Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ചന്ദ്രപ്രഭയില്‍ ഒരു ചാക്യാര്‍

രവിചന്ദ്ര ചാക്യാരും കുടുംബവും ആ തിരുപ്പതിയാത്രയിലായിരുന്നു. കൂടെ കുട്ടിപ്പട്ടാളവും ഉണ്ട്. അവരെ വിരസതയകറ്റുന്നതിന് കുട്ടിക്കാലത്തെ കണ്ട് ശീലിച്ച കൂത്തിന്റെ രസികതകള്‍ വിളമ്പി. ഈ തമാശകള്‍ കേട്ട് ആര്‍ത്തുചിരിക്കുന്ന കുട്ടികളെ കണ്ട് അനുജന്റെ ഭാര്യ ചോദിച്ചു,

പാലേലി മോഹന്‍byപാലേലി മോഹന്‍
Nov 21, 2021, 05:00 am IST
inVaradyam

രവിചന്ദ്ര ചാക്യാരും കുടുംബവും ആ തിരുപ്പതിയാത്രയിലായിരുന്നു. കൂടെ കുട്ടിപ്പട്ടാളവും ഉണ്ട്. അവരെ വിരസതയകറ്റുന്നതിന് കുട്ടിക്കാലത്തെ കണ്ട് ശീലിച്ച കൂത്തിന്റെ രസികതകള്‍ വിളമ്പി. ഈ തമാശകള്‍ കേട്ട് ആര്‍ത്തുചിരിക്കുന്ന കുട്ടികളെ കണ്ട് അനുജന്റെ ഭാര്യ ചോദിച്ചു, ”ഏട്ടന് കൂത്തു പറഞ്ഞുകൂടേ.” ആ ചോദ്യം എവിടെയോ കൊണ്ടു. സമയത്തിന്റെ സ്വര്‍ണമയം തിളങ്ങി. അമ്പത്തിനാലാം വയസില്‍ രവിചന്ദ്രന്റെ ഉദയം സൂര്യനും  ചന്ദ്രനുമായി ശോഭിച്ചു. ഇരുവരും താമസിച്ചിരുന്ന മുംബൈയില്‍ 1997 ലായിരുന്നു ഒരു ക്ഷേത്രത്തില്‍ കൂത്ത് തുടങ്ങിയത്. അവിടുത്തെ അരങ്ങില്‍നിന്നും പിറ്റേന്നുതന്നെ ഒരു ബുക്കിങ്. ഗണപതിപ്രാതലായിരുന്നു. ഭക്ഷണപ്രിയനായ വിനായകന്‍ ഈ ചാക്യാരെ ഇരുകരവും ശിരസില്‍വച്ച് അനുഗ്രഹിച്ചു. അത് ഒരൊന്നൊന്നര അനുഭവമായിരുന്നു.

ഒരുവര്‍ഷത്തില്‍ നൂറ് നൂറ്റമ്പത് അരങ്ങുകള്‍ കിട്ടും. ഇദ്ദേഹമാണ് കൂത്ത് പറയുന്നവരില്‍വച്ച് പ്രായം ചെന്ന ചാക്യാര്‍. എണ്‍പത് വയസിലെത്താന്‍ (അശീതി) ഇനി അധികം ദൂരമില്ല. ബാല്യം മുതല്‍ കേട്ടു വളര്‍ന്ന കൂത്തില്‍നിന്നും തെന്നിമാറി വിവിധ വിഷയങ്ങള്‍ പഠിച്ചു. കുട്ടികളും കുടുംബവുമായി കേരളത്തില്‍ ഉണ്ടാവുന്ന സമയം കുറവാകും. കുടുമയും ഉടുത്തു കെട്ടുമായി ജനത്തിനെ കയ്യിലെടുക്കുവാനുള്ള വശ്യത പറയാതെ തരമില്ല. രാമായണവും ഭാരതവുമായി മാറിമാറി പറഞ്ഞുതീര്‍ത്ത അരങ്ങുകളില്‍നിന്നും കിട്ടുന്ന അനുഭവം ചെറുതല്ല. മുംബൈ നഗരത്തില്‍ മാത്രമല്ല കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലും കേരളകലാമണ്ഡലത്തിലും ഇദ്ദേഹത്തിന്റെ കൂത്തിന്റെ അലകള്‍ പ്രതിഫലിച്ചു.

പൈങ്കുളം എന്ന ഗ്രാമത്തിലെ കൊയ്‌പ ചാക്യാര്‍മഠത്തിലെ ചാക്യാരാണ് രവിചന്ദ്രന്‍. പഴയ പേരുകളാണ് അന്ന് വിളിച്ചുവന്നിരുന്നത്. രവിയുടെ അമ്മയുടെ പത്തു മക്കളില്‍ എട്ടാമനാണ്. ഇനി പുതിയ പേരാവട്ടേ എന്നുവച്ച് രവീന്ദ്രന്‍ എന്നാണ് വിളിച്ചുവശായത്. വിദൂഷകന്മാരിലെ പ്രമാണിയായ പൈങ്കുളം രാമചാക്യാരുടെ മരുമകനാണ് ചന്ദ്രന്‍. കൂത്ത് പറയുവാന്‍ അത്ര മോശമാവില്ലല്ലോ. വെങ്ങാനല്ലൂര്‍ അമ്പലത്തില്‍ നാല്‍പ്പത്തി ഒന്ന് ദിവസം കൂത്തും തുടര്‍ന്ന് കൂടിയാട്ടവും നിര്‍ബന്ധമാണ്. അവധിക്കാലമായതിനാല്‍ അമ്മാവന്റെ പ്രിയശിഷ്യനായി ഒപ്പംനിന്നു.  മേടം 1 മുതല്‍ ഇടവം 11 വരെയായിരുന്നു വെങ്ങാനല്ലൂരിലെ കൂത്ത്.

കുട്ടിക്കാലത്ത് പാരമ്പര്യക്കാര്‍ ശീലിക്കേണ്ട കുടുംബക്കാര്‍ക്കുള്ള അടിത്തറ നിലത്തെഴുത്താണ്. അതിനുശേഷമാണ് പെരുക്കല്‍ പട്ടിക. നാളും പക്കവും അങ്ങനെ പലതും. ആറാം ക്ലാസിലെ പരീക്ഷക്കിരിക്കും. തുടര്‍ന്ന് അക്കാദമി വിദ്യാഭ്യാസം. അതിനിടയില്‍ അമ്മാവന്റെ കൂത്തിന് പോകണം. അക്കാലത്തെ ക്ലാസ് വിഷയങ്ങള്‍ കൂട്ടുകാരില്‍നിന്നും പകര്‍ത്തും. പത്താം ക്ലാസും പ്രീയൂണിവേഴ്‌സിറ്റിയും തീര്‍ത്തു. അതിനിടെ സ്‌കൂള്‍ യുവജനോത്സവത്തില്‍ ചാക്യാര്‍കൂത്ത്, അക്ഷരശ്ലോകം എന്നിവയില്‍ മത്സരിച്ച് സമ്മാനങ്ങള്‍ നേടി. കോളജ് തലത്തിലും ഇതിന്റെ ആവര്‍ത്തനം ഉണ്ടായി.

ഇരുപതാം വയസില്‍ അടുത്ത ബന്ധു വഴി മുംബൈയ്‌ക്ക് പോയി. അത് അമ്മാവന്മാര്‍ക്ക് ഇഷ്ടമായില്ല. അതൊന്നും കണ്ടില്ലെന്നുവച്ചു. തൊഴിലും പഠനവും മുറയ്‌ക്കു നടന്നു. ഡിഗ്രിയും സമ്പാദിച്ചു. ‘നെരോലാക്ക്’ കമ്പനിയിലായിരുന്നു തൊഴില്‍. മുഖത്ത് ചായം തേക്കേണ്ട ചാക്യാര്‍ ചായം നിര്‍മാണത്തില്‍ കരുത്ത് നേടി. അക്കാലത്ത് നിരവധി ചെറുപ്പക്കാര്‍ ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തൊഴില്‍ തേടി പോകുന്നുണ്ടായിരുന്നു. ടൈപ്പും ഷോര്‍ട്ട്ഹാന്റും അക്കാലത്തെ കലയായിരുന്നു. തൊഴില്‍ നേടുവാന്‍ എളുപ്പം ഇതായിരുന്നു.

പൈങ്കുളം രാമചാക്യാര്‍ ഈ രംഗത്തെ ചട്ടക്കൂടുകളും നിബന്ധനകളും തകര്‍ത്ത വിപ്ലവകാരിയായിരുന്നു. കേരള കലാമണ്ഡലത്തിലെ ചെയര്‍മാന്‍ ഡോ. കെ.എന്‍. പിഷാരടിയാണ് ചാക്യാര്‍കൂത്തിനെ കൂത്തമ്പലത്തില്‍നിന്നും പുറത്തു കൊണ്ടുവരുന്നതിന് പൈങ്കുളത്തിനെ ഉപദേശിച്ചയാള്‍. ആദ്യമൊന്നും സമ്മതിക്കാതിരുന്ന ചാക്യാര്‍ ഒരുവിധം മനസുവച്ചു. ഈ കൂടിയാട്ടം കല ‘യുനസ്‌കോ’യുടെ അംഗീകാരം നേടിയ ക്ഷേത്രകലയാണ്. ഒട്ടേറെ വിദേശ തീയറ്ററുകളില്‍ നിറഞ്ഞാടുകയാണ്. അഭിനയസാധ്യത നിറഞ്ഞ ഈ കലയെ വൈകിയാണെങ്കിലും രവിചന്ദ്രചാക്യാര്‍ പിന്തുടര്‍ന്നു.

കോഴിക്കോട് എന്‍ഐടിയില്‍ വിദേശവിദ്യാര്‍ത്ഥികള്‍ക്കു മുന്‍പില്‍ ഏട്ടന്‍ പൈങ്കുളം ദാമോദരചാക്യാര്‍ കൂത്തു പറഞ്ഞു. മലയാളം തിരിഞ്ഞുവരുന്ന ഇവര്‍ക്കുമുന്നില്‍ വിവിധ ഭാഷകളില്‍ അവതരിപ്പിക്കുന്ന കഥയെ ചുരുക്കി അവതരിപ്പിച്ചു. അതും കൂത്തുപോലെ രസികതയാര്‍ന്ന അനുഭവമായിരുന്നു. ഏട്ടനു ലഭിച്ചപോലെ പൊന്നാട അനുജനും നേടുകയുണ്ടായി. രവിയുടെ മൂത്ത ജ്യേഷ്ഠന്‍ കൂത്തു പറയുവാന്‍ നില്‍ക്കാതെ പട്ടാളത്തില്‍ ചേര്‍ന്നു. അദ്ദേഹം കൂത്തിന്റെ രംഗത്ത് നിന്നിരുന്നെങ്കില്‍ എനിക്ക് ഈ കീര്‍ത്തി ലഭിക്കുമായിരുന്നില്ലെന്ന് രാമചാക്യാര്‍ പറഞ്ഞു.

പില്‍ക്കാലത്ത് കേരള കലാമണ്ഡലത്തില്‍ കൂടിയാട്ടത്തിന്റെ വിഭാഗം തുടക്കം കുറിച്ചു. പൈങ്കുളം രാമചാക്യാരായിരുന്നു വകുപ്പുതലവന്‍. ഒട്ടേറെ കലാകാരന്മാര്‍ ഈ രംഗത്ത് വളര്‍ന്നുവരുന്നു.

ഇപ്പോള്‍ രവിചന്ദ്രചാക്യാര്‍ കേരളത്തില്‍ താമസമാക്കി. അത്യാവശ്യം പരിപാടികള്‍ക്ക് മാത്രം വടക്കേ ഇന്ത്യയില്‍ പോകും. അതുപോലെ തിരിച്ചുവരും. ഒരു ചാക്യാര്‍ എന്നതിന് അംഗീകാരം ലഭിക്കാത്ത ചാക്യാര്‍ സയന്‍സും യോഗയും ചേര്‍ത്ത് ക്ലാസുകള്‍ നയിക്കുന്നുണ്ട്. ചിട്ടയാര്‍ന്ന ജീവിതത്താല്‍ പൂര്‍ണ ആരോഗ്യവാനാണ്.

ഏഴിക്കോട് രാമന്‍ നമ്പൂതിരിയുടെയും കൊയ്‌പ ശ്രീദേവി ഇല്ലോടമ്മയുടെയും മകനാണ് രവിചന്ദ്രന്‍. അനുജന്‍ വിജയന്റെ ഭാര്യ മണിയുടെ ഒരു കണ്ടെത്തല്‍ വെറുതെയായില്ല.  ഔദ്യോഗിക ജോലി മാത്രമല്ലാതെ കുലത്തൊഴിലുമായി ഒരു രണ്ടാം ജന്മം, അവതാരംതന്നെയായിരുന്നു. അമ്മാവന്റെ ഒപ്പം നടന്ന് നേടിയ കഥാപരിജ്ഞാനം അറിഞ്ഞ് വിളമ്പാനായി. മുംബൈക്കാരനായ രാജന്‍ ചാക്യാരുടെ കൂത്തിന് മിഴാവും രവിചന്ദ്രന്‍ചാക്യാര്‍ പ്രയോഗിച്ചു. അയ്യരായ രാജന്‍ മുറി ഇംഗ്ലീഷും ഹിന്ദിയും ചേര്‍ത്ത് അവതരിപ്പിക്കുന്നത് ഹാസ്യവേദിയാവാറുണ്ട്. ഏതായാലും വേണ്ടതെല്ലാം ചേരുംപടി ചേര്‍ത്ത് ധാരാളം കഥകള്‍ രവി ചാക്യാര്‍ അവതരിപ്പിക്കുന്നുണ്ട്. പൈങ്കുളം ചാക്യാരായി പാരമ്പര്യം കാത്ത ഇദ്ദേഹത്തിന്റെ ഭാര്യ ഭാനുമതി. രാജീവും രജനിയും മക്കള്‍. അവര്‍ ഉദ്യോഗസ്ഥരാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.