലഖ്‌നോവിലെ ചന്ദ്‌സരായി ഗ്രാമത്തില്‍ നിന്നും (ഇപ്പോഴത്തെ ലഖ്‌നോ-സുല്‍ത്താന്‍പൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു ഈ ഗ്രാമം) ഈ എക്‌സ്പ്രസ് വേ തുടങ്ങുന്നു. ഗാസിപൂരിലെ എന്‍എച്ച് 31ലെ ഹൈദരിയ ഗ്രാമത്തില്‍ ഈ എക്‌സ്പ്രസ് വേ അവസാനിക്കുന്നു. ലഖ്‌നോയെ കിഴക്കന്‍ യുപിയുമായി അസംഗര്‍ വഴി ബന്ധിപ്പിക്കുന്നതാണ് ഈ പാതി. ഇതോടെ കിഴക്കന്‍ പ്രദേശങ്ങള്‍ മുഴുവന്‍ ലഖ്‌നോയുമായി ബന്ധിപ്പിക്കപ്പെടും. 22 ഫ്‌ളൈ ഓവറുകളും ഏഴ് റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളും ഏഴ് പ്രധാന പാലങ്ങളും 114 ചെറിയ പാലങ്ങളും ആറ് ടോള്‍ പ്ലാസകളും അടങ്ങിയതാണ് പൂര്‍വ്വാഞ്ചല്‍ എക്‌സ്പ്രസ് വേ. ഭാവിയില്‍ സംസ്ഥാനത്തിന്റെ എല്ലാ മുക്കൂമൂലകളേയും റോഡ് വഴി ബന്ധിപ്പിക്കുന്നതിനുള്ള മുഖ്യപാതയായിരിക്കും ഇത്. പൊടുന്നനെ വിമാനങ്ങള്‍ക്ക് ലാന്റ് ചെയ്യാനും ഈ പൂര്‍വ്വാഞ്ചല്‍ പാതയില്‍ സൗകര്യമുണ്ട്. ഇത് യുദ്ധസാഹചര്യത്തില്‍ യുദ്ധവിമാനങ്ങളെ സജ്ജമാക്കാന്‍ സഹായകരമാകും. പുതിയ ബിസിനസ് സിറ്റികള്‍ ഭാവിയില്‍ പൂര്‍വ്വാഞ്ചലിന് അടുത്ത് ഉയര്‍ന്ന് വരും.

കഴിഞ്ഞ നാല് വര്‍ഷത്തില്‍ 30 ലക്ഷം പേര്‍ക്കാണ് കുടിവെള്ളം കിട്ടിയത്. പണ്ട് ബിമാരു സംസ്ഥാനമായിരുന്നു(പിന്നാക്കസംസ്ഥാനങ്ങളുടെ ഒരു കൂട്ടായ്‌മയാണ് ബിമാരു) ഉത്തര്‍പ്രദേശ്. പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളായ ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടതാണ് ബിമാരു സംസ്ഥാനങ്ങള്‍. എന്നാല്‍ ഇന്ന് യുപി ബിമാരുവില്‍ നിന്ന് പുറത്തുകടന്നതിരുന്നു. 17 ലക്ഷം കോടിയാണ് യുപിയുടെ മൊത്തം ആഭ്യന്തരോല്‍പാദനം. ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് യുപി. യോഗി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ വെറും 1.5 വിമാനത്താവളാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് അഞ്ച് എയര്‍പോര്‍ട്ടുകള്‍ ഉണ്ട്. വാരണാസി, ലഖ്‌നോ, കുഷി നഗര്‍, നോയ്ഡ, അയോധ്യ എന്നിങ്ങനെ.

Tags: narendramodiyogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്നരേന്ദ്രമോദിupഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.