Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

വിഭാഗീയത; സിപിഎം കുടുംബത്തെ നേതാക്കള്‍ വീടുകയറി ആക്രമിച്ചു; സോഷ്യല്‍ മീഡിയയില്‍ കരഞ്ഞ് തല്ലുകൊണ്ട പ്രവര്‍ത്തകന്‍

പുന്നപ്ര വടക്ക് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് പുത്തന്‍ പുരയില്‍ ഗലീലിയ പള്ളിക്ക് സമീപം സോളമന്‍, ഭാര്യ ജൂലിയത്ത്, മകന്‍ കുര്യാക്കോസ് എന്നിവരെ ശനിയാഴ്ച രാത്രി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദന്റെ നേതൃത്വത്തില്‍ വീട് കയറി അക്രമിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2021, 07:19 am IST
inKerala

ആലപ്പുഴ: വി.എസ്. അച്യുതാനന്ദന്റെയും ജി. സുധാകരന്റെയും തട്ടകമായ അമ്പലപ്പുഴ ഏരിയയില്‍ സിപിഎമ്മിലെ വിഭാഗീയത അക്രമത്തിലേക്ക് വഴിമാറി. പുന്നപ്രയില്‍ പാര്‍ട്ടി കുടുംബത്തെ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട സംഘം വീടുകയറി അക്രമിച്ചു.  പാര്‍ട്ടി സമ്മേളനത്തെ ചൊല്ലിയുണ്ടായ ഭിന്നതയാണ് സ്ത്രീകളെ  അടക്കം ആക്രമിക്കുന്നതിലേക്ക് നയിച്ചത്.  

പുന്നപ്ര വടക്ക് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് പുത്തന്‍ പുരയില്‍ ഗലീലിയ പള്ളിക്ക് സമീപം സോളമന്‍, ഭാര്യ ജൂലിയത്ത്, മകന്‍ കുര്യാക്കോസ് എന്നിവരെ ശനിയാഴ്ച രാത്രി  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദന്റെ നേതൃത്വത്തില്‍ വീട് കയറി അക്രമിച്ചു. കുര്യാക്കോസ് പാര്‍ട്ടി അംഗവും, മാതാപിതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരുമാണ്. ഇവരുടെ വീട്ടിലുണ്ടായിരുന്ന പ്രവര്‍ത്തകരായ പാലപ്പറമ്പില്‍ ഫ്രഡി, കുര്യന്‍ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. സോളമനെയും കുര്യാക്കോസിനെയും ക്രുരമായി മര്‍ദ്ദിച്ച സംഘം തടയാനെത്തിയ ജൂലിയത്തിനെ നിലത്തിട്ട് ചവിട്ടി. ഒടുവില്‍ നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴാണ് അക്രമിസംഘം പിന്‍വാങ്ങിയത്.  

കഴിഞ്ഞ ദിവസം നടന്ന ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ തങ്ങള്‍ക്കൊപ്പം നിന്നില്ലെന്ന കാരണം പറഞ്ഞായിരുന്നു അക്രമമെന്ന് മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താന്‍ ജീവന് തുല്യം സ്‌നേഹിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ ക്രൂരമായി അക്രമിച്ചെന്ന് പരാതി പറയുന്ന സോളമന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അക്രമ വിവരം പോലീസില്‍ അറിയിച്ചെങ്കിലും സ്ഥലത്തെത്താന്‍ പോലും ആദ്യം തയ്യാറായില്ല. ഒടുവില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് പോലീസ് സോളമന്റെ വീട്ടിലെത്തിയത്.

സിപിഎം ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ ബിജു പുന്നയ്‌ക്കല്‍, എസ്. രാജീവ്, പ്രവര്‍ത്തകരായ അര്‍ജുന്‍, മുഹമ്മദ് സഹീര്‍, മിഥുന്‍ ലാല്‍ തുടങ്ങിയവര്‍ അക്രമി സംഘത്തിലുണ്ടായിരുന്നതായി സോളമന്‍ പറഞ്ഞു. വി.എസ്. അച്യുതാനന്ദന്റെ വീട് ഉള്‍പ്പെടുന്ന പ്രദേശത്തെ ലോക്കല്‍ കമ്മിറ്റി ഔദ്യോഗിക പക്ഷത്തെ പരാജയപ്പെടുത്തി മറുപക്ഷം കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം ബിബിയുടെ അച്ഛന്‍ വിദ്യാനന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ബിബിയും ലോക്കല്‍ കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് അക്രമങ്ങള്‍ അരങ്ങേറിയത്.  

മുന്‍പ് ഔദ്യോഗിക പക്ഷമായിരുന്ന ജി. സുധാകര വിഭാഗവും, അടുത്ത കാലത്ത് രൂപം കൊണ്ട എംഎല്‍എ എച്ച്. സലാമിനെ പിന്തുണയ്‌ക്കുന്ന വിഭാഗവും പാര്‍ട്ടി നേതൃത്വം പിടിച്ചെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് നാട്ടിലെ  സമാധാനാന്തരീക്ഷം തകര്‍ക്കുന്നത്. ഏരിയ സമ്മേളനങ്ങള്‍ ആരംഭിക്കുന്നതോടെ ഏറ്റുമുട്ടല്‍ രൂക്ഷമാകാനാണ് സാധ്യത. അമ്പലപ്പുഴ ഏരിയ കമ്മിറ്റി പിടിച്ചെടുക്കുക ഇരുപക്ഷത്തിന്റെയും അഭിമാന പോരാട്ടമായി മാറുകയാണ്.

Tags: പാര്‍ട്ടിcpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.